Movlog

Movie Express

ചില പ്രഭാതങ്ങളിൽ ഞങ്ങൾ ഈ മൂഡിൽ ആയിരിക്കും, ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയ!

മലയാളികൾക്ക് ഏറെ പ്രിയങ്കരർ ആയ താരദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യൽ മീഡിയയിൽ സജീവമായ ദമ്പതികൾ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഹൈപ്പർ ആക്റ്റീവ് ആയ നസ്രിയ തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ നസ്രിയ പുതിയതായി പങ്കുവെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചില പ്രഭാതങ്ങളിൽ ഞങ്ങൾ സെൽഫി എടുക്കാനുള്ള മൂഡിലായിരിക്കും എന്ന തലകെട്ടോടു കൂടിയാണ് ഫഹദിനൊപ്പമുള്ള കുറച്ച് ചിത്രങ്ങൾ നസ്രിയ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്.

സെൽഫിയിൽ നസ്രിയയ്ക്ക് പിറകിൽ ചിരിച്ച് കൊണ്ടിരിക്കുന്ന ഫഹദിനെയും കാണാം. “ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക,” എന്നാണ് നസ്രിയയോട് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഉടനീളം ഫഹദിന്റെ ‘ജോജി’ ചർച്ചയാവുമ്പോഴാണ് ആരാധകരുടെ ഈ കമന്റ്. ആമസോൺ പ്രൈം വിഡിയോസിൽ റിലീസ് ആയ ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം ആണ് ജോജി. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം സംവിധാനം ചെയ്തത് ദിലീഷ് പോത്തൻ ആണ്. ഫഹദും ശ്യാം പുഷ്കരനും ദിലീഷ് പോത്തനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top