Movlog

Health

ശരീരത്തിലെ രക്തക്കുറവ് ഈ സത്യങ്ങള്‍ അറിയാതെ പോകരുത്

പലപ്പോഴും ചെറിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ആളുകൾ സ്വയം വലിയ രോഗികൾ ആണെന്ന് വിധിയെഴുതും. ഒരു ചെറിയ തലവേദന വന്നാൽ തലച്ചോറിന് കുഴപ്പമെന്നും, നെഞ്ചിടിപ്പ് ഒന്ന് കൂടിയാൽ ഹൃദയം തകരാറിലാണ് എന്നും, അല്പം ഒന്ന് ക്ഷീണിച്ചാൽ പ്രമേഹമോ തൈറോയ്ഡ് കാരണം ആണെന്നും ആളുകൾ സ്വയം വിശ്വസിക്കുന്നു. എന്നാൽ ഇത്തരം അവസ്ഥകളിൽ ആളുകൾ നേരിടുന്ന പ്രശ്നം പലപ്പോഴും രക്തക്കുറവ് ആണ്. ചിലർക്ക് അസാധ്യ മുടികൊഴിച്ചിൽ ആയിരിക്കും. മുടികൊഴിച്ചിലിനുള്ള ചികിത്സകളും വില കൂടിയ എണ്ണയും ഉപയോഗിച്ചിട്ടും ഫലം ഒന്നും കണ്ടെന്നു വരില്ല. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ രക്തക്കുറവ് ഉണ്ടോ എന്ന് ഒരിക്കലും പരിശോധിക്കാറില്ല.

ശരീരത്തിൽ എന്തെങ്കിലും ലക്ഷണം പ്രകടമാവുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരിയായ അളവിൽ വെള്ളം കുടിക്കുന്നുണ്ടോ , രക്തം കുറവാണോ എന്നീ രണ്ടു കാര്യങ്ങൾ. സ്ത്രീ പുരുഷ ഭേദമന്യേ ഒരുപാട് ആളുകളിൽ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തക്കുറവ്. 7 എന്ന അളവിന് താഴെ വന്നാൽ പിന്നീട് രക്തം നൽകുന്ന അവസ്ഥയിലേക്ക് എത്തും. രക്ത പരിശോധനയിലൂടെ അല്ലാതെ കണ്ണുകളും നഖവും നോക്കിയാലും രക്തത്തിന്റെ അളവ് കുറവാണോ എന്ന് കണ്ടെത്താൻ സാധിക്കും. രക്തക്കുറവ് ഉള്ളവർക്ക് എപ്പോഴും ക്ഷീണമായിരിക്കും. ഇതിനു പുറമെ മുടി കൊഴിച്ചിൽ, ഭക്ഷണം കഴിക്കാൻ താല്പര്യമില്ലായ്മ, ഉറക്കം നഷ്ടമാവുക, മസിൽ കയറ്റം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവും.

രക്തക്കുറവ് ഉണ്ടാവുമ്പോൾ കോശങ്ങളിൽ വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ വരുന്നു. അപ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാവുന്നത്.പല കാരണങ്ങൾ കൊണ്ട് ശരീരത്തിൽ രക്തക്കുറവ് ഉണ്ടാവും. ചില എൻസൈമുകളുടെ അഭാവം കാരണവും, ചില അസുഖങ്ങൾ കാരണവും രക്തക്കുറവ് ഉണ്ടാകും. എന്നാൽ ഇതിനു പ്രധാനപ്പെട്ട ഒരു കാരണം ആണ് സ്‌ട്രെസ്. സ്‌ട്രെസ് ലെവൽ കൂടുമ്പോഴും ശരീരത്തിൽ രക്തക്കുറവ് ഉണ്ടാകുന്നു. ഇലക്കറികൾ കഴിക്കുന്നത് രക്തം കൂടാൻ ഉത്തമമാണ്. ബദാം, പിസ്ത, മീൻ, ബീറ്റ്‌റൂട്ട്, മുട്ട, പാൽ എന്നിവയെല്ലാം രക്തം കൂട്ടുന്ന ഭക്ഷണങ്ങളാണ്. രക്തക്കുറവ് ഉണ്ടായാൽ ഉടൻ തന്നെ മരുന്നുകൾ ആശ്രയിക്കുന്നതിനു പകരം അതിന്റെ കാരണം കണ്ടെത്തി വേണ്ട വിധം ചികിത്സിക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top