Movlog

Kerala

49 ദിവസത്തെ അകത്തെ അനുഭവം ആണ് ഈ മാറ്റത്തിനു കാരണം ! ജീവിതം പഠിപ്പിച്ച പാഠങ്ങളെ കുറിച്ച് മനസ് തുറന്ന് ശാലു മേനോൻ

സിനിമകളിലും സീരിയലുകളിലും വളരെ സജീവമായിട്ടുള്ള താരമാണ് ശാലു മേനോൻ. “ബ്രിട്ടീഷ് കോളനി” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ശാലു മേനോൻ ചെറിയ വേഷങ്ങളിൽ ഒരുപാട് സിനിമകളിൽ തിളങ്ങിയിട്ടുണ്ട്. എന്നാൽ മിനിസ്ക്രീനിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധേയമാവുന്നത്. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള താര നായികയായും വില്ലത്തി ആയും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. ഇടയ്ക്ക് സോളാർ അകപ്പെട്ടു എങ്കിലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമായിരിക്കുകയാണ് താരം.

സോളാർ വിഷയത്തിൽ സരിത നായർക്കും ബിജു രാധാകൃഷ്ണനും ഒപ്പം ഉയർന്നു കേട്ടിരുന്ന പേരായിരുന്നു ശാലുവിന്റെത്. കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള സൗഹൃദമായിരുന്നു ശാലുവിനെ ഈ കേ സിൽ കുരുക്കിയത്. 49 ദിവസങ്ങളായിരുന്നു കേസുമായി ബന്ധപ്പെട്ട് ശാലു മേനോൻ ജ യി ലി ൽ കഴിഞ്ഞത്. ഒരു വ്യക്തി എന്ന നിലയിൽ സ്വയം മാറി ചിന്തിക്കുവാൻ ജയിലിലെ ആ ദിവസങ്ങൾ തന്നെ പാകപ്പെടുത്തി എന്ന് ശാലു ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട്. അന്നുവരെ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള
ഒന്നായിരുന്നു ശാലുവിന് ജയിലുകൾ.

എന്നാൽ ജയിൽ ജീവിതത്തിൽ ഒരുപാട് തരം മനുഷ്യരെ കാണാൻ സാധിച്ചു. നിസ്സഹായരായവരും കുടുംബത്താൽ ഉപേക്ഷിക്കപ്പെട്ടവരും ആയി ഒരുപാട് പേരെ കണ്ടു. എല്ലാ മതങ്ങളെയും ശാലു മേനോൻ വിശ്വസിക്കാൻ തുടങ്ങിയത് അന്നുമുതലായിരുന്നു. ജയിലിൽ കിടന്ന ശാലുവിന് എല്ലാ മതങ്ങളും എല്ലാ ദൈവങ്ങളും ഒന്നാണെന്ന് തോന്നി. ചെയ്തുപോയ തെറ്റ് ഓർത്ത് പശ്ചാത്തപിക്കുന്നവരും, ജാ മ്യം കിട്ടിയിട്ടും പോകാൻ ഇടം ഇല്ലാത്ത, സാഹചര്യങ്ങൾ കൊണ്ട് ജയിലിൽ എത്തിയ ഒരുപാട് മനുഷ്യർ അവിടെ ഉണ്ടായിരുന്നു.

അവരുടെ അനുഭവങ്ങൾ കേട്ടപ്പോൾ തന്റെ പ്രശ്നങ്ങളൊന്നും അല്ല എന്ന് ശാലു തിരിച്ചറിയുകയായിരുന്നു. ആദ്യമൊക്കെ ജയിലിൽ കഴിയുന്നതിൽ വിഷമം തോന്നിയെങ്കിലും പിന്നീട് അതൊന്നും താരത്തിനെ ബാധിക്കാതെ യായി. പുറത്തിറങ്ങിയാൽ ശാലു ജീവൻ അവസാനിപ്പിക്കുമോ എന്ന് പലരും ഭയന്നിരുന്നു. എന്നാൽ ജയിലിൽ നിന്ന് ജീവിതം പഠിപ്പിച്ച പാഠങ്ങൾ ശാലുവിനെ മുന്നോട്ടേക്ക് കൂടുതൽ ശക്തയായി നീങ്ങുവാൻ പഠിപ്പിക്കുകയായിരുന്നു. പുറത്തിറങ്ങിയപ്പോൾ ഒരു തീരുമാനം മാത്രമായിരുന്നു ശാലുവിന് ഉണ്ടായിരുന്നത്.

എല്ലാം തിരിച്ചുപിടിക്കണമെന്ന്. അതൊരു വാശിയായി ശാലുവിന്റെ ഉള്ളിൽ ജ്വലിക്കുകയായിരുന്നു. അതിനായി നൃത്തത്തിലേക്ക് പൂർവാധികം ശക്തിയോടെ മടങ്ങി ശാലു മേനോൻ . ക്ലാസ്സ് വീണ്ടും ആരംഭിച്ച് പ്രോഗ്രാമുകളിൽ സജീവമായി. മിനിസ്ക്രീൻ പ്രേക്ഷകരും ശാലുവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ സന്തോഷകരമായ ജീവിതം നയിക്കുവാൻ തുടങ്ങി താരം. ഇപ്പോൾ മുത്തശ്ശൻ അരവിന്ദാക്ഷമേനോൻ തുടങ്ങിവച്ച നൃത്തകലാലയം നടത്തിക്കൊണ്ടു പോവുകയാണ് ശാലുമേനോൻ.

പരമ്പരകളിലും സജീവമാണെങ്കിലും നൃത്തത്തിനാണ് ശാലു കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇപ്പോൾ പലയിടങ്ങളിലായി 8 ഡാൻസ് സ്കൂളുകളാണ് ശാലുമേനോൻ നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. പ്രായം കൂടുംതോറും കൂടുതൽ ചെറുപ്പവും സുന്ദരിയും ആവുകയാണ് ശാലു മേനോൻ എന്നാണ് ആരാധകർ ശാലുവിന്റെ ചിത്രങ്ങൾക്ക് കമന്റിടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “മഞ്ഞിൽ വിരിഞ്ഞ പൂവ് ” എന്ന പരമ്പരയിൽ ആണ് ശാലു അവസാനമായി പ്രത്യക്ഷപ്പെട്ടത്.

സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭച്ചിട്ടുള്ള ശാലു മേനോൻ തന്റെ വിശേഷങ്ങളും നൃത്ത വീഡിയോകളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. അടുത്തിടെ തന്റെ ചാനലിലൂടെ ശാലു പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പ്രകൃതിരമണീയമായ ഒരു പശ്ചാത്തലത്തിൽ അതി മനോഹരമായ നൃത്തചുവടുകളുമായി എത്തിയ ശാലുവിന്റെ വീഡിയോ വൈറൽ ആയിരുന്നു.

“ഉറുമി” എന്ന ചിത്രത്തിലെ “അലകടൽ” എന്ന് തുടങ്ങുന്ന ഗാനത്തിന് സുന്ദരമായ നൃത്തം അവതരിപ്പിക്കുന്ന താരത്തിന്റെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top