Movlog

Movie Express

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ മൃദുല വിജയും യുവ കൃഷ്ണനും വിവാഹിതരായി.

ബിഗ് സ്‌ക്രീനിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന് പിന്നീട് മിനിസ്‌ക്രീനിലെ മുൻ നിര നായികമാരിൽ ഒരാൾ ആയി മാറിയ താരം ആണ് മൃദുല വിജയ്. “ജെന്നിഫർ കറുപ്പായ” എന്ന തമിഴ് ചിത്രത്തിലൂടെയാണ് മൃദുല അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്. പിന്നീട് “സെലെബ്രെഷൻ” എന്ന മലയാള സിനിമയിൽ അഭിനയിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. 2015 ൽ ആണ് “കല്യാണ സൗഗന്ധികം ” എന്ന പരമ്പരയിലൂടെ മൃദുല മിനിസ്ക്രീനിലേക്ക് കടക്കുന്നത്. പിന്നീട് “കൃഷ്ണതുളസി”, “ഭാര്യ” തുടങ്ങി നിരവധി പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു താരം.

സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലം വരവായി” എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരയ്ക്ക് പുറമെ നിരവധി ടെലിവിഷൻ ഷോകളിലും താരം എത്താറുണ്ട്. സീരിയൽ താരം യുവ കൃഷ്ണയെ ആണ് മൃദുല വിവാഹം കഴിക്കുന്നത്. “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിലെ നായകൻ ആയ യുവ കൃഷ്ണയെ മൃദുല പരിചയപ്പെടുന്നത് രേഖ രതീഷിലൂടെ ആണ്. രണ്ടു പരമ്പരകളിലും ഇവരുടെ ‘അമ്മ വേഷം ചെയ്യുന്നത് രേഖ രതീഷ് ആണ്. അങ്ങനെ ആണ് ഇവരുടെ വിവാഹ ആലോചന നടക്കുന്നത്. താരങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ വിവാഹ ചിത്രങ്ങളും വീഡിയോയും ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആറ്റുകാലമ്മയെ സാക്ഷിയാക്കി മൃദുലയുടെ കഴുത്തിൽ മിന്നു കെട്ടുന്ന യുവ കൃഷ്ണയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു താരദമ്പതികളുടെ വിവാഹം. വിവാഹത്തിന് മുമ്പുള്ള ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. താരങ്ങൾക്ക് ആശംസകളുമായി എത്തുകയാണ് മിനിസ്ക്രീൻ ലോകത്തെ താരങ്ങളും ആരാധകരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top