Movlog

Movie Express

ചന്ദ്രയും ടോഷും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുന്നു ! സന്തോഷവാർത്ത പങ്കുവെച്ചു താരങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ചന്ദ്ര ലക്ഷ്മൺ. സാന്ദ്ര നെല്ലിക്കാടൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിന്ന താരം 2002ൽ പുറത്തിറങ്ങിയ “മനസ്സ് എല്ലാം” എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. നിരവധി തമിഴ് സിനിമകളിലും മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള താരം മിനിസ്ക്രീനിലൂടെ ആണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. “സ്വന്തം”, “മേഘം”,” കോലങ്ങൾ” തുടങ്ങിയ സൂപ്പർ ഹിറ്റ് പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ചന്ദ്ര ലക്ഷ്മൺ. പൃഥ്വിരാജ് നായകനായ “സ്റ്റോപ്പ് വയലൻസ്” എന്ന ചിത്രത്തിലൂടെ 2002ൽ ആണ് ചന്ദ്ര മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഇടക്കാലത്ത് അഭിനയത്തിൽ നിന്നും വിട്ടു നിന്ന ചന്ദ്ര സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “സ്വന്തം സുജാത” എന്ന പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈ പരമ്പരയിൽ സുജാത എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചന്ദ്രയാണ്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ചന്ദ്ര ലക്ഷ്മന്റെ വിവാഹവാർത്തകൾ ആയിരുന്നു. “സ്വന്തം സുജാത” എന്ന പരമ്പരയിൽ ഒപ്പം അഭിനയിക്കുന്ന ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷ്മൺ വിവാഹം കഴിക്കുന്നത്. സിംഗിൾ ലൈഫിൽ നിന്നും വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന വിവരം താരം തന്നെയാണ് വെളിപ്പെടുത്തിയത്. നവംബർ മാസത്തിലോ ഡിസംബറിലോ വിവാഹം ഉണ്ടാകുമെന്ന് ചന്ദ്ര വ്യക്തമാക്കി.

ആദ്യമായി സീരിയലിൽ അഭിനയിക്കുന്ന ടോഷ് ക്രിസ്റ്റിയുമായുള്ള ബന്ധം പ്രണയമാണെന്നൊന്നും പറയാൻ കഴിയില്ല. ഇതൊരു അറേൻജ്‌ഡ്‌ മാരേജ് ആണെന്ന് ചന്ദ്രൻ തുറന്നു പറയുന്നു. ചന്ദ്രയുടെ കുടുംബത്തിന് ടോഷുമായി ഉള്ള പരിചയമാണ് ഈ ബന്ധത്തിലേക്ക് എത്തിച്ചത്. ഇരുവരും തമ്മിൽ നല്ല സൗഹൃദം ഉള്ളതിനാൽ കുടുംബങ്ങൾ തമ്മിൽ ഇങ്ങനെയൊരു ചർച്ച ഉണ്ടായപ്പോൾ ആണ് സൗഹൃദത്തെ വിവാഹത്തിലേക്ക് കൊണ്ടുപോകാമെന്ന് ഇരുവരും കരുതിയത്. ഇരുവർക്കും സമാനതകളുള്ള ചില ഇഷ്ടങ്ങൾ ഉണ്ട് എന്നായിരുന്നു ചന്ദ്ര ലക്ഷ്മൺ അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. സൂര്യ ടിവിയിൽ മികച്ച സ്വീകാര്യത നേടിയ പരമ്പരയാണ് “സ്വന്തം സുജാത”. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ജീവിതത്തിലും ഒന്നിക്കുന്ന സന്തോഷത്തിലാണ് ആരാധകരും

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top