Movlog

Faith

വഞ്ചിക്കുന്നവരുടെ ജീവിതം ഏതാണ്ട് എല്ലാം ഇതുപോലെ ഒക്കെ തന്നെ ! സാമന്തയെ ലക്‌ഷ്യം വെച്ച് സിദ്ധാർത്ഥിന്റെ പോസ്റ്റ്

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ. 2017 ഒക്ടോബറിൽ നടന്ന വിവാഹത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ തന്റെ പേര് മാറ്റി നാഗചൈതന്യയുടെ കുടുംബപ്പേര് ആയ അക്കിനേനിഉൾപ്പെടുത്തിയിരുന്നു സാമന്ത.

എന്നാൽ അടുത്തിടെ ഈ പേരു മാറ്റിയത് ആണ് ആരാധകർക്കിടയിൽ സംശയം ജനിപ്പിച്ചത്. ഇരുവരും വേർപിരിയാൻ പോകുന്നു എന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചു എങ്കിലും താരങ്ങൾ യാതൊന്നും പ്രതികരിച്ചില്ല. എന്നാൽ ആരാധകരുടെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താരദമ്പതികൾ തന്നെ ഇവരുടെ വിവാഹമോചന വാർത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ഒരു ദശാബ്ദത്തിലേറെയുള്ള സൗഹൃദമായിരുന്നു വിവാഹത്തിലേക്ക് എത്തിച്ചതെന്നും ആ വിവാഹ ബന്ധം പരസ്പരസമ്മതത്തോടെ വേർപിരിയാൻ തയ്യാറെടുക്കുകയാണ് എന്നും താരങ്ങൾ ആരാധകരെ അറിയിച്ചു. ഒരുപാട് നിരാശയോടെയാണ് പ്രിയ താരദമ്പതികളുടെ വിവാഹമോചന വാർത്ത ആരാധകർ ഏറ്റെടുത്തത്.

ഇപ്പോഴിതാ സാമന്തയുടെ മുൻ കാമുകനും അഭിനേതാവുമായ സിദ്ധാർഥ് പങ്കുവെച്ച് ഒരു ട്വീറ്റ് ആണ് വൈറലായിരിക്കുന്നത്. വിദ്യാലയത്തിൽ നിന്നും ഒരു അധ്യാപിക പഠിപ്പിച്ച ആദ്യത്തെ പാഠം വഞ്ചകർ ഒരിക്കലും ജീവിത വിജയം നേടില്ല എന്നായിരുന്നു. നിങ്ങളുടേത് എന്താണ് എന്നായിരുന്നു സിദ്ധാർഥ് ട്വീറ്റ് ചെയ്തത്. ഇത് മുൻകാമുകി സാമന്തയെ ലക്ഷ്യംവെച്ചുള്ള ട്വീറ്റ് ആണെന്ന് വിലയിരുത്തുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ.

വർഷങ്ങൾക്ക് മുമ്പായിരുന്നു സാമന്തയും സിദ്ധാർത്ഥും തമ്മിലുള്ള പ്രണയവും അഭിപ്രായവ്യത്യാസങ്ങൾ കാരണമുള്ള ഇവരുടെ വേർപിരിയലും. കാലമിത്ര കഴിഞ്ഞിട്ടും സാമന്തയോടുള്ള ദേഷ്യം ഇതുവരെയും കെട്ടടങ്ങിയിട്ടില്ലേ എന്നാണ് സിദ്ധാർത്ഥിനോട് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ആരുടെയും പേര് ഉൾപ്പെടുത്തി ഇല്ലെങ്കിലും സിദ്ധാർഥ് ഈ സാഹചര്യത്തിൽ ഉന്നം വെച്ചിരിക്കുന്നത് സാമന്തയെ തന്നെയാണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുകയാണ്. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന വാർത്തകൾക്കൊപ്പം സിദ്ധാർത്ഥിന്റെ ട്വീറ്റും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top