Movlog

Kerala

കൊറോണ പോയപ്പോൾ ക്യാൻസർ വന്നു! യഥാർത്ഥ പോരാളികൾക്ക് ശിവാനിയുടെ മുഖമാണ് എന്ന് ആരാധകർ

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ആണ് ശിവാനി ഭായ്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ കാൻസർ രോഗത്തോട് അതിശക്തമായി പോരാടുകയാണ് എന്ന് വെളിപ്പെടുത്തുകയാണ് താരം. ഏപ്രിൽ മാസത്തിൽ കോവിഡ് 19 എന്ന മഹാമാരി ബാധിച്ചതിനു ശേഷം പൂർണമായും രോഗവിമുക്ത ആയതായിരുന്നു ശിവാനി. എന്നാൽ ചില ബുദ്ധിമുട്ടുകൾ വീണ്ടും അനുഭവിച്ചതിനെ തുടർന്ന് ബയോപ്സി എടുത്തപ്പോഴാണ് കാൻസർ സ്ഥിരീകരിച്ചത്. കാൻസർ എന്ന് കേൾക്കുമ്പോൾ തളർന്ന് ഭയപ്പെടുന്നവർ ആണ് ഭൂരിഭാഗം ആളുകളും. എന്നാൽ കാൻസറിന് മുന്നിൽ മുട്ട് മടക്കാൻ ശിവാനി ഭായ് ഒരുക്കമല്ല.

കുടുംബത്തിൽ ആർക്കും വന്നിട്ട് പോലും പരിചയമില്ലാത്ത കാൻസർ എന്ന രോഗത്തിനെ ഒരു പുഞ്ചിരിയോടെ നേരിടുകയാണ് ശിവാനി ഭായ്. ഭയമല്ല ആത്മവിശ്വാസം ആണ് ആ മുഖത്ത് കാണാൻ സാധിക്കുന്നത്. കൊറോണയെ തോല്പിച്ചത് പോലെ കാൻസറിനെയും തോല്പിച്ച് ശിവാനി തിരിച്ചെത്തും എന്ന് ആ പുഞ്ചിരി നമുക്ക് ഉറപ്പ് നൽകുന്നു. അസുഖം സ്ഥിരീകരിച്ച ആദ്യത്തെ അര മണിക്കൂർ ഒന്ന് പതറിയെങ്കിലും പിന്നീട് അങ്ങോട്ട് കാൻസറിനോട് പൊരുതാൻ തീരുമാനിക്കുകയായിരുന്നു താരം. രണ്ടാമത്തെ കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന താരത്തിന് ഇനി 6 കീമോ കൂടി ബാക്കിയുണ്ട്.

ചികിത്സയുടെ ഭാഗമായി മുടി പോകുമെന്ന് കഴിഞ്ഞയുടൻ താരം മുടി ബോയ് കട്ട് ചെയ്‌തു. കഴിഞ്ഞ ദിവസം മുടി കൊഴിയാൻ തുടങ്ങിയതിനാൽ മുഴുവൻ കൊഴിയുന്നതിന്‌ മുമ്പ് തന്നെ സ്നേഹിക്കുന്നവർക്ക് ഒരു ചിത്രം പങ്കു വെച്ചിരിക്കുകയാണ് താരം. ആശുപത്രി കിടക്കയിൽ നിന്ന് ഫോട്ടോ എടുക്കുമ്പോഴും മനസ്സാന്നിധ്യം കൈവിടാതെ ഒരു പുഞ്ചിരിയോടെ തനിക്ക് പുതുവത്സരം ആശംസിച്ചവരെ ഒന്ന് കാണണം എന്ന് തമാശയുടെ താരം പറയുന്നു. ഈ ഒരു മനോഭാവം തന്നെയാണ് ഏത് ഒരു അസുഖത്തെയും നേരിടാൻ നമുക്ക് വേണ്ടത്. ഭയം രോഗാവസ്ഥ മോശമാക്കുന്നു. ആത്മവിശ്വാസവും, ധൈര്യവും ഏത് മഹാമാരിയെ മറികടക്കാനുമുള്ള ഊർജം നൽകുന്നു. ശിവാനിയുടെ കുറിപ്പും ചിത്രവും കാൻസറിനെ അതിജീവിക്കുന്ന ഒരുപാട് പേർക്കുള്ള പ്രചോദനം ആണ്.

അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച ശിവാനി ഭായ്, “അണ്ണൻ തമ്പി” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയത്തിയുടെ വേഷത്തിലൂടെ ആണ് മലയാള സിനിമാലോകത്തേക്ക് ചുവട് വെക്കുന്നത്. “രഹസ്യ പോലീസ്” എന്ന ജയറാം സിനിമയിൽ നായികയായി അഭിനയിച്ചു. സിൽവർ സ്‌ക്രീനിൽ ആ മുഖം പലപ്പോഴായി മിന്നി നിറഞ്ഞു നിന്നു ! തിരുവനന്തപുരത്തു ജനിച്ച ശിവാനി ഭായ്, സൺ എഞ്ചിനീയറിംഗ് കോളേജിൽ ആണ് പഠനം പൂർത്തിയാക്കിയത്. സൂര്യ ടി വി യിലെ അവതാരിക ആയെത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആകാനും ശിവാനിക്ക് സാധിച്ചു .

തമിഴ് ഡയറക്ടര്‍ സെല്‍വ്വയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ “നാങ്ക”യിലെ നായികാ കഥാപാത്രം ആണ് ശിവാനിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറിയത് .നിരവധി തെലുങ്ക് സീരിയലുകളിൽ അഭിനയിച്ചു തെലുങ്ക് പ്രേക്ഷകരുടെ മനസ്സുകൾ കീഴടക്കാനും ഈ പ്രതിഭയ്ക്ക് സാധിച്ചു .ഒരു ചെറിയ ഇടവേളക്ക് ശേഷം ഉത്പല്‍ വി. നായര്‍ സംവിധാനം ചെയ്യുന്ന “നിലാവറിയാതെ” എന്ന മലയാള സിനിമയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരുന്നു ശിവാനി ഭായ് .വേറിട്ട ഒരു ദൃശ്യ വിസ്മയം തീർത്ത സിനിമയിലെ പാറു എന്ന അന്തർജനം മികച്ച സ്വീകാര്യത നേടിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top