Movlog

Kerala

ഉത്തരത്തിൽ കാൽ മുട്ടിച്ചുള്ള ശ്വേതയുടെ ചിത്രം – മലയാളിയുടെ സംസ്‍കാരം കമന്റുകളിൽ കാണാം

1994ൽ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസഫിക് എന്ന പട്ടം കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായ താരമാണ് ശ്വേത മേനോൻ. സുസ്മിതാസെൻ, ഐശ്വര്യ റായ് എന്നിവർ മത്സരിച്ചിരുന്ന മിസ് ഇന്ത്യ മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയിരുന്നതും ശ്വേത മേനോൻ ആയിരുന്നു. മലപ്പുറം സ്വദേശിയായ ശ്വേത മേനോൻ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകൾക്ക് പുറമേ ബോളിവുഡ് സിനിമകളിലും സജീവമായിരുന്നു. “അനശ്വരം” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ശ്വേത, “അശോക”, “കോർപ്പറേറ്റ്”, “മഖ്ബൂൽ ” എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മുപ്പതോളം ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം പിന്നീട് 2006ലായിരുന്നു മലയാളത്തിലേക്ക് തിരിച്ചു വന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” എന്ന ചിത്രത്തിലെ ചീരു എന്ന കഥാപാത്രം ശ്വേതയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായി മാറി. ആഷിക് അബു സംവിധാനം ചെയ്ത “സോൾട്ട് ആൻഡ് പെപ്പർ” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് കേരള സംസ്ഥാന അവാർഡ് നേടിയിരുന്നു ശ്വേത. “വെറുതെ അല്ല ഭാര്യ” എന്ന ജനപ്രിയ ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു.

ഇതിനുപുറമേ ബിഗ് ബോസ് മലയാളം സീസൺ വണ്ണിൽ മത്സരാർത്ഥി ആയി എത്തിയിരുന്നു ശ്വേത. ശ്വേതയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞത്. അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിലും മോഡലിംഗിലും വിജയിച്ചുവെങ്കിലും താരത്തിന്റെ ആദ്യവിവാഹം പരാജയമായിരുന്നു. ബോബി ഭോസ്ലെയെ ആണ് ശ്വേത വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധം വേണ്ടെന്നു വെച്ച ശ്വേത പിന്നീട് ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുകയായിരുന്നു.

2012ൽ ഇവർക്ക് ഒരു മകൾ പിറന്നു. മകളുടെ പ്രസവം ബ്ലെസി സംവിധാനം ചെയ്ത “കളിമണ്ണ്” എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ കാണിച്ചത് ഏറെ വിവാദമായിരുന്നു. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ആയിരുന്നു ശ്വേതയെ തേടിയെത്തിയത്. കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് ശ്വേത മുന്നോട്ടു വരാറുണ്ട്. ഭർത്താവ് തനിക്കൊരു കൂട്ടുകാരനും സഹോദരനെയും പോലെയാണെന്നും താരം പങ്കുവെച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്നും നടിമാർ പ്രത്യക്ഷപ്പെടുമ്പോൾ ശ്വേതാമേനോൻ സിനിമയിൽ സജീവമാവുകയായിരുന്നു. അതിനു പൂർണ്ണ പിന്തുണയും ധൈര്യവും നൽകിയത് ഭർത്താവ് ശ്രീ ആയിരുന്നു. സിനിമയും ജീവിതവും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നത് ഭർത്താവ് കാരണമാണെന്ന് ശ്വേതാമേനോൻ പറഞ്ഞിട്ടുണ്ട്.

ശ്വേതയുടെ കരിയറിൽ താരത്തിനേക്കാൾ കൂടുതൽ ആശങ്കയും അദ്ദേഹത്തിനാണ്. ഇപ്പോഴിതാ ശ്വേതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വർക്ക് ഔട്ട് വേഷത്തിലെത്തിയ ശ്വേത കാലു പൊക്കി ഉത്തരത്തിൽ മുട്ടിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നിരവധി ആരാധകരും താരങ്ങളാണ് താരത്തിനെ പിന്തുണച്ച് മുന്നോട്ടുവന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഒരു നടി ചിത്രം പങ്കു വെക്കുമ്പോൾ അതിന് വിമർശനങ്ങളും മോശം വാക്കുകളും പറയുന്നതും ഒരു പതിവായി മാറിയിരിക്കുകയാണ്. ശ്വേതയുടെ ചിത്രത്തിനും ഒരുപാട് വിമർശനം നേടിയിട്ടുണ്ട്. മോശം കമന്റുകളും ചിത്രത്തിന് കീഴിൽ ഉണ്ട്. എന്നാൽ അവയ്ക്കൊന്നും യാതൊരു മറുപടിയും താരം ഇത് വരെ നൽകിയിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top