Movlog

Health

നെഞ്ചിൽ ഇതുപോലെ പെട്ടന്ന് വേദന അനുഭവപ്പെടാറുണ്ടോ ? തീർച്ചയായും ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

പെട്ടെന്ന് ഉണ്ടാവുന്ന നെഞ്ചുവേദന, നെഞ്ചിടിപ്പ് കൂടുന്നത്, ശ്വാസംമുട്ടൽ, കയ്യും കാലും തളരുന്നത് പോലെ തോന്നുക, തൊണ്ടയിൽ എന്തോ കുടുങ്ങിയ പോലെ തോന്നുക ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാവുമ്പോൾ സ്വാഭാവികമായും ആശുപത്രിയിലേക്ക് പോവുകയാണ് എല്ലാവരും ആദ്യം ചെയ്യുക. പരിശോധനകളും ടെസ്റ്റുകളുംനടത്തുകയും ചെയ്യും. ചിലർ കാർഡിയോളജിസ്റ്റ് കളെ സമീപിക്കും. ഒരു കുഴപ്പവും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞതിനു ശേഷവും ഇത്തരം ലക്ഷണങ്ങൾ പിന്നെയും ശരീരത്തിൽ ഉണ്ടാകുന്നു. ഒരുപാട് പേർക്ക് ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്.ഇത് ചിലപ്പോൾ പാനിക് അറ്റാക്ക് ആയിരിക്കും. ഒരു ഉത്കണ്ഠാ രോഗമാണ് പാനിക് അറ്റാക്ക്.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളോട് വളരെ സാമ്യമുള്ള ലക്ഷണങ്ങളാണ് പാനിക് അറ്റാക്കിന്റെത്. സാധാരണഗതിയിൽ 20 തൊട്ടു 25 വയസ്സുള്ള ആളുകളിലാണ് ഇത് കൂടുതൽ കണ്ടു വരുന്നത്. സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മുമ്പ് പറഞ്ഞിട്ടുണ്ട് ലക്ഷണങ്ങൾ കൂടാതെ കണ്ണിൽ ഇരുട്ടു കയറുക, മനംപുരട്ടൽ, ശരീരമാകെ തളരുന്നത്, പരിഭ്രാന്തി, ഞാനിപ്പോൾ മരിക്കുമെന്ന തോന്നൽ, തലചുറ്റൽ, കയ്യും കാലും തണുക്കുക, തരിക്കുക എന്നിവയാണ് ഈ അസുഖത്തിന്റെ മറ്റു പ്രധാന ലക്ഷണങ്ങൾ. നാലു നാലിൽ കൂടുതൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് പാനിക് അറ്റാക്ക് ആണെന്ന് സ്ഥിരീകരിക്കാം. ചിലരിൽ ഈ ലക്ഷണങ്ങൾ ആവർത്തിച്ചു വരാറുണ്ട്. ഒരു മാസത്തിൽ പല തവണ ആവർത്തിച്ച് ഇത് വരികയാണെങ്കിൽ പാനിക് ഡിസോർഡർ എന്നാണ് വിശേഷിപ്പിക്കുന്നത്. തലച്ചോറിലെ രാസവസ്തുക്കൾ അഥവാ ന്യൂറോ ട്രാൻസ്മിറ്റർസിന്റെ അളവിലുള്ള വ്യത്യാസം വരുന്നത് കൊണ്ടാണ് ഈ അസുഖം വരുന്നത്.

ഒരുതവണ പാനിക് അറ്റാക്ക് ഉണ്ടാവുകയാണെങ്കിൽ ഇനിയും ആവർത്തിക്കുമോ എന്ന ഭയം വീണ്ടും അസുഖത്തിന് സാധ്യത വർധിപ്പിക്കുന്നു. പുറത്തു പോകാൻ പോലും പേടി വരുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് കൃത്യമായ ചികിത്സ എടുക്കേണ്ട ഒരു അസുഖമാണ് പാനിക് അറ്റാക്ക്. പാനിക്ക് അറ്റാക്ക് വന്നു കഴിഞ്ഞാൽ എല്ലാ ശരീര പരിശോധനകളും നടത്തി മറ്റു അസുഖങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുക. തലച്ചോറുള്ള രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ ഉള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ്. ഇതുപോലുള്ള ലക്ഷണം ഉണ്ടായാൽ ഒരു മന ശാസ്ത്രജ്ഞനെ സമീപിക്കുകയും, വിശ്രമിക്കാൻ ഉള്ള മാർഗങ്ങൾ കണ്ടെത്തുകയും, ചില ചികിത്സകൾ നേടുകയും ചെയ്താൽ പാനിക് അറ്റാക്ക് പൂർണമായും ഭേദപ്പെടുത്താൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top