Movlog

India

സ്ത്രീകൾ ഒന്നടങ്കം വെറുക്കുന്ന കുടുംബ വിളക്കിലെ സിദ്ധാർത്ഥ് സത്യത്തിൽ ആരാണെന്ന് അറിയേണ്ടേ !

മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം വെറുക്കുന്ന “കുടുംബവിളക്ക് “ലെ സിദ്ധാർഥിനെ കുറിച്ച് കൂടുതൽ അറിയൂ . മലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഹൃദയത്തിലേക്ക് ഏറ്റെടുത്ത ജനപ്രിയ പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബവിളക്ക് “. മീര വാസുദേവ് ,കെ കെ മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന പരമ്പര മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് .സീരിയലിൽ നെഗറ്റീവ് വേഷങ്ങൾ ചെയ്യുന്നവരെ പുറത്തു നിന്ന് കാണുമ്പോഴും അതെ കണ്ണുകളോടെ കാണുന്നവരാണ് പല ആരാധകരും .അങ്ങനെ നേറ്റീവ് വേഷങ്ങൾ ചെയ്ത സീരിയൽ അഭിനേതാക്കളെ പുറത്തു വച്ച് കാണുമ്പോൾ ആരാധകർ ചീത്ത വിളിച്ചതും അടിച്ചതുമായ അനുഭവങ്ങൾ നമ്മൾ ഇതിനു മുമ്പും കേട്ടിട്ടുണ്ട് .

മിനി സ്ക്രീൻ പ്രേക്ഷകർ ഇപ്പോൾ ഏറ്റവും വെറുക്കുന്ന ഒരു കഥാപാത്രമാണ് “കുടുംബവിളക്ക് ” എന്ന പരമ്പരയിൽ കെ കെ മേനോൻ അവതരിപ്പിക്കുന്ന സിദ്ധാർഥ് .ഒരു ഉത്തമ ഭാര്യ ആയ സുമിത്രയെ കൈയൊഴിഞ്ഞു സഹപ്രവർത്തകയുമായി പ്രണയത്തിലാവുകയും അവരോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന ഭർത്താവിനെയാണ് കെ കെ മേനോൻ സീരിയലിൽ അവതരിപ്പിക്കുന്നത് .ചതിയനായ ഭർത്താവിന്റെ വേഷം മികച്ച അഭിനയത്തിലൂടെ കാഴ്ച വെക്കുന്ന കെ കെ മെനോനിനെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .

കൃഷ്ണകുമാർ മേനോൻ എന്നാണു കെ കെ മേനോന്റെ പൂർണമായ പേര് .കാണുമ്പോൾ മലയാളി അല്ല എന്ന് തോന്നുമെങ്കിലും എറണാകുളത്തുകാരൻ ആണ് കെ കെ മേനോൻ .ചെറുപ്പം മുതൽ ഊട്ടിയിൽ ആയിരുന്ന അദ്ദേഹം ഒരുപാട് ജോലികൾ ചെയ്തതിനു ശേഷമാണ് ബിസിനസിലേക്ക് കടക്കുന്നത് .2015 ലാണ് ഒരു ഷോർട്ട് ഫിലിമിലൂടെ കെ കെ മേനോൻ അഭിനയരംഗത്തെത്തുന്നത് .നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട് അദ്ദേഹം .വടക്കാഞ്ചേരി സ്വദേശിയായ രമണി ആണ് അദ്ദേഹത്തിന്റെ ഭാര്യ .ഇവർക്ക് രണ്ടു മക്കളാണുള്ളത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top