Movlog

Health

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അസൂഖം !! ലക്ഷണങ്ങൾ സൂക്ഷിക്കുക

ഇന്ന് ഒരുപാട് സ്ത്രീകളിൽ വളരെ സാധാരണയായി കണ്ടു വരുന്ന ഒരു രോഗമാണ് ഗർഭാശയ മുഴകൾ അഥവാ ഫൈബ്രോയ്ഡ്. ഗർഭാശയത്തിന്റെ ഭിത്തികളിൽ നിന്നും വളരുന്ന തടിപ്പുകൾ ആണ് ഗർഭാശയ മുഴകൾ. സാധാരണ മുപ്പതിനും അമ്പതിനും വയസിനിടയിലുള്ള സ്ത്രീകളിൽ ആണ് ഇത് കണ്ടു വരുന്നത്.ഈ അസുഖം വരുന്നതിനു വ്യക്തമായ കാരണങ്ങൾ ഇല്ല. മിക്കപ്പോഴും ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം കൂടുതൽ ഉള്ള സ്ത്രീകളിലാണ് ഫൈബ്രോയ്ഡ് കണ്ടു വരുന്നത്.

വളരെ നേരത്തെ പീരിയഡ്സ് തുടങ്ങുന്ന സ്ത്രീകളിലും, വളരെ താമസിച്ച് പീരിയഡ്‌സ് വരുന്ന സ്ത്രീകളിലും, ഗർഭധാരണം നടക്കാത്ത സ്ത്രീകൾ, മുലയൂട്ടൽ കുറയുന്ന സ്ത്രീകളിലെല്ലാം ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം കൂടുതലായിരിക്കും. അങ്ങനെയുള്ളവരിൽ ആണ് കൂടുതലായും ഗർഭാശയമുഴകൾ കാണുന്നത്. ഇങ്ങനെയൊന്നും അല്ലാതെയും ഉണ്ടാവാം. മാസമുറയുടെ സമയത്തുള്ള അമിതമായാലുള്ള രക്തസ്രാവം, അടിവയർ വേദന എന്നിവയാണ് പ്രധാന ബുദ്ധിമുട്ടുകൾ. അതുപോലെ വലിയ മുഴകൾ ഉള്ളവർക്ക് അതിന്റെതായ മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെടും. മൂത്രതടസ്സം, പുറം വേദന, വയർ വീർത്ത് പോലെ എന്നെല്ലാം അനുഭവപ്പെടും.

മൂന്നു സ്ഥലങ്ങളിൽ ആയിട്ടാണ് ഫൈബ്രോയ്ഡ് ഉണ്ടാവുന്നത്. യൂട്രസിന്റെ പുറത്തും, യൂട്രസിന്റെ പേശികളിലും , ഭിത്തികളിലുമായി ഫൈബ്രോയ്ഡ് ഉണ്ടാവാം. മൂന്ന് സ്ഥലങ്ങളിൽ ഫൈബ്രോയ്ഡ് വരുന്നതിന്റെ ലക്ഷണങ്ങളും അത് കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകളും വേറെയാണ്. പേശികളിൽ വരുന്ന ഫൈബ്രോയ്‌ഡിന്റെ വലിപ്പം അസാമാന്യം ആയിരിക്കും. ചില സ്ത്രീകളിൽ ഗർഭാശയ മുഴകൾ ഗർഭധാരണം വൈകിപ്പിക്കുകയും അല്ലെങ്കിൽ ഗർഭിണിയായാൽ തന്നെ അബോഷൻ ആകാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ പലരിലും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവാറില്ല. മുഴ എന്ന് കേൾക്കുമ്പോൾ പേടിക്കേണ്ട കാര്യമില്ല. ഫൈബ്രോയ്ഡുകൾ രണ്ടോ മൂന്നോ സെന്റീമീറ്റർ ആണെങ്കിൽ ആറുമാസം കൂടുമ്പോൾ അല്ലെങ്കിൽ ഒരു വർഷം കൂടുമ്പോഴും അതിന്റെ വളർച്ച എത്രത്തോളമുണ്ടെന്ന് നോക്കിയാൽ മതിയാകും. എങ്കിലും ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ വൈദ്യസഹായം തേടേണ്ടതുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top