Movlog

Movie Express

സിജു വില്സണും ഭാര്യയും ബാത്ത് ടൈം പിക്സ് വൈറൽ – കുറുമ്പ് ഫോട്ടോസ് കാണാം

“മലർവാടി ആർട്സ് ക്ലബ്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സിജു വിൽസൺ. പിന്നീട് “നേരം”, “പ്രേമം”, “ഹാപ്പിവെഡിങ്”, “കട്ടപ്പനയിലെ ഋതിക് റോഷൻ”, “ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള”, “നീയും ഞാനും”, “മറിയം വന്ന് വിളക്കൂതി”, “വരനെ ആവശ്യമുണ്ട്” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു താരം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “ജസ്റ്റ് ഫൺ ചുമ്മാ” എന്ന പരിപാടിയിലൂടെയാണ് സിജു വിൽസൺ ശ്രദ്ധേയനാകുന്നത്.

സിജു വിൽസൺ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത “വാസന്തി” എന്ന ചിത്രം 2019 ലെ മികച്ച സിനിമയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. മൂന്ന് കേരളം സംസ്ഥാന അവാർഡുകൾ ആയിരുന്നു ഈ സിനിമ കരസ്ഥമാക്കിയത്. സ്വാസിക വിജയ് , ടൈറ്റിൽ കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ സിജു വിൽസൺ ,ശബരീഷ് വർമ്മ എന്നിവർ ആണ് പ്രധാന വേഷങ്ങൾ ചെയ്തത്. റഹ്മാൻ ബ്രദർസ് ആണ് ചിത്രം സംവിധാനം ചെയ്തത്. സ്ഥിരം നർമ വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ് ഈ ചിത്രത്തിൽ ഇവർ കൈകാര്യം ചെയ്തത് .

ഇപ്പോഴിതാ വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ട്” എന്ന ചിത്രത്തിലൂടെ ഗംഭീര മേക്കോവർ നടത്തുകയാണ് താരം. സിജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആണ് “പത്തൊമ്പതാം നൂറ്റാണ്ടി”ലെത്. “പത്തൊമ്പതാം നൂറ്റാണ്ട്” എന്ന സിനിമ അനൗൺസ് ചെയ്ത സമയത്ത് തന്നെയായിരുന്നു ഒരു സിജുവിന്റെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷവാർത്ത എത്തിയത്. ഭാര്യ ഗർഭിണിയായിരുന്ന സമയത്ത് സിനിമയുടെ തിരക്കുകളിൽ ആയിരുന്നു സിജു.

ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന യോദ്ധാവിനെ ആണ് സിജു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ദശാബ്ദം നീണ്ട സിജുവിന്റെ അഭിനയജീവിതത്തിൽ സ്വപ്നതുല്യമായ ഒരു വേഷം ആയിരിക്കും “പത്തൊമ്പതാം നൂറ്റാണ്ടിൽ”ലെത്. അതിനുവേണ്ടി കളരിപ്പയറ്റ്, കുതിര സവാരി തുടങ്ങിയവയെല്ലാം താരം അഭ്യസിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന് പുറമേ “മാരീചൻ”, “വരയൻ”, “ഇന്നു മുതൽ” തുടങ്ങി നിരവധി ചിത്രങ്ങളിലും സിജു അഭിനയിക്കുന്നുണ്ട്. “മാരീചൻ ” ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരിക്കും .

ഈ സിനിമയിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നത് സിജു ആണ് .നവാഗതനായ നിഖിൽ ഉണ്ണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെയായിരുന്നു സിജുവിന് ഒരു മകൾ പിറന്നത്. മുംബൈയിൽ വെച്ചായിരുന്നു സിജുവിന്റെ മകളുടെ ജനനം. കുഞ്ഞിന്റെ വിശേഷങ്ങളും മറ്റും എല്ലാം സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യക്കൊപ്പം ഉള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഭാര്യയ്‌ക്കൊപ്പം ബാത് ടബിൽ കുറുമ്പ് കാണിക്കുന്ന സിജുവിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. നിന്നെ കാണുന്നതിനു മുമ്പ് ദീപാവലി എനിക്ക് ഒരു സാധാരണ ദിവസം മാത്രമായിരുന്നു. വർഷങ്ങൾക്കു മുൻപ് നവംബർ മൂന്നിന് നമ്മൾ ആദ്യമായി കണ്ടുമുട്ടി. മെഹറിന്റെ അമ്മയ്ക്ക് ആദ്യ കൂടിക്കാഴ്ച ദിനം ആശംസിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് താരം രസകരമായ ചിത്രങ്ങൾ പങ്കുവെച്ചത്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top