Movlog

Kerala

എല്ലാം കഴിഞ്ഞല്ല, ജീവിച്ചിരിക്കുമ്പോൾ നീതി കിട്ടണം എന്ന് വിസ്മയയുടെ വിഷയത്തിൽ പ്രതികരിച്ച് ഷിനു ശ്യാമളൻ

സമൂഹ മാധ്യമങ്ങളിൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ജീവൻ വെടിഞ്ഞ വിസ്മയയുടെത്. സ്ത്രീധനത്തിന്റെ പേരിൽ വളരെ വിഷമിച്ച യുവതിയുടെ വിയോഗത്തിൽ അവളുടെ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും കുറ്റപ്പെടുത്തിയും ചീത്ത പറഞ്ഞും നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കു വെക്കുന്നുണ്ട്. മകൾ അനുഭവിച്ചിരുന്ന അവസ്ഥകൾ അറിഞ്ഞു കൊണ്ട് അവളുടെ മരണ ശേഷം ഭർത്താവിനെയും വീട്ടുകാരെയും ചീത്ത പറഞ്ഞിട്ട് എന്ത് കാര്യം എന്ന് ഡോക്ടർ ഷിനു ശ്യാമളൻ ചോദിക്കുന്നു.

കേരളക്കരയെ ഒന്നടങ്കം നടുക്കിയ സംഭവം ആയിരുന്നു ശാസ്താംകോട്ടയിൽ സംഭവിച്ചത്. നൂറു പവൻ സ്വർണവും, ഒരു ഏക്കറിലേറെ ഭൂമിയും, ആഡംബര കാറും നൽകി ആയിരുന്നു വിസ്മയയുടെ രക്ഷിതാക്കൾ അവളെ വിവാഹം കഴിപ്പിച്ച് അയച്ചത്. എന്നാൽ വാഹനമല്ല പണം ആയിരുന്നു വേണ്ടത് എന്ന ഒറ്റ കാരണത്താൽ ഭർത്താവ് ആയ മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥൻ കിരൺ കുമാർ വിസ്മയയെ അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. വിസ്മയയുടെ അകാല വിയോഗത്തിൽ ഒരു നാട് മുഴുവൻ ആ സഹോദരിയുടെ വേർപാടിൽ അനുശോചിക്കുകയാണ്. ഇനി ഒരു സഹോദരിക്കും ഇത് പോലൊരു ദുരനുഭവം ഉണ്ടാവരുത് എന്ന് കേരളം ആത്മാർത്ഥമായി തന്നെ ആഗ്രഹിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള ഡോക്ടർ ഷിനു ശ്യാമളന്റെ കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മകൾ നമ്മെ വിട്ടു പോയ ശേഷം അവളുടെ ഭർത്താവിനെയും വീട്ടുകാരെയും കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം എന്ന് ഷിനു ചോദിക്കുന്നു. ജീവിച്ചിരിക്കുന്ന സമയത്ത് അവൾ അനുഭവിച്ച അവസ്ഥകൾ അറിഞ്ഞ മാത്രയിൽ അവൾക്ക് ധൈര്യം നൽകി കൂട്ടി കൊണ്ട് വരണമായിരുന്നു. സമൂഹത്തിനെ പേടിച്ച് ആർക്കും ജീവിക്കാൻ കഴിയില്ല. സമൂഹം പറയുന്നത് വക വെക്കരുത് എന്ന ശക്തമായ പിന്തുണ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമായിരുന്നു. മരിച്ചതിന് ശേഷമല്ല ജീവിച്ചിരിക്കുമ്പോൾ ആണ് മറ്റുള്ളവർക്ക് വേണ്ടി വിവേകത്തോടെയും ബുദ്ധിയോടെയും ചിന്തിക്കേണ്ടത്. ജീവിച്ചിരിക്കുമ്പോൾ ആയിരുന്നു വിസ്മയയ്ക്ക് നീതി കിട്ടേണ്ടത്. സ്ത്രീ ആണ് ധനം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. സ്ത്രീധനം ചോദിക്കുന്നവർക്ക് പെണ്മക്കളെ വിവാഹം കഴിപ്പിക്കാതിരിക്കുക. ഇത് വിവാഹം കഴിക്കുന്ന പുരുഷന്മാർ മാത്രമല്ല ഓരോ രക്ഷിതാക്കളും സ്ത്രീകളും ഏറ്റെടുക്കണം. എങ്കിൽ മാത്രമേ ഈ വിപത്തിനെ തുടച്ചു നീക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. ഷിനു ശ്യാമളന്റെ കുറിപ്പ് നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top