Movlog

Kerala

ശരണ്യയ്ക്ക് പിറന്നാളിന് ഒരിക്കലും മറക്കാത്ത സർപ്രൈസ് ഒരുക്കി സീമ ജി നായർ.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ശരണ്യ ശശി. ഒരേസമയത്ത് വില്ലത്തിയായും നായികയായും മിനിസ്ക്രീനിൽ സജീവമായിരുന്ന താരം സിനിമകളിലും അഭിനയിച്ചിരുന്നു. ദീർഘനാളായി അസുഖത്തെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് ശരണ്യ. 2012ലാണ് താരത്തിന് ട്യൂമർ ഉണ്ടാവുന്നത്. ഗുരുതരാവസ്ഥയിൽ നിന്നും അതിജീവിച്ച് പരമ്പരകളിൽ വീണ്ടും തിരിച്ചെത്തിയിരുന്നു എങ്കിലും രോഗം വീണ്ടും ശരണ്യയെ പിടികൂടുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനു ശേഷം ഒമ്പതോളം ശസ്ത്രക്രിയകളും 33 റേഡിയേഷനുകളും ആണ് ശരണ്യ നേരിട്ടത്. ട്യൂമറിന് മുന്നിൽ മുട്ടു കുത്താതിരുന്ന ശരണ്യയ്ക്ക് പിന്തുണയുമായി ആദ്യം മുതൽ അവസാനം വരെ സീരിയൽ-സിനിമ താരമായ സീമ ജി നായർ ഒപ്പമുണ്ടായിരുന്നു.

ജീവിതം തിരിച്ചുപിടിക്കാനുള്ള ശരണ്യയുടെ പരിശ്രമത്തിൽ ഒരു നെടുംതൂണായി സീമ ഒപ്പം തന്നെ ഉണ്ടായിരുന്നു. ശരണ്യയുടെ ചേച്ചി അമ്മയാണ് സീമ ജി നായർ. ശരണ്യയ്ക്ക് ഇടയ്ക്കിടെ സർപ്രൈസുമായി സീമ ജി നായർ എത്താറുണ്ട്. ഇവരുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. സിനിമ-സീരിയൽ മേഖലയിൽ സജീവമായ സീമ ജി നായർ ഏറ്റവും ഒടുവിൽ എത്തിയത് “വാനമ്പാടി” എന്ന പരമ്പരയിലാണ്. ഈ പരമ്പരയിലെ ഭദ്ര എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പരമ്പര അവസാനിച്ചുവെങ്കിലും ഇപ്പോഴും ഈ കഥാപാത്രം പ്രേക്ഷകഹൃദയങ്ങളിൽ തങ്ങിനിൽക്കുന്നു.

ഇപ്പോഴിതാ ശരണ്യയുടെ പിറന്നാളിന് സീമ ജി നായർ നൽകിയ സർപ്രൈസ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇരുവരും ഒരേ പോലെയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് സദ്യയ്ക്ക് മുന്നിലിരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മാർച്ച് 15നു ആയിരുന്നു ശരണ്യയുടെ പിറന്നാൾ. അതിജീവനത്തിന്റെ രാജകുമാരിക്ക് സീമ ഒരുക്കിയ സർപ്രൈസ് പിറന്നാൾ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അതിജീവനങ്ങളുടെ രാജകുമാരനായ നന്ദു മഹാദേവനുമായുള്ള ഒരു കൂടിക്കാഴ്ചയായിരുന്നു പിറന്നാളിന് ചേച്ചി അമ്മ നൽകിയ സർപ്രൈസ്. ഇരുവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ആയിരുന്നു. ഈ അപൂർവ കൂടിക്കാഴ്ച ഒരുക്കിത്തന്ന ജഗദീശ്വരൻ നന്ദി എന്നും സീമ ജി നായർ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

നന്ദു പെട്ടെന്ന് വീട്ടിലേക്ക് കയറി വന്നപ്പോൾ ശരണ്യയുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാൻ പറ്റില്ല എന്നും സീമ ജി നായർ കുറിച്ചു. തനിക്കും അവിടെ കൂടി നിന്നവർക്കും ജീവിതത്തിൽ എന്നും ഓർത്തു വെക്കാവുന്ന അപൂർവ്വ നിമിഷങ്ങളായിരുന്നു അത് എന്നും സീമ ജി നായർ കൂട്ടിച്ചേർത്തു. അപൂർവങ്ങളിൽ അപൂർവമായ രണ്ട് രോഗങ്ങളോട് പൊരുതി ജീവിതം തിരിച്ചു പിടിച്ചവരുടെ കൂടിച്ചേരൽ നമുക്ക് ഒരുപാട് പാഠങ്ങളാണ് പകർന്നു തരുന്നത്. അവരുടെ ആത്മവിശ്വാസം ,എന്തിനെയും നേരിടാനുള്ള ധൈര്യവും, ജീവിതത്തോടുള്ള പോസിറ്റീവ് എനർജിയും എല്ലാം മറ്റുള്ളവർ കണ്ടു പഠിക്കേണ്ടതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top