Movlog

Movie Express

ഒരുപാട് ഓർമ്മകൾ നൽകി കടന്നുപോയി.ശാന്തമായി ഉറങ്ങുക, ആദരാഞ്ജലികളുമായി സീരിയൽ ലോകം!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രതീക്ഷ പ്രദീപ്. യഥാർത്ഥ പേര് പ്രതീക്ഷ എന്നാണെങ്കിലും മീനാക്ഷി എന്ന പേരിലാണ് സീരിയൽ രംഗത്ത് അറിയപ്പെടുന്നത്. അപ്രതീക്ഷിതമായി അഭിനയരംഗത്തെത്തിയ പ്രതീക്ഷ നിരവധി പരമ്പരകളിൽ ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. പ്രതീക്ഷയുടെ അമ്മ ഗിരിജ പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയൽ ലോകം. പ്രതീക്ഷയുടെ അമ്മയോട് ആദരവ് പങ്കു വെച്ച് നിരവധി താരങ്ങളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ലൊക്കേഷനുകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു അമ്മ ഗിരിജ. മകൾക്കൊപ്പം കൂട്ടായി എപ്പോഴും എത്തുന്ന ഗിരിജയോട് ഉള്ള ആദരവ് പ്രകടിപ്പിച്ച് നിരവധി താരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കു വെച്ചത്.

രണ്ടു വർഷക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു പ്രതീക്ഷയുടെ അമ്മ ഗിരിജ. “വാതിൽ” എന്ന സിനിമയിലൂടെ ബിഗ്‌ സ്ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താൻ ഇരിക്കുമ്പോഴാണ് അമ്മയുടെയും അപ്രതീക്ഷിത വിയോഗം.”‘അമ്മ ” എന്ന പരമ്പരയിലെ മീനാക്ഷി എന്ന വില്ലത്തി വേഷമാണ് പ്രതീക്ഷയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായി മാറിയത്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് പ്രതീക്ഷ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. “പ്രണയം”,” ചാവറയച്ചൻ “,”ആത്മസഖി”, “കസ്തൂരിമാൻ” തുടങ്ങി സീരിയലുകളിൽ തിളങ്ങിയിട്ടുണ്ട് താരം. സിനിമാ നടൻ ബാലയും പ്രതീക്ഷയുടെ പേരും ചേർത്തുകൊണ്ട് ഒരുപാട് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതിൽ മനംനൊന്ത പ്രതീക്ഷയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

“നീയും ഞാനും” എന്ന പരമ്പരയിൽ അഭിനയിച്ചുവരികയാണ് പ്രതീക്ഷ ഇപ്പോൾ . അമ്മ തങ്ങളുടെ ലോകമായിരുന്നു എന്നും ഒരുപാട് ജീവിക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു എന്നും പ്രതീക്ഷ പറയുന്നു. അവസാന നിമിഷങ്ങളിൽ കടുത്ത വേദനയാണ് അമ്മ അനുഭവിച്ചതെന്നും ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അവസാനശ്വാസം എടുത്തതെന്നും പ്രതീക്ഷ പാതി മുറിഞ്ഞ വാക്കുകളോട് പ്രതീക്ഷ പങ്കു വെക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top