Movlog

Movie Express

മകളോടൊപ്പം സന്തോഷവാർത്ത അറിയിച്ചു ശിവദ ! ആശംസകൾ അറിയിച്ചു സ്നേഹിതരും

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് ശിവദ. ശാലീന സൗന്ദര്യവും അഭിനയമികവും കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കാൻ ശിവദയ്ക്ക് സാധിച്ചു. മലയാളത്തിനു പുറമേ തമിഴിലും സജീവമായ ശിവദ 2009ൽ പുറത്തിറങ്ങിയ “കേരള കഫെ” എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ടെലിവിഷൻ വീഡിയോ ജോക്കിയായി പ്രവർത്തിക്കുമ്പോഴാണ് പ്രശസ്ത സംവിധായകൻ ഫാസിൽ ശിവദയെ കാണുന്നതും “ലിവിങ് ടുഗെതർ” എന്ന സിനിമയിൽ നായികയായി തിരഞ്ഞെടുക്കുന്നതും. ജയസൂര്യയുടെ നായികയായി “സു സു സുധി വാത്മീകം” എന്ന സിനിമയിലൂടെയാണ് ശിവദ ശ്രദ്ധേയ ആയത്.

പിന്നീട് “ലക്ഷ്യം “,”രാമന്റെ ഏദൻതോട്ടം”, “ചാണക്യതന്ത്രം”, “ലൂസിഫർ” തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടതാരം ആയി മാറുകയായിരുന്നു ശിവദ. വിവാഹത്തിനു ശേഷവും അഭിനയത്തിൽ സജീവമായിരുന്നു താരം. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം തന്റെ കുടുംബ വിശേഷങ്ങളും ഗർഭകാല വിശേഷങ്ങളും മകൾക്കൊപ്പം ഉള്ള സുന്ദരജീവിതവുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു മുരളീകൃഷ്ണനുമായുള്ള ശിവദയുടെ വിവാഹം. ഇവർക്ക് ഒരു മകൾ ഉണ്ട്. അരുന്ധതി എന്നാണ് പേര്. മകൾ പിറന്നതിന് ശേഷമാണ് തനിക്ക് നല്ല അവസരങ്ങൾ ലഭിച്ചതെന്ന് ശിവദ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകളുടെ രണ്ടാം പിറന്നാളിന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വെക്കുകയാണ് താരം.

മകൾ വയറ്റിൽ ഇരുന്ന് ചവിട്ടിയത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. മകൾ പിറന്നിട്ട് രണ്ടു വയസ് തികയുകയാണ്. അച്ഛനും അമ്മയും നിന്നെ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്ന് നിനക്കറിയാമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ശിവദ പങ്കു വെച്ചു. തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യവും, ജീവിതകാല സന്തോഷം ആണ് മകൾ എന്നും ശിവദ പറയുന്നു. ജോലിത്തിരക്ക് കാരണം മകൾക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ ശിവദയ്ക്ക് സാധിച്ചില്ല. എങ്കിലും മകൾക്ക് ലോകത്തിലെ എല്ലാ ആശംസകളും നേരുകയാണ് താരം. തന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾക്ക് ഒപ്പം എന്നും പുഞ്ചിരിച്ചു കൊണ്ട് സന്തോഷം ചുറ്റും പരത്തുക എന്ന് ശിവദ കൂട്ടിച്ചേർത്തു. നിരവധി താരങ്ങളും ആരാധകരും ആണ് താരപുത്രിക്ക് ആശംസകളുമായി രംഗത്തെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top