Movlog

Movie Express

മമ്മൂട്ടിയോടൊപ്പം പൂർണ നഗ്നയായി ആ രംഗത്തിൽ അഭിനയിക്കാൻ സിൽക്ക് സ്മിത മുന്നോട്ട് വെച്ചത് ഒരേയൊരു വ്യവസ്ഥ മാത്രം!

സിൽക്ക് സ്മിതയെ അറിയാത്ത സിനിമ പ്രേക്ഷകർ ഉണ്ടാവില്ല. 1980കളിൽ നിരവധി ചിത്രങ്ങളിലെ ഐറ്റംഡാൻസുകളിലെ സജീവസാന്നിധ്യമായിരുന്നു സിൽക്ക് സ്മിത. തെലുങ്ക്, തമിഴ്, മലയാളം, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള സിൽക്ക് സ്മിത ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 17 വർഷം നീണ്ട അഭിനയ ജീവിതത്തിൽ 450 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഒരു പ്രശസ്ത നടിയുടെ ടച്ചപ്പ് ആർട്ടിസ്റ്റായി സിനിമയിലെത്തിയ സ്മിത പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്ക് ചുവട് വെക്കുകയായിരുന്നു. മലയാള സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ ആണ് താരത്തിന് സ്മിത എന്ന പേര് നൽകിയത്. അക്കാലത്ത് സിൽക്ക് സ്മിതയുടെ ഐറ്റം നമ്പറുകൾ എല്ലാം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിരുന്നു. തെന്നിന്ത്യൻ സിനിമയിലെ മാദക റാണി എന്നറിയപ്പെടുന്ന സിൽക്ക് സ്മിത ഒരു മുഴുനീള വേഷത്തിൽ മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു “അഥർവ്വം”.

ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു നായകൻ. ഗണേഷ് കുമാറും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ഡെന്നിസ് ജോസഫിന്റെ കഥയ്ക്ക് ഷിബു ചക്രവർത്തി തിരക്കഥയൊരുക്കി, 1989 ജൂൺ ഒന്നിന് തിയേറ്ററിലെത്തിയ ചിത്രമാണ് “അധർവ്വം”. ആഭിചാരം, മന്ത്രവാദം തുടങ്ങിയ വിഷയങ്ങളെ പ്രമേയങ്ങൾ ആക്കി ഒരുക്കിയ ചിത്രത്തിൽ പൂർണനഗ്നയായി സിൽക്ക് സ്മിത എത്തുന്ന ഒരു രംഗമുണ്ട്.

ആഭിചാരക്രിയ നടത്തുന്നതിനായി സിൽക്ക് സ്മിത മമ്മൂട്ടിയുടെ മുന്നിൽ പൂർണ നഗ്നയായി നിൽക്കുന്ന ഈ രംഗം പൂർണമനസ്സോടെ ആയിരുന്നു സിൽക്ക് സ്മിതചെയ്യാൻ തയ്യാറായത്. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച വേണു ബി നായർ ആണ് ഇക്കാര്യങ്ങൾ പുറത്തു വിട്ടത്. അങ്ങനെയുള്ള ഒരു രംഗത്തെക്കുറിച്ച് സിൽക്ക് സ്മിതയോട് പറയാൻ സംവിധായകനായ ടെന്നിസിനും വേണുവിനും ബുദ്ധിമുട്ടുണ്ടായിരുന്നു.

അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ട് ഇരിക്കുമ്പോഴായിരുന്നു സിൽക്ക് സ്മിത വന്നു കാര്യം എന്താണെന്ന് അന്വേഷിച്ചത്. എന്നാൽ നടിയോട് ഇക്കാര്യം പറയാനുള്ള ചമ്മൽ കാരണം ഡെന്നിസ് ജോസഫ് അവിടെ നിന്നും പോവുകയായിരുന്നു. പിന്നീട് നടിയോട് ആ രംഗത്തെ കുറിച്ച സംസാരിച്ചത് വേണുവായിരുന്നു. ആ രംഗത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോൾ ഇത് നേരത്തെ തന്നെ പറയാമായിരുന്നില്ലേ എന്നായിരുന്നു സ്മിത പറഞ്ഞത്.

നേരത്തെ പറഞ്ഞിരുന്നെങ്കിൽ ആ രംഗത്തിനു അനുസരിച്ചുള്ള വസ്ത്രം ധരിച്ചുകൊണ്ട് ഷൂട്ടിങ്ങിന് വരാമായിരുന്നു എന്നും സിൽക്ക് സ്മിത പറഞ്ഞു. ആ രംഗത്തിൽ പൂർണനഗ്നയായിട്ടായിരുന്നു സിൽക്ക് സ്മിത അഭിനയിച്ചത്. എന്നാൽ അങ്ങനെ അഭിനയിക്കുവാൻ ഒരു വ്യവസ്ഥ മുന്നോട്ടുവച്ചിരുന്നു താരം. പൂർണ നഗ്ന ആയിട്ടുള്ള രംഗം ചിത്രീകരിക്കുമ്പോൾ അവിടെ അധികമാരും ഉണ്ടാകരുത് എന്നായിരുന്നു സിൽക്ക് സ്മിത മുന്നോട്ടു വെച്ചത്.

താരത്തിന്റെ വ്യവസ്ഥയനുസരിച്ച് മമ്മൂട്ടി ഉൾപ്പെടെ ആ രംഗത്തിൽ വളരെ അത്യാവശ്യമുള്ള കുറച്ചു പേർ മാത്രമായിരുന്നു ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായിരുന്നത് എന്ന് വേണു ഓർക്കുന്നു. സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി 2011ൽ ഏക്താ കപൂർ നിർമിച്ച ചിത്രം ആയിരുന്നു “ദി ഡിർട്ടി പിക്ച്ചർ”. വിദ്യ ബാലൻ ആയിരുന്നു ചിത്രത്തിലെ നായിക. ഈ ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും വിദ്യ കരസ്ഥമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top