Movlog

Movie Express

ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആണ് അവൾ യാത്രയാകുന്നത് ! ഭയാനകമായ വേദന സഹിച്ച് ഇങ്ങനെ ഒരു ശസ്ത്രക്രിയ ചെയ്തിട്ടും ഫലം ലഭിക്കാത്തതു ആയിരിക്കാം മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അവലോകനം

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ, വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് മലയാളികൾക്ക് മുന്നിലെത്തുന്നത്. ബ്രൈഡൽ മേക്കപ്പ് രംഗത്ത് വർഷങ്ങളായി സജീവമാണ് താരം. ട്രാൻസ്ജെൻഡർ ആയി പിറന്നതിനു ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുകയും അതെല്ലാം അതിജീവിച്ച് പോരാടി ഇന്ന് കാണുന്ന ഉയർച്ചയിൽ എത്തി നിൽക്കുന്ന സീമ ഒരുപാട് പേർക്ക് പ്രചോദനമാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സമൂഹമാധ്യമങ്ങളിൽ തിളങ്ങാറുണ്ട് താരം. തനിക്ക് നേരെ വരുന്ന മോശം കമന്റുകളെ അവഗണിക്കാതെ തക്കതായ രീതിയിൽ തന്നെ പ്രതികരിക്കുന്ന മികച്ച വ്യക്തിത്വത്തിനുടമയാണ് സീമ.

ഇപ്പോഴിതാ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ അനന്യ അലക്സിന്റെ ജീവൻ ഒടുക്കൽ വാർത്തയോട് പ്രതികരിക്കുകയാണ് സീമ വിനീത്. ഹൃദയഭേദകമായ ഒരു കുറിപ്പിലൂടെയാണ് സീമ തന്റെ വേദന പങ്കുവെച്ചത്. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതത്തിനോട് പടപൊരുതി മുന്നോട്ട് പോകുവാനായി ഈ ഭൂമിയിലേക്ക് പിറന്ന അനന്യ ഇപ്പോൾ ഒരു ജീവനറ്റ മനുഷ്യ ശരീരമായി ആശുപത്രിയിലെ ഒരു മൂലയിൽ തന്റെ ഊഴം കാത്തു കിടക്കുകയാണ്. സീമ ജീവിതത്തിൽ കണ്ടതിൽ വെച്ച് മറ്റാരെക്കാളും ആത്മവിശ്വാസമുള്ള ഒരു വ്യക്തിത്വമായിരുന്നു അനന്യ. സീമയുടെ വിഷമഘട്ടങ്ങളിൽ എല്ലാം ഒരു താങ്ങായി കൂടെ നിന്ന് ആത്മവിശ്വാസം നൽകുമായിരുന്നു. കുറച്ചു നാളുകൾക്കു മുമ്പ് തിരുവനന്തപുരത്ത് വന്നപ്പോൾ സീമയോട് കാണാൻ കഴിയുമോ എന്ന് അനന്യ ചോദിച്ചിരുന്നു. അന്ന് അവർ ഒരുമിച്ച് ഒരുപാട് കറങ്ങി ആസാദ് ഹോട്ടലിൽ നിന്നും ഭക്ഷണം പാർസൽ വാങ്ങി വണ്ടിയിലിരുന്ന് ഒരുമിച്ച് കഴിക്കുകയും ചെയ്തു. പിന്നീട് എഫ് ലോഞ്ചിൽ നിന്നും സീമയ്ക്ക് വസ്ത്രങ്ങൾ എടുത്തു കൊടുത്തു. സർജറിക്കുശേഷം ഒന്നും തരാൻ കഴിഞ്ഞില്ല എന്നും ഇത് എന്റെ വക ആണെന്നും അനന്യ പറഞ്ഞു. അപ്പോഴായിരുന്നു അനന്യയും സർജറിക്ക് ഡേറ്റ് എടുത്തിട്ടുണ്ട് എന്ന് അറിഞ്ഞത്. പേടി ഉണ്ടെന്നും പ്രാർത്ഥിക്കണമെന്നും അനന്യ സീമയോട് പറഞ്ഞു. ഒന്നും പേടിക്കേണ്ട എന്നും സന്തോഷം ആയി പോയിട്ട് വാ എന്ന് പറഞ്ഞു സീമയും അവളെ യാത്രയാക്കി.

പിന്നീട് സീമ അനന്യയെ കാണുന്നത് റെനൈ മെഡിസിറ്റിയിൽ വെച്ചായിരുന്നു. വോയ്‌സ് ഫെമിനൈസേഷൻ സർജറി കഴിഞ്ഞ് ആശുപത്രിയിൽ ചെക്കപ്പിന് പോയപ്പോൾ ആണ് ദയ ഗായത്രിക്കൊപ്പം സീമ അനന്യയെ കാണുന്നത്. സീമയുടെ പുതിയ ശബ്ദം കേട്ടിട്ട്, ചേച്ചിയെ ഈ ശബ്ദത്തിൽ സങ്കൽപ്പിക്കാൻ കഴിയുന്നില്ല എന്ന് അനന്യ പറഞ്ഞു. സർജറി ചെയ്‌തു പരാജയപ്പെട്ടതിനെ തുടർന്ന് വന്നതായിരുന്നു അനന്യ അവിടെ. പട്ടി കടിച്ചു പറച്ചതു പോലെയുള്ള വേദന ആണെന്ന് അനന്യ പറഞ്ഞു. ഒരു ചെറിയ വേദന പോലും സഹിക്കാൻ ആവാത്ത അനന്യ ഇത്രയേറെ ഭയാനകമായ വേദന സഹിച്ച് ഇങ്ങനെ ഒരു ശസ്ത്രക്രിയ ചെയ്യാൻ തയ്യാറായത് കുട്ടിക്കാലം മുതൽ ഉള്ള അവൾ സ്വപ്നം കണ്ട പൂർണതയുള്ള ഒരു പെണ്ണ് എന്ന ആഗ്രഹം നിറവേറ്റാൻ വേണ്ടി മാത്രം ആണ്. എന്നാൽ ആ ശസ്ത്രക്രിയ പൂർണ പരാജയം ആയിരുന്നു. ആ സ്വപ്നങ്ങൾക്ക് വിരാമമിട്ടു കൊണ്ട് അനന്യ യാത്രയായായിരിക്കുകയാണ്. മരിക്കുവോളം അനന്യ തന്റെ നെഞ്ചിൽ ഉണ്ടാകുമെന്ന് സീമ തന്റെ കുറിപ്പിലൂടെ പങ്കു വെക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top