ഒടുവിൽ ഉണ്ണികൃഷ്ണൻ, നെടുമുടി വേണു എന്നിവർക്ക് പിന്നാലെ മലയാള സിനിമയിൽ ഒരിക്കലും പകരം വെക്കാൻ ആവാത്ത നഷ്ടം ആണ് കെ പി എ സി ലളിതയുടെ വിയോഗം തീർത്തിരിക്കുന്നത്. ഒരു മൂത്ത സഹോദരി ആയും, ‘അമ്മ ആയും, മുത്തശ്ശി ആയും മലയാള സിനിമയിൽ നാല് പതിറ്റാണ്ടുകളിലേറെ തിളങ്ങിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിന്നും ഇന്നും കര കയറിയിട്ടില്ല മലയാള സിനിമാലോകം.
മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും ഒപ്പം പ്രവർത്തിച്ചിട്ടുള്ള താരം ദീർഘ നാളായി കരൾ സംബന്ധ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ താരത്തിന്റെ ചികിത്സാചെലവ് സർക്കാർ വഹിക്കും എന്ന് പറഞ്ഞത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കെപിഎസി ലളിതയുടെ ചികിത്സയ്ക്കായി സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
നാല് പതിറ്റാണ്ടിലേറെ ആയി സിനിമയിൽ മരിക്കുന്നതിന് തൊട്ട് മുമ്പ് വരെ സജീവമായിട്ടുള്ള താരം, മകൻ സിനിമാമേഖലയിൽ എന്നിട്ടും ചികിത്സയ്ക്കായി സർക്കാർ സഹായിക്കുന്നത് ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചു. ഇപ്പോഴിതാ ഈ വിഷയത്തിനെ ചൊല്ലി ഉണ്ടായ പ്രശ്ങ്ങളെ കുറിച്ചും സർക്കാരിന്റെ സഹായം സ്വീകരിക്കാൻ തയ്യാറായതിനെക്കുറിച്ചും മനസ് തുറക്കുകയാണ് സിദ്ധാർഥ് ഭരതൻ. ഒരുപാട് ഊഹാപോഹങ്ങൾ ആയിരുന്നു ഇതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചത്.
എന്ത് കൊണ്ടാണ് മകനും നടനും സംവിധായകനുമായ സിദ്ധാർഥ് അമ്മയുടെ ചികിത്സ ഏറ്റെടുത്ത് നടത്താത്തത് എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. സർക്കാർ ധനസഹായവുമായി വന്നപ്പോൾ പറ്റില്ലെന്ന് പറയാത്തതിന് രണ്ടു കാരണങ്ങൾ ഉണ്ടെന്നു സിദ്ധാർഥ് പറയുന്നു. ഒന്നാമത്തെ കാരണം, അറുപത് വർഷങ്ങൾ ആയി ഇടതു സഹയാത്രിക ആണ് കെപിഎസി ലളിത. അത് കൊണ്ട് സ്വന്തം പാർട്ടിക്കാരെ പരിഗണിക്കുന്നത് പോലെ ആണ് അവർ കെപിഎസി ലളിതയേയും പരിഗണിച്ചത്.
രണ്ടാമത്തെ കാരണം ഒരു മകന്റെ സ്വാർത്ഥത ആണ്. ഏത് വിതേനയും അമ്മേയെ രക്ഷിക്കണം എന്നും അതിന് ഏത് വഴിയും സ്വീകരിക്കാൻ സിദ്ധാർഥ് തയ്യാറായിരുന്നു. തന്റെ ‘അമ്മ എപ്പോഴും തനിക്ക് ഒപ്പം തന്നെ ഉണ്ടാവണം എന്ന് ഏത് മക്കളും ചിന്തിക്കും. അതിനു വേണ്ടി ഏത് വഴിയും സ്വീകരിക്കും. അതിന് ആര് കുറ്റപെടുത്തിയാലും വിമർശിച്ചാലും താൻ കാര്യമാക്കുന്നില്ല എന്ന് സിദ്ധാർഥ് പറയുന്നു. ഏതൊരു മക്കൾക്കും ഉണ്ടാവുന്ന സ്വാർത്ഥതയാണ് തനിക്കും ഉണ്ടായത്.
അങ്ങനെ ഉണ്ടാവാതിരിക്കാൻ മാത്രം ആത്മീയമായി ചിന്തിക്കുന്ന ആളല്ല എന്നും താൻ വെറും ഒരു സാധാരണക്കാരൻ ആണെന്നും സിദ്ധാർഥ് ഭരതൻ കൂട്ടിച്ചേർത്തു. മറ്റുള്ളവരെ പോലെ എനിക്കും മുറിവ് പറ്റും, വേദനിക്കും, പ്രിപ്പെട്ട ഒരാളെ മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ചേർത്ത് പിടിക്കാൻ ശ്രമിക്കും. അത് മാത്രം ആണ് സിദ്ധാർഥും അന്ന് ചെയ്തുള്ളൂ. അത് കൊണ്ട് അതിനെ ചൊല്ലി ഉണ്ടായ ആരോപണങ്ങളും ചർച്ചകളും ഒന്നും സിദ്ധാർത്ഥിനെ ബാധിച്ചതുമില്ല.
എന്നാൽ അവരുടെ ബന്ധുക്കളെ ഇത്തരം ചർച്ചകൾ ഒരുപാട് വേദനിപ്പിച്ചു. സിദ്ധാർത്ഥിന്റെ ചേച്ചിക്കും, ഭാര്യയ്ക്കും അവരുടെ വീട്ടുകാർക്കും അങ്ങനെ അമ്മയെ ഇഷ്ടപ്പെടുന്നവരെയൊക്കെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇത്തരം ചർച്ചകൾ എന്ന് സിദ്ധാർഥ് കൂട്ടിച്ചേർത്തു. സിദ്ധാർത്ഥിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി പേരാണ് സിദ്ധാർത്ഥിനെ പിന്തുണച്ച് രംഗത്തെത്തിയത്.
