Movlog

Kerala

സമ്മാനമായി ലഭിച്ച വീട്ടിലെ പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ പങ്കു വെച്ച് ടോപ് സിംഗർ വിജയി സീതാലക്ഷ്മി.

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്നു ടോപ് സിംഗർ. കുരുന്നു പ്രതിഭകൾ ഒന്നിലൊന്നു മികച്ചതായി ആവേശത്തോടെ മത്സരിച്ച ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ വണ്ണിൽ വിജയിയായത് പ്രേക്ഷകരുടെ പ്രിയ ഗായിക സീതാലക്ഷ്മി ആയിരുന്നു. എലിമിനേഷൻ ഇല്ല എന്നതായിരുന്നു ടോപ് സിംഗറിന്റെ ഏറ്റവും വലിയെ സവിശേഷത.

മലയാളം ടെലിവിഷനിലെ വിവിധ ചാനലുകളിൽ ഒരുപാട് റിയാലിറ്റി ഷോകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഫ്ലവേഴ്സ് ടോപ്പ് സിംഗറിന് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്. സ്വന്തം വീട്ടിലെ കുട്ടികളെ പോലെ ആയിരുന്നു ടോപ് സിംഗറിലെ മത്സരാർത്ഥികളെ മലയാളികൾ കണ്ടിരുന്നത്.

എംജി ശ്രീകുമാർ, എം ജയചന്ദ്രൻ, സിതാര,അനുരാധ, മധു ബാലകൃഷ്ണൻ എന്നിവരാണ് വിധികർത്താക്കൾ എത്തിയിരുന്നത്. രണ്ടുവർഷത്തോളം നീണ്ടുനിന്ന റിയാലിറ്റി ഷോ ആയിരുന്നു ടോപ് സിംഗർ.എന്നാൽ ആദ്യം മുതൽ അവസാനം വരെ വിരസത ഒന്നും കൂടാതെയാണ് ടോപ് സിംഗർ മുന്നേറിയത്. സംഗീതപ്രേമികളെ വീട്ടിൽ ടിവിക്ക് മുന്നിൽ പിടിച്ചു നിർത്താൻ ഈ ഷോയ്ക്ക് സാധിച്ചു.

ആദ്യാന്ത്യം തുടർച്ചയായി അവിസ്മരണീയമായ പ്രകടനം നടത്തിയ ഒരു മത്സരാർത്ഥി ആയിരുന്നു സീതാലക്ഷ്മി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് സീതാലക്ഷ്മി. തന്റെ പുതിയ വിശേഷങ്ങളും പാട്ടുകളും എല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സീതാലക്ഷ്മി തന്റെ പുതിയ വീടിന്റെ പാൽ കാച്ചൽ നടത്തിയതിന്റെ വീഡിയോ ആണ് ശ്രദ്ധേയമാവുന്നത്.

സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുള്ള സീതാലക്ഷ്മി തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ടോപ് സിംഗർ വിജയി ആയതോടെ തുളസി ഡവലപ്പേഴ്സ് ലിമിറ്റഡ് ഇന്ത്യ നൽകിയ 50 ലക്ഷം രൂപയുടെ ഫ്ലാറ്റ് ആണ് സമ്മാനമായി സീതാലക്ഷ്മി സ്വന്തമാക്കിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി ഒരു വീട് നേടിയെടുത്തിരിക്കുകയാണ് സീതലക്ഷ്മി.

പുതിയവീട്ടിൽ പാലുകാച്ചി താമസം ആരംഭിച്ചിരിക്കുകയാണ് താരം. സീതാലക്ഷ്മിയുടെ അച്ഛൻ സിംഗപ്പൂരിൽ ആണ് ജോലി ചെയ്യുന്നത്. രണ്ടു സഹോദരിമാരാണ് സീതാലക്ഷ്മിക്ക്. സഹോദരിമാർക്കൊപ്പം പച്ച പട്ടുപാവാട ധരിച്ച് മുല്ലപ്പൂ വച്ച് കയ്യിൽ വിളക്കേന്തി ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്ന സീതാലക്ഷ്മിയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഫ്ലവേഴ്സ് ടോപ്പ് സിംഗറിലെ കുട്ടിപ്രതിഭകൾ എല്ലാവരും സീതാലക്ഷ്മിയുടെ പുതിയവീട്ടിലെ ചടങ്ങിനെത്തിയിരുന്നു. സീതാസ് നെസ്റ്റ് എന്നാണ് സീതാലക്ഷ്മിയുടെ വീടിന് പേര് നൽകിയത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top