Movlog

Faith

നടി ശരണ്യയുടെ അടിയന്തര ശസ്തക്രിയ കഴിഞ്ഞു ! സീമ ജി നായർ പങ്കു വെച്ച വീഡിയോ കാണാം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശരണ്യ ശശി. ഒരേസമയം വില്ലത്തിയായി നായികയായും മിനിസ്ക്രീനിൽ തിളങ്ങിയ ശരണ്യ ട്യൂമറിനെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഗുരുതരാവസ്ഥകളെ തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങി വന്ന ശരണ്യയെ വീണ്ടും ട്യൂമർ തേടിയെത്തി എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശരണ്യയുടെ യൂട്യൂബ് ചാനൽ ആയ സിറ്റി ലൈറ്റിൽ ശരണ്യയുടെ അമ്മ എത്തിയാണ് മകളുടെ രോഗവിവരം പങ്കുവെച്ചത്. ഇതോടെ ശരണ്യയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ ആയിരുന്നു പ്രിയപ്പെട്ടവരും ആരാധകരും.

രണ്ടുമാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ ആണ് ശരണ്യയ്ക്ക് വീണ്ടും ട്യൂമർ വളർന്നതായി കണ്ടത്. അതിനാൽ സർജറി ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇപ്പോഴിതാ ശരണ്യയുടെ അടിയന്തര സർജറിക്കുശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് വിവരങ്ങൾ വിശദീകരിക്കുകയാണ് നടി സീമ ജി നായർ. മാർച്ച് 29നാണ് ശരണ്യയ്ക്ക് സർജറി നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കാര്യങ്ങൾ എല്ലാം മാറി മറയുകയായിരുന്നു.

ശരണ്യയുടെ രോഗ നില പെട്ടെന്ന് വഷളാവുകയും ഗുരുതരാവസ്ഥയിൽ ആയതോടെ സർജറി പെട്ടെന്ന് തന്നെ നടത്തുകയായിരുന്നു. സർജറി വിജയകരം ആണെന്ന് ഡോക്ടർമാർ പറഞ്ഞു എന്ന് സീമ ജി നായർ തന്റെ വീഡിയോയിലൂടെ പങ്കു വെച്ചു. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ ആണ് ശരണ്യയുടെ സർജറിയും ചികിത്സയും നടക്കുന്നത്. ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും ശരണ്യയുടെ ക്ഷേമാന്വേഷണം നടത്തുകയും ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നവരോട് നന്ദിയുണ്ടെന്നും സീമ ജി നായർ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top