Movlog

India

ഷൈലജ ടീച്ചർക്കെതിരെ ആരോപണവുമായി ട്രാൻസ്ജെൻഡർ സജ്‌ന ! അവസാന നിമിഷം കാലുമാറി

കോവിഡ് പ്രതിസന്ധിയിൽ വരുമാനമാർഗത്തിനായി ബിരിയാണി വിൽപ്പന നടത്തുമ്പോഴാണ് ട്രാൻസ്ജെൻഡർ സജ്‌ന ഷാജിക്കെതിരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്. താൻ നേരിടുന്ന ആക്രമണത്തെക്കുറിച്ച് ഫേസ്ബുക്ക് ലൈവിലൂടെ സജ്‌ന തുറന്നുപറഞ്ഞിരുന്നു . ഇതിനെ തുടർന്ന് സജ്നയുടെ വിഷയത്തിൽ ഇടപെടുകയും അവരെ നേരിട്ട് വിളിച്ച് സഹായവും സംരക്ഷണവും ഉറപ്പു നൽകുകയും ചെയ്തു ആരോഗ്യമന്ത്രി കെ കെ ശൈലജ. സജ്നയെ സഹായിക്കുന്നതിനായി അടിയന്തര സാമ്പത്തിക സഹായം നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാൽ മന്ത്രി ഇപ്പോൾ കാലുമാറി എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സജ്‌ന . തന്റെ പുതിയ ഹോട്ടൽ സജ്‌നാസ് കിച്ചണിന്റെ ഉദ്ഘാടന ദിവസം ഫേസ്ബുക്ക് ലൈവിൽ അറിയിക്കുന്നതിനിടയിൽ ആണ് സജ്‌ന മന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. തനിക്ക് വേണ്ട സഹായങ്ങൾ ചെയ്തു തരും എന്ന് ശൈലജ ടീച്ചർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. മാത്രമല്ല വനിതാ വികസന കോർപ്പറേഷൻ പദ്ധതിയിലുൾപ്പെടുത്തി വേണ്ട ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

വനിതാ വികസന കോർപ്പറേഷൻ ട്രാൻസ്ജെൻഡേഴ്സ് ഒരു ലോൺ ഉണ്ട്. ഹോട്ടൽ തുടങ്ങുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ അത് ലഭിക്കുമെന്ന് സജ്ഞയ്ക്ക് തോന്നി . എന്നാൽ അവസാന നിമിഷം വിവാദത്തിൽ നിൽക്കുന്നവർക്ക് ലോൺ കൊടുക്കാൻ പാടില്ലെന്നാണ് ശൈലജ ടീച്ചർ പറഞ്ഞത്. എന്താണ് വിവാദം എന്ന് തനിക്ക് അറിയില്ല എന്ന് സജന പറയുന്നു. നിയമ സഹായങ്ങൾ ഒക്കെ ഒരുപാട് ലഭിക്കുന്ന ടീച്ചറോട് ഒരു ചോദ്യം ചോദിക്കുകയാണ് സജ്ന. എന്താണ് വിവാദം എന്നും സജ്നയുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതിനു ശിക്ഷ അനുഭവിക്കാൻ തയ്യാറാണ് എന്നും സജന പറയുന്നു

. ട്രാൻസ്ജെൻഡേഴ്സ്നു കൊടുക്കുന്ന ലോൺ അർഹതപ്പെട്ടവർക്ക് ആണോ കിട്ടുന്നതെന്ന് അന്വേഷിക്കണമെന്നും അവസാന നിമിഷം ടീച്ചർ കാലുമാറിയതിൽ ഒത്തിരി സങ്കടം ഉണ്ട് എന്നും സജന പറയുന്നു. ടീച്ചറുടെ സഹായം ലഭിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അവസാനം പലിശയ്ക്ക് പണം എടുത്താണ് എല്ലാം ചെയ്തതെന്ന് സജ്‌ന കൂട്ടിച്ചേർത്തു. ആക്രമണം നേരിട്ടതിനു പിന്നാലെ നിരവധി ആളുകൾ സജ്‌നയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സജ്നയുടെ ബിരിയാണി വിറ്റാണ് സന്തോഷ് കീഴാറ്റൂർ പിന്തുണ അറിയിച്ചത്. ഹോട്ടൽ തുടങ്ങാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നാണ് ജയസൂര്യ പറഞ്ഞത്. ജനുവരി രണ്ടിന് ഹോട്ടലിന്റെ ഉദ്ഘാടനം ജയസൂര്യ തന്നെയാണ് നിർവഹിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിന് കൂട്ടുനിന്ന ജയസൂര്യയോട് സജ്‌ന നന്ദി അറിയിക്കുകയും ചെയ്തു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top