Movlog

Faith

കരൾ രോഗം മൂർച്ഛിച്ചു – കൂടെ പ്രമേഹവും -കെ പി എ സി ലളിതയുടെ ആരോഗ്യനിലയെ കുറിച്ച് വെളിപ്പെടുത്തി മകൻ സിദ്ധാർഥ് ഭരതൻ.

മലയാള സിനിമയിലെ അമ്മമാരിൽ ഇന്നും സജീവമായിട്ടുള്ള താരമാണ് കെപിഎസി ലളിത. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും യുവ താരങ്ങളുടെയും അമ്മയായി വേഷമിട്ടിട്ടുള്ള കെ പി എ സി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വേദനയോടെയാണ് ആരാധകർ ഏറ്റെടുത്തത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആയിരുന്നു താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെപിഎസി ലളിതയെ വിദഗ്ധ ചികിത്സയ്ക്കു വേണ്ടി എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.

താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രതിനിധിയായ ഇടവേള ബാബു ആയിരുന്നു കെപിഎസി ലളിതയുടെ ആരോഗ്യ വാർത്തകൾ പുറത്തുവിട്ടത്. ഇപ്പോഴിതാ മകൻ സിദ്ധാർഥ് ഭരതൻ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. അമ്മയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് ഒരുപാട് ആളുകൾ സിദ്ധാർത്ഥിനെ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ സ്നേഹവും സന്തോഷവും പങ്കുവയ്ക്കുകയാണ് താര പുത്രനും നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ.

നിലവിൽ ലളിതയുടെ ആരോഗ്യനിലയെ ഓർത്ത് ഭയപ്പെടേണ്ടതില്ല എന്നും അധികം വൈകാതെ തന്നെ കെപിഎസി ലളിത തിരികെ വരുമെന്നും സിദ്ധാർഥ് ഭരതൻ പറയുന്നു. ഇപ്പോൾ പ്രമേഹത്തിന്റെ ചില പ്രശ്നങ്ങളുണ്ടെന്നും കരൾ രോഗത്തെക്കാൾ അതാണ് കൂടുതൽ അലട്ടുന്നത് എന്നും സിദ്ധാർഥ് പറയുന്നു. കരൾ സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ അതീവ ഗുരുതരമായ അവസ്ഥയിൽ ഒന്നുമല്ല ‘അമ്മ എന്ന് സിദ്ധാർഥ് ഭരതൻ വ്യക്തമാക്കി.

അമ്മയെ കുറിച്ചുള്ള വാർത്തകൾ ആണ് അതി ഭയാനകം എന്നും സിദ്ധാർഥ് ഭരതൻ കൂട്ടിച്ചേർത്തു. നാടകരംഗത്തിലൂടെയാണ് ലളിത അഭിനയത്തിലേക്ക് ചുവട് വെക്കുന്നത്. വർഷങ്ങളായി സിനിമയിൽ സജീവമായിട്ടുള്ള താരം ഹാസ്യ വേഷങ്ങളും ഗൗരവമാർന്ന വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ചുരുക്കം ചില നടിമാരിലൊരാളാണ്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും വളരെ സജീവമാണ് കെപിഎസി ലളിത.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “തട്ടീം മുട്ടീം” എന്ന കുടുംബ പരമ്പരയിൽ സജീവമായിട്ടുള്ള താരം മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കൂട്ടുകുടുംബം” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം പത്താം വയസ്സുമുതൽ നാടകങ്ങളിൽ സജീവമായിരുന്നു. കെപിഎസി എന്ന നാടക ഗ്രൂപ്പിൽ ചേർന്നതിനു ശേഷമാണ് ഈ പേര് സ്വീകരിച്ചത്. ഇന്നസന്റുമായുള്ള കെപിഎസി ലളിതയുടെ താരജോഡി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരജോഡികളാണ് ഇവർ. ഭർത്താവും സംവിധായകനുമായ ഭരതന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത കെപിഎസി ലളിത സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “വീണ്ടും ചില വീട്ടുകാര്യങ്ങൾ” എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തുകയായിരുന്നു. അമ്മയ്ക്ക് പിന്നാലെ മകൻ ഭരതനും അഭിനയത്തിലേക്ക് എത്തുകയായിരുന്നു. കമൽ സംവിധാനം ചെയ്ത “നമ്മൾ” എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സിദ്ധാർഥ് പിന്നീട് അച്ഛനെ പാത പിന്തുടർന്ന് സംവിധായകന്റെ തൊപ്പി ഇടുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top