Movlog

Kerala

വെഡ്ഡിംഗ് ഫോട്ടോഗ്രാഫർമാരുടെ ഓസ്‌കാർ ആയ ഫിയർലെസ് അവാർഡ് കരസ്ഥമാക്കി കൊച്ചിയിലെ ഫോട്ടോഗ്രാഫർ ഷാരോൺ ശ്യാം…

വ്യത്യസ്തതയും പുതുമയും കൊണ്ടു വരാൻ ശ്രമിക്കുകയെന്നതാണ് ഒരു നല്ല ഫോട്ടോഗ്രാഫർ ചെയ്യേണ്ടത്. അന്നും ഇന്നും ഷാരോണിന്റെ ഓരോ ചിത്രങ്ങളും മികവുറ്റതാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തുന്നവരാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള സിനിമാമേഖലയിലെ ഏറ്റവും ഉയർന്നതും ആദരണീയമായ പുരസ്‌കാരം ആണ് ഓസ്കാർ അവാർഡുകൾ. ഇതുപോലെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിലെ ഏറ്റവും ഉയർന്ന അവാർഡ് ആണ് ഫിയർലെസ് അവാർഡ്. അസാമാന്യ മികവുള്ള വെഡിങ് ഫോട്ടോകൾക്ക് ഒരു ഇന്റർനാഷണൽ ജൂറി നൽകുന്ന അവാർഡ് ആണ് ഫിയർലസ്സ് അവാർഡ്.

ഒരു ഫോട്ടോഗ്രാഫറിന്റെ ഫോട്ടോഗ്രാഫിയിൽ ഉള്ള മികവും മേന്മയും ആണ് ഫിയർലെസ് അവാർഡ് പോലെയുള്ള അംഗീകാരങ്ങൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ വിവാഹ ഫോട്ടോഷൂട്ട് ഏറെ വ്യത്യസ്തവും അതിമനോഹരവും ആകണം എന്ന് ആഗ്രഹിക്കുന്ന ദമ്പതികൾ പലപ്പോഴും ഷാരോണിനെ പോലുള്ള അതി പ്രകൽപരായ ഫോട്ടോഗ്രാഫറെ ആകും തിരഞ്ഞെടുക്കുക. ഈ അവാർഡ് അതിന് മാറ്റ് കൂട്ടുന്നൂ. കൊച്ചിയിൽ നിന്നുള്ള ഫോട്ടോഗ്രാഫറാണ് ഷാരോൺ ശ്യം.

ഇൻസ്റ്റാഗ്രാമിൽ സ്റ്റോറീസ് ബൈ ഷാരോൺ ശ്യാം എന്ന പേജിനുടമയായ ഷാരോണിനെ നിരവധിപേരാണ് ഫോളോ ചെയ്യുന്നത്. ഒരു വെഡ്ഡിംഗ് ക്യാമറയിൽ വെറുതെ പോയ് പകർത്തി എടുക്കുന്നത് മാത്രമല്ല ഫോട്ടോഗ്രാഫി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ വിശിഷ്ടവും ഹൃദയത്തോട് ചേർന്നുനിൽക്കുന്നതുമായ നിമിഷങ്ങൾ പകർത്തി എടുത്ത് ആ ചിത്രങ്ങൾ കാലങ്ങൾ കഴിയും തോറും വീര്യം കൂടിവരുന്ന വീഞ്ഞ് പോലെ ആകണം. അതാണ് ഒരു യഥാര്‍ഥ പാഷനേറ്റ് ഫോട്ടോഗ്രാഫറിൽ നിന്നും കസ്റ്റമർക്ക് ലഭിക്കുന്ന ഗുണങ്ങള്‍.

ലോകമെമ്പാടുമുള്ള വെഡിങ് ഫോട്ടോഗ്രാഫി മേഖലയിൽ നിന്നും അസാധ്യ മികവുള്ള ഫോട്ടോഗ്രാഫുകൾ ആണ് ഈ അവാർഡിന് തിരഞ്ഞെടുക്കപ്പെടുന്നത്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഷാരോൺ ശ്യാം. മലയാളികൾക്ക് ഇത് അഭിമാന നിമിഷം ആണ്. സെപ്റ്റംബർ 21 നായിരുന്നു ഫിയർലെസ് ഫോട്ടോഗ്രാഫർസിൽ നിന്നും ഷാരോൺ ശ്യാമിന് മെയിൽ ലഭിക്കുന്നത്.

കുറച്ച് നേരം അമ്പരപ്പോടെ നിന്നതിന് ശേഷം ആയിരുന്നു തന്നെ തേടിയെത്തിയ ആ സന്തോഷ വാർത്ത ഷാരോൺ സ്വീകരിച്ചത്. തനിക്ക് ലഭിച്ച ഈ മഹനീയ പുരസ്കാരം തന്റെ ഉപദേഷ്ടാവായ അച്ഛൻ ശ്യാമിന് സമർപ്പിക്കുകയാണ് ഷാരോൺ. ഓസ്കാറിന് തുല്യമായ ഈ പുരസ്കാരം നേടിയതിൽ ഉള്ള സന്തോഷവും ഷാരോൺ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top