Movlog

Movie Express

വിവാഹം ഇത്രയും വിവാദം ആകുമെന്ന് കരുതിയില്ല…ഷഹീൻ സിദ്ധിഖ് മനസ് തുറക്കുന്നു…

മമ്മൂട്ടിയുടെ മകൻ ആയി “പത്തേമാരി” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് ഷഹീൻ സിദ്ധിഖ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടൻ ആയ സിദ്ധിഖിന്റെ മകൻ ആണ് ഷഹീൻ സിദ്ധിഖ്. നായകൻ ആയും, സഹനടൻ ആയും, വില്ലൻ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള താരം ആണ് സിദ്ധിഖ്. മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും സിദ്ധിഖ് അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയിൽ തന്നെ അച്ഛനോടൊപ്പം ആയിരുന്നു ഷഹീൻ തുടക്കം കുറിച്ചത്.

എന്നാൽ ഈ ചിത്രത്തിൽ ഇവർ തമ്മിൽ ഉള്ള കോമ്പിനേഷൻ രംഗങ്ങൾ ഒന്നും ഉണ്ടായിരുന്നു. “അച്ഛാ ദിൻ”, “കസബ”, “ടേക്ക് ഓഫ്”, “വിജയ് സൂപ്പറും പൗർണ്ണമിയും”, “ഒരു കുട്ടനാടൻ ബ്ലോഗ്”, “മിസ്റ്റർ ആൻഡ് മിസ് റൗഡി” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. പഠനത്തിനു ശേഷം ബിസിനസിൽ സജീവമായിട്ടുള്ള താരം ഇടയ്ക്കിടയ്ക്ക് സിനിമകളിലും പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയായിരുന്നു താരപുത്രന്റെ വിവാഹം.

വിവാഹനിശ്ചയത്തിന്റെയും വിവാഹത്തിന്റെയും ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ ഇവരുടെ വിവാഹത്തെക്കുറിച്ച് വിവിധ കഥകളായിരുന്നു പ്രചരിച്ചത്. മുസ്ലിം യുവാവും ഹിന്ദു പെൺകുട്ടിയും തമ്മിലുള്ള വിവാഹം എന്ന രീതിയിൽ ഒരുപാട് വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ വിവാഹം ഇത്രയേറെ വിവാദം തീർക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് ഷാഹീൻ പറയുന്നത്.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ ആണ് വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പലതരത്തിൽ പ്രചരിച്ചത്. വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ ആദ്യം കണ്ടപ്പോൾ വലിയ തമാശയും കൗതുകവും തോന്നി. ഇതിനെ കുറിച്ച് ആദ്യം പറഞ്ഞത് വിവാഹത്തിന്റെ വസ്ത്രം എടുക്കാൻ പോയപ്പോൾ ആണ്. ഒത്തിരി ആളുകൾ ശ്രദ്ധിക്കുന്നതുകൊണ്ട് വസ്ത്രത്തിൽ കുറച്ച് കൂടുതൽ എഫേർട്ട് എടുത്തിട്ടുണ്ട് എന്നായിരുന്നു അവർ പറഞ്ഞത്.

സിനിമയിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള, ഇൻസ്റ്റഗ്രാമിൽ അധികം ഫോളോവേഴ്സ് ഒന്നുമില്ലാത്ത ഷഹീൻ, തന്റെ വിവാഹ വാർത്തകൾ ഇത്രയേറെ ശ്രദ്ധേയമാവുമെന്ന് കരുതിയില്ല. വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്ന് നാല് ദിവസത്തിനു ശേഷം ആയിരുന്നു മാധ്യമങ്ങൾ ഇവരുടെ വിവാഹ വിശേഷങ്ങൾ ഏറ്റെടുത്തത്. പല കാര്യങ്ങളും പല രീതിയിലും വ്യാഖ്യാനിച്ചായിരുന്നു വാർത്തകൾ പ്രചരിച്ചത്. മനസ്സിൽ ഉദ്ദേശിക്കാത്ത കാര്യങ്ങൾ വാർത്തകളായി വന്നപ്പോൾ രസമായി തോന്നിയെന്ന് താരപുത്രൻ പറയുന്നു.

അനിയനെ മാറ്റിനിർത്തി എന്ന് തുടങ്ങുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടി നൽകുകയാണ് ഷഹീൻ. ഇതു പോലുള്ള വാർത്തകൾ എഴുതുന്നവരുടെ ആവശ്യം അവരുടെ ലിങ്ക് ഓപ്പൺ ചെയ്യണം എന്നുള്ളതാണ്. ഇത്തരം നെഗറ്റീവ് വാർത്തകളുടെ ലിങ്ക് ഓപ്പൺ ചെയ്യുന്നതും തുല്യമായി ഉത്തരവാദികളാണെന്ന് ആണ് ഷഹീന്റെ അഭിപ്രായം. ആളുകൾ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുവാൻ ഇത്രയേറെ അധ്വാനിക്കുന്നുണ്ടല്ലോ എന്നാണ് ഷഹീൻ ചിന്തിക്കുന്നത്.

ഷഹീന്റെ ഏറ്റവും പുതിയ ചിത്രമാണ് “മാഹി”. കലേഷ് എന്ന വില്ലൻ വേഷത്തിലാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. പേരു പോലെ തന്നെ മാഹി എന്ന സ്ഥലത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുകയാണ് ഷഹീൻ. ഷഹീനിന് പുറമെ നീണ്ട താരനിര തന്നെ ആണ് ചിത്രത്തിൽ അണിനിരക്കുന്നത്. മാഹിയിൽ വില കുറച്ച് മദ്യം വിൽക്കുന്നതിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top