Movlog

Health

ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളും കാരണങ്ങളും

ലോകത്ത് ഇന്ന് വർധിച്ചു വരുന്ന അപകടകാരിയായ ഒരു രോഗമാണ് ബ്രെയിൻ ട്യൂമർ. ഒരു ലക്ഷം ആളുകളിൽ ശരാശരി 5 തൊട്ട് 10 ആളുകൾക്കെങ്കിലും പ്രതിവർഷം ബ്രെയിൻ ട്യൂമർ കാണപ്പെടുന്നു. ലോകത്തിലെ ജനസംഘ്യയിൽ 10 .82 ശതമാനം ആളുകൾക്ക് ഈ രോഗം ഉണ്ടാകുന്നു. ബ്രെയിൻ ട്യൂമർ ഉണ്ടാകുവാനുള്ള പ്രധാന കാരണം റേഡിയേഷൻ ആണ്. കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായി ഉണ്ടാവുന്ന റേഡിയേഷൻ കാരണം ബ്രെയിൻ ട്യൂമർ ഉണ്ടാകുന്നു. മീനിൻജിയോമ എന്ന് വിശേഷിക്കുന്ന ട്യൂമറുകൾ അത്തരത്തിൽ ഉണ്ടാവുന്നതാണ്.

ബ്രെയിൻ ട്യൂമർ എന്ന അസുഖത്തെ രണ്ടായി വിഭജിക്കാം- പ്രൈമറി, സെക്കണ്ടറി. ബ്രെയിനിലെ പല തരം കോശങ്ങളിൽ പല കാരണങ്ങൾ കൊണ്ട് ബ്രെയിനിൽ തന്നെ ഉത്ഭവിക്കുന്ന ട്യൂമറുകളാണ് പ്രൈമറി ബ്രെയിൻ ട്യൂമർ. ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ കാൻസർ ഉണ്ടായി അത് ബ്രെയിനിലേക്ക് വ്യാപിക്കുമ്പോൾ ഉണ്ടാവുന്ന ട്യൂമറിനെയാണ് സെക്കണ്ടറി ബ്രെയിൻ ട്യൂമർ എന്ന് വിശേഷിക്കുന്നത്. ഉത്ഭവിക്കുന്ന കോശങ്ങൾ സ്ഥിതി ചെയ്യുന്നതനുസരിച്ച് പ്രൈമറി ബ്രെയിൻ ട്യൂമർ പല വിധമുണ്ട്.

മസ്തിഷ്കത്തിലെ മറ്റു അസുഖങ്ങൾക്കുണ്ടാവുന്ന ലക്ഷണങ്ങൾ പോലെ ബ്രെയിൻ ട്യൂമറിനെയും പ്രധാന ലക്ഷണം തലവേദന ആണ്. ദിവസം തോറും കൂടി വരുന്ന തലവേദന, ശർദി, കണ്ണ് മഞ്ഞളിക്കുക, അപസ്മാരം, കൈകാലുകൾക്ക് സ്വാധീനക്കുറവ്, ബലക്കുറവ് എന്നിവയാണ് ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ. സി ടി സ്കാൻ, എം ആർ ഐ സ്കാൻ വഴിയാണ് ബ്രെയിൻ ട്യൂമർ കണ്ടെത്തുന്നത്. മറ്റു ഏതു ട്യൂമറുകൾ പോലെ ബ്രെയിൻ ട്യൂമറുകളും ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. സർജറിയിലൂടെ ട്യൂമർ നീക്കം ചെയ്യുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top