Movlog

Thoughts

അസൂയകളില്ലാത്ത 21 വർഷത്തെ ദാമ്പത്യ ജീവിതത്തിന്റെ വിജയ കഥ വെളിപ്പെടുത്തി പോൺ സിനിമകളിലെ നായകനും സംവിധായികയും..

ദാമ്പത്യ ജീവിതത്തിൽ ചില സൗന്ദര്യപിണക്കങ്ങളും തെറ്റിദ്ധാരണകളും എല്ലാം സാധാരണമാണ്. പങ്കാളികൾ ഇരുവരും ജോലി ചെയ്യുന്നവരാണെങ്കിൽ ജോലിയുടെ സമ്മർദ്ദം ചിലപ്പോഴൊക്കെ ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാറുണ്ട്. പോൺ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ദമ്പതികൾക്കിടയിൽ താളപ്പിഴകൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണ്. എന്നാൽ മാർക്ക് വുഡും ഫ്രാൻസെസ്ക ലെയുടെയും കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്.

അഡൽറ്റ് സിനിമകളുടെ നായകനാണ് മാർക്ക് വുഡ് എങ്കിൽ ഈ ചിത്രങ്ങളിലെ സംവിധായികയാണ് ഫ്രാൻസെസ്ക. ഇങ്ങനെ ഒരു മേഖലയിൽ പ്രവർത്തിച്ചിട്ടും വളരെ ആരോഗ്യകരമായ ഒരു ദാമ്പത്യം ആണ് ഇവർ നിലനിർത്തി കൊണ്ടു പോകുന്നത്. ഫ്രാൻസെസ്കയും മാർക്കും നൂറുകണക്കിന് പോ ൺ സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. എന്നാൽ സിനിമ അത് അഡൽറ്റ് ചിത്രം ആണെങ്കിൽ പോലും വളരെ പ്രൊഫഷണലായി കാണുവാൻ ഇവർക്ക് സാധിക്കുന്നു.

അഭിനയത്തിനു ശേഷം ഇപ്പോൾ സംവിധായികയുടെ വേഷത്തിൽ പ്രവർത്തിക്കുകയാണ് ഫ്രാൻസെസ്ക. എന്നാൽ മാർക്ക് ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. മാർക്കിന്റെ പല ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ഭാര്യ ഫ്രാൻസെസ്ക ആണ്. പങ്കാളികൾ അഭിനയിച്ച സിനിമകൾ ഇവർ ഒരുമിച്ചിരുന്ന് കാണാറുണ്ട്. മറ്റു താരങ്ങളുമായി ഇഴുകി അഭിനയിക്കുന്നതിൽ ഒരിക്കലും അസൂയയോ വിഷമമോ തോന്നിയിട്ടില്ലെന്ന് ഭാര്യയും ഭർത്താവും ഒരേ സ്വരത്തിൽ പറയുന്നു.

ഇരുപത് വർഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇവർ. വിവാഹത്തിനു ശേഷവും ഇവർ അതിൽ സിനിമകളിൽ സജീവമായിരുന്നു. അഡൽസ് എംപയർ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇവർ എങ്ങനെ പ്രണയത്തിലായെന്നും അസാധാരണമായ ഈ സാഹചര്യത്തിലും സന്തോഷകരമായ ഒരു ദാമ്പത്യം എങ്ങനെ നിലനിർത്തുന്നു എന്നും ഇരുവരും തുറന്നു പറഞ്ഞത്.

പല കുടുംബങ്ങളിലും നിസ്സാര പ്രശ്നങ്ങൾക്ക് വാക്കുതർക്കവും വിവാഹമോചനവും ഉണ്ടാകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായേക്കാവുന്ന ഒരു തൊഴിൽ മേഖലയിൽ ഇരുവരും പ്രവർത്തിച്ചിട്ടും വളരെ ആരോഗ്യകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ് ഇവർ. അഭിനയം നിർത്തിയ ഘട്ടത്തിലായിരുന്നു ഫ്രാൻസെസ്ക നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും ചുവടുവച്ചത്. അങ്ങനെയുള്ള ഒരു ഷൂട്ടിങ്ങിനിടയിൽ ആയിരുന്നു മാർക്കിനെ ആദ്യമായി ഫ്രാൻസെസ്ക കാണുന്നത്.

അന്ന് അവർ തമ്മിൽ സംസാരിച്ചു. ആ പരിചയം പിന്നീട് പ്രണയമായി മാറി. മൂന്നു മാസത്തെ പ്രണയ കാലത്തിനു ശേഷം അവർ വിവാഹിതരാവുകയായിരുന്നു. സന്തോഷകരമായ 21 വർഷങ്ങൾ പിന്നിടുമ്പോൾ ഇരുപത്തി ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രാൻസെസ്കയും മാർക്കും. ഇപ്പോഴും മുതിർന്നവർക്കുള്ള സിനിമകൾ ചിത്രീകരിക്കുന്നതിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു ഇവർ. മാർക്ക് അഭിനയിക്കുമ്പോൾ ഭാര്യ സംവിധാനം ചെയ്യുന്നു.

പരസ്പരം അസൂയപ്പെടാതെ, ചെയ്യുന്ന തൊഴിലിനെ അങ്ങേയറ്റം പ്രൊഫഷണൽ ആയി മാത്രം കാണുന്ന ദമ്പതികൾ ആണിവർ. മറ്റു പല ദാമ്പത്യ ബന്ധങ്ങളിലും ധരിക്കുന്ന വസ്ത്രങ്ങളും, മറ്റൊരാളുമായി ഇടപഴകുന്നതും എല്ലാം വലിയ പ്രശ്നങ്ങൾ ആയി മാറാറുണ്ട്. എന്നാൽ ഷൂട്ടിംഗിനിടയിലെ സാങ്കേതിക പ്രശ്നങ്ങളെ ചൊല്ലിയാണ് ഇവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത്. ഫ്രാൻസെസ്ക ഷൂട്ട് ചെയ്യുന്ന ആംഗിളോ ലൈറ്റിംഗോ ഇഷ്ടപ്പെടാഞ്ഞാൽ വഴക്കിടുമെന്ന് മാർക്ക് പറയുന്നു.

ഈ മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന പുതിയ ദമ്പതികൾക്കിടയിൽ അസൂയയും വഴക്കുകളും എല്ലാം സാധാരണമാണെന്ന് മാർക്ക് സമ്മതിക്കുന്നു. പങ്കാളിയെ കൂടാതെ ചിലപ്പോൾ വേറെയും ആളുകളുമായി ബന്ധപ്പെടേണ്ടി വരുമ്പോൾ അത് പലർക്കും ഉൾകൊള്ളാൻ കഴിയുന്നില്ല. ഇത് ദാമ്പത്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ മാർക്കിന്റെയും ഫ്രാൻസെസ്കയുടെയും ജീവിതത്തിൽ അങ്ങനെയൊരു പ്രശ്നത്തിന് ഇടമില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top