Movlog

Film News

സത്യന്റെ ഓർമ്മകൾ പങ്കുവെച്ച് ഷീല!

1971 , ജൂൺ 15 ന് ആണ് രക്താർബുദത്തെ തുടർന്ന് ഈ ലോകത്തിൽ നിന്നും വിടപറഞ്ഞത്. മലയാള സിനിമയിലെ ഹിറ്റ് നായകന്മാരിൽ ഒരാൾ ആയിരുന്നു സത്യൻ. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ഇപ്പോഴും വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്. ഇപ്പോൾ സത്യന്റെ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷീല. സത്യനൊപ്പം നിരവധി ചിത്രങ്ങളിൽ ആണ് ഷീല വേഷം ഇട്ടത്. അത്തരത്തിൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം ആണ് ഷീല തുറന്ന് പറഞ്ഞത്.

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ ഒരു രംഗം ഷൂട്ട് ചെയുകയായിരുന്നു. രാത്രീയിൽ ഒരു മരച്ചോട്ടിൽ സത്യൻ സാർ എന്റെ മടിയിൽ തലവെച്ച് കിടന്നു ഞങ്ങൾ പരസ്പ്പരം കാര്യം പറയുന്നതായിരുന്നു രംഗം. ഷോട്ട് കഴിഞ്ഞു അദ്ദേഹം എഴുനേറ്റപ്പോഴേക്കും എന്റെ സാരിയാകെ രക്തം പടർന്നിരുന്നു. ഞാൻ ഒരു വെള്ള നിറത്തിൽ ഉള്ള സാരിയായിരുന്നു അപ്പോൾ ഉടുത്തിരുന്നത്. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ആകെ പരിഭ്രമം ആയി. അദ്ദേഹത്തിന് രക്താർബുദം ആണെന്ന് അറിയാമായിരുന്നു. എന്നാൽ അത് ഇത്ര ഭയാനകം ആണെന്ന് അപ്പോഴാണ് മനസ്സിലായത്.

ആരെയും ബുദ്ധിമുട്ടിക്കുന്ന പ്രകൃതക്കാരൻ അല്ലായിരുന്ന അദ്ദേഹം. എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട്, ഒരു കയ്യിൽ തൂവാല കൊണ്ട് തക്‌തം ഒഴുകുന്ന മൂക്ക് തപ്പി പിടിച്ച് കൊണ്ട് മറ്റേ കൈ കൊണ്ട് കാറിന്റെ സ്റ്റിയറിങ് നിയന്ത്രിച്ചും സ്വയം ഡ്രൈവ് ചെയ്തായിരുന്നു അദ്ദേഹം ആണ് ആശുപത്രിയിലേക്ക് പോയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top