Movlog

Movie Express

എന്നെ ആവശ്യമെങ്കിൽ ലാൽ ഇങ്ങോട്ടു വരട്ടെ – ഇനി ലാലിനെ അങ്ങോട്ട് സമീപിക്കില്ല ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിബി മലയിൽ

മലയാള സിനിമയുടെ ചരിത്രത്താളുകളിൽ എന്നും മികച്ച രചനകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. അത്തരത്തിൽ ക്ലാസ് ചിത്രമായി മാറിയ ചിത്രമാണ് ദശരഥം എന്ന ചിത്രം. മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ദശരഥം എന്ന ചിത്രത്തിന് ഇന്നും ആരാധകർ നിരവധിയാണ്. കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു ചിത്രം എന്ന് തന്നെ വേണമെങ്കിൽ വിളിക്കാൻ സാധിക്കുന്ന ചിത്രമാണ് ദശരഥം. മലയാള സിനിമയ്ക്ക് ഒരു പ്രത്യേക ഭാവുകത്വം ഈ ചിത്രം നൽകി എന്നതാണ് സത്യം. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർക്കാൻ സാധിക്കുന്ന ഒരു മികച്ച ഏടായി തന്നെ ദശരഥം നമുക്ക് രേഖപ്പെടുത്താൻ സാധിക്കുമ്പോൾ സിബി മലയിൽ അടുത്ത സമയത്ത് പറഞ്ഞ ചില വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്.

ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി എത്തിയപ്പോൾ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ ദശരഥം സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നുണ്ട്. വാടക ഗർഭധാരണത്തിൽ രാജീവന് ഉണ്ടാകുന്ന കുട്ടിക്ക് പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ എല്ലാവർക്കും താല്പര്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഞാൻ ആലോചിച്ചിട്ടുണ്ട്. എന്നാൽ അതിന് പല തടസ്സങ്ങളും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. നിരവധി പേർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഥയുമായി എന്റെ അടുത്ത് വന്നിരുന്നു.

പക്ഷേ അതൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. തിരക്കഥാകൃത്ത് ഹേമന്ദ് കുമാർ ആണ് തനിക്കിഷ്ടം ആകുന്ന വിധത്തിൽ ഒരു കഥ തയ്യാറാക്കിയിരുന്നത്. പക്ഷേ തനിക്ക് മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിട്ട് ഉണ്ടായിരുന്നു. ലാലിനോട് ഞാൻ പറയാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്റെ ഏറ്റവും വലിയൊരു നഷ്ടമാണ് അത്. എനിക്ക് മാത്രമേ ആ നഷ്ടത്തിന് ആഴം അറിയൂ ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിന് ഉള്ള ആദരവ് ആയി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തകരൂപത്തിൽ ഇറക്കും.

പഴയതുപോലെ ലാലിന്റെ അടുത്തേക്ക് എത്തിപ്പെടാൻ പറ്റുന്നില്ല. അതിനു മുമ്പ് ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. അതിൽ എനിക്ക് തീരെ താല്പര്യമില്ല. എന്നിട്ടും ഞാൻ വളരെ ബുദ്ധിമുട്ടി ഒരിക്കൽ ഹൈദരാബാദിൽ ചെന്ന് കഥ പറഞ്ഞിരുന്നു. പക്ഷേ ഒന്നും പറയാതെ മോഹൻലാലും ഒഴിഞ്ഞു മാറി. എനിക്ക് വേണ്ടി പലരും സംസാരിച്ചു. ഫലമുണ്ടായില്ല ഇനി ഞാൻ ലാലിന്റെ അടുത്തെക്ക് പോകില്ല. ലാലിന് എന്നെ ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ എന്റെ അടുത്തേക്ക് വരാം. ആവശ്യം ഉണ്ടാകില്ല എന്നറിയാം.

അത് പ്രതീക്ഷിക്കുന്നുമില്ല. എനിക്ക് പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്ക് അത് വിഷയമാണോ എന്നത് എനിക്ക് അറിയില്ല. ആന്റണി പെരുമ്പാവൂറിനെ സമീപിക്കാൻ തനിക്ക് താൽപര്യമില്ല എന്നും സിബി മലയിൽ പറയുന്നുണ്ട്. ഇവരൊക്കെ ആണോ തന്റെ സിനിമയിൽ തീരുമാനമെടുക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. തന്നെ നിഷേധിക്കുന്നിടത് തന്നോട് മുഖം തിരിക്കുന്നടത്തേക്ക് പിന്നെ താൻ പോകാറില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top