Movlog

Kerala

കളി തരാൻ ആങ്ങള ചമഞ്ഞ് ചേച്ചി വിളിയുമായി വരുന്ന സദാചാര ആങ്ങളമാർ ആദ്യം ചേച്ചി എന്ന വാക്കിന്റെ അർഥം പോയി പഠിക്കൂ…സീമയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു…

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ, വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് മലയാളികൾക്ക് മുന്നിലെത്തുന്നത്. ബ്രൈഡൽ മേക്കപ്പ് രംഗത്ത് വർഷങ്ങളായി സജീവമാണ് താരം. ട്രാൻസ്ജെൻഡർ ആയി പിറന്നതിനു ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുകയും അതെല്ലാം അതിജീവിച്ച് പോരാടി ഇന്ന് കാണുന്ന ഉയർച്ചയിൽ എത്തി നിൽക്കുന്ന സീമ ഒരുപാട് പേർക്ക് പ്രചോദനമാണ്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സമൂഹമാധ്യമങ്ങളിൽ തിളങ്ങാറുണ്ട് താരം. തനിക്ക് നേരെ വരുന്ന മോശം കമന്റുകളെ അവഗണിക്കാതെ തക്കതായ രീതിയിൽ തന്നെ പ്രതികരിക്കുന്ന മികച്ച വ്യക്തിത്വത്തിനുടമയാണ് സീമ. ഒരു പെണ്ണായി മാറുവാനുള്ള തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിന് ആയി മൂന്നാമത്തെ ശസ്ത്രക്രിയയിലൂടെ കടന്നുപോയ സീമയുടെ വിശേഷങ്ങൾ മലയാളികൾ അറിഞ്ഞതാണ്.

രൂപം കൊണ്ടും ഭാവം കൊണ്ടും ഒരു പെണ്ണായി മാറിയ സീമ ശബ്ദംകൊണ്ട് ആണായി തന്നെ തുടരുകയായിരുന്നു. തുടർന്ന് ഇതിനും ശസ്ത്രക്രിയ നടത്തുകയായിരുന്നു താരം. കുട്ടിക്കാലം മുഴുവൻ ഒരുപാട് പേരുടെ പരിഹാസത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും തീച്ചൂളയിൽ ചവിട്ടിയാണ് തന്റെ ജീവിതം ഇവിടെ വരെ എത്തിയത് എന്ന് താരം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

സർജറി നടത്താൻ ഒരുപാട് കാശും ഇതെല്ലാം നേടിയെടുക്കാൻ ഒരു കരുത്തുറ്റ മനസ്സും ശരീരവും വേണമായിരുന്നു. ഇതെല്ലാം സജ്ജീകരിച്ച താൻ ആഗ്രഹിച്ച ജീവിതത്തിനു വേണ്ടി ഓരോ സർജറികൾ ചെയ്യുമ്പോൾ വളരെ വലിയ വേദനയിലൂടെ ആയിരുന്നു ശരീരം കടന്നുപോകുന്നത്. എന്നാൽ സമൂഹത്തിന്റെ പരിഹാസത്തിൽ മുന്നിൽ ആ വേദനകൾ ഒന്നുമല്ലായിരുന്നു.

ഇപ്പോഴിതാ തനിക്ക് മെസ്സേജ് അയച്ച ഒരാളുടെ കള്ളത്തരം പൊളിച്ചടക്കി ഇരിക്കുകയാണ് സീമ ഇപ്പോൾ. ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ എന്ന ചോദ്യവുമായി എത്തിയ ആരാധകന് സീമ നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അനീഷ് എന്നയാളാണ് ഇൻസ്റ്റഗ്രാമിലൂടെ സീമയ്ക്ക് വിവാഹ അഭ്യർത്ഥന നടത്തിയത്. എന്നാൽ അനീഷ് വിവാഹിതനായ വ്യക്തിയാണെന്നു തുറന്നു കാണിച്ചിരിക്കുകയാണ് സീമ.

ഒരു വിവാഹം കഴിച്ച ആളാണ് മറ്റൊരു പെൺകുട്ടയോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്. ആദ്യം ആ പെൺകുട്ടിയെ മര്യാദയ്ക്ക് നോക്ക് എന്നിട്ടാവാം അടുത്ത കല്യാണം എന്നായിരുന്നു സീമ അനീഷിന്റെ പ്രൊഫൈലും മെസ്സേജ് സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചത്. കല്യാണം കഴിക്കാം, കല്യാണം കഴിക്കട്ടെ എന്ന് പറഞ്ഞു വരുന്ന ചേട്ടന്മാരെ രൂക്ഷമായി വിമർശിക്കുകയാണ് സീമ തന്റെകുറിപ്പിലൂടെ. വിവാഹം കഴിച്ച് ഭാര്യമാരെ നന്നായി നോക്കാത്ത ഇതുപോലുള്ളവരാണ് ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലയ്ക്കുന്നത് എന്ന് സീമ കുറിച്ചു.

മൂക്കിനു താഴെ നാലു രോമം വന്നാൽ ആളുകൾക്ക് മുന്നിൽ നല്ലവൻ ചമഞ്ഞ് അണ്ടർഗ്രൗണ്ടിലൂടെ വലിക്കുന്ന ഭർത്താക്കന്മാരെ കണ്ണുമടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് സീമ പറയുന്നു. മണിയറ ഒരുക്കാനും കതിർമണ്ഡപം ഒരുക്കാനും ആരും വിഷമിക്കേണ്ട എന്നും കളി തരാൻ ആങ്ങള ചമഞ്ഞ് ചേച്ചി വിളിയുമായി വരുന്ന സോഷ്യൽ മീഡിയ ആങ്ങളമാർ ആദ്യം ചേച്ചി എന്ന വാക്കിന്റെ അർത്ഥം പോയി പഠിക്കു എന്നും സീമ തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top