Movlog

India

ഓമിക്രോൺ വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് രാജ്യത്ത് സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നു!

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഓമിക്രോണിന്റെ ഭീതിയിൽ തുടരുകയാണ് ലോക ജനത. ഏറ്റവും ആശങ്കപ്പെടേണ്ട വൈറസ് എന്ന് ലോക ആരോഗ്യ സംഘടനാ വിശേഷിപ്പിച്ചിട്ടുള്ള ഓമിക്രോൺ ഇതിനോടകം പല രാജ്യങ്ങളിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി വാക്സിനുകളും മരുന്നുകളും കണ്ടുപിടിക്കുമ്പോൾ മനുഷ്യരെക്കാൾ സമർത്ഥരായ കൊറോണ വൈറസ് രൂപമാറ്റം നടത്തി പുതിയ വകഭേദങ്ങൾ ആയി തിരിച്ചടിക്കുകയാണ്.

2019ൽ ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ഇന്ന് രണ്ടു വർഷങ്ങൾ പിന്നിട്ട് പല വകഭേദങ്ങൾ ആയി അതിരൂക്ഷമായി തന്നെ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു മുമ്പ് വകഭേദം നടത്തി എത്തിയ രണ്ടാം തരംഗത്തിൽ ഡെൽറ്റയ്ക്ക് ശേഷം ആണ് അപകടകാരിയായ ഓമിക്രോൺ എത്തിയത്. ഇതു വരെയുള്ള വകഭേദങ്ങളെക്കാൾ പതിന്മടങ്ങ് അപകടകരം ആയിട്ട് ഉള്ള ഒന്നാണ് ഓമിക്രോൺ.

ഓമിക്രോൺ വ്യാപനം രൂക്ഷമായതോടെ രോഗവ്യാപനം തടയാൻ നടപടികൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി. രാജ്യം അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി അറിയിച്ചു. ഓമിക്രോൺ കേസുകൾ കൂടി വരുന്നതിനാൽ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ഓമിക്രോൺ വ്യാപനത്തെ തുടർന്ന് തമിഴ്നാട് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

രാത്രി പത്തു മുതൽ രാവിലെ 5 മണി വരെയുള്ള രാത്രികാല കർഫ്യൂ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കി. ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളാണ് വ്യാപനത്തെ തുടർന്നു വീണ്ടും പുതുക്കിയത്. സ്കൂളുകൾ താൽക്കാലികമായി അടച്ചിട്ടു. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ആയിരിക്കും. പെട്രോൾ പമ്പുകൾക്കും ഗ്യാസ് സ്റ്റേഷനുകൾക്കും മുഴുവൻ സമയം പ്രവർത്തിക്കാം.

ഹോട്ടലുകളിലും മെട്രോയിലും 50 ശതമാനം ആളുകൾക്ക് മാത്രമായിരിക്കും അനുമതി. കോവിഡ് വ്യാപനം രൂക്ഷമായതോടെ വാളയാർ അതിർത്തിയിലും തമിഴ്നാട് പരിശോധന വീണ്ടും തുടങ്ങിയിരുന്നു. സ്വകാര്യ വാഹനങ്ങളെ ആണ് കൂടുതലായി പരിശോധിക്കുന്നത്. ഓമിക്രോൺ രൂക്ഷമായതോടെ ഡൽഹി, മുംബൈ, ഒഡീഷ, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിൽ എല്ലാം സ്കൂൾ, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിൽ ജനുവരി 15 വരെ സ്കൂളുകൾ അടയ്ക്കാനും രാത്രികാല കർഫ്യൂ രണ്ടുമണിക്കൂർ നീട്ടാനും സർക്കാർ തീരുമാനിക്കുകയായിരുന്നു. കർണാടകയിലും സ്കൂളുകളും കോളേജുകളും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടുണ്ട്. ഝാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലും ജനുവരി 15 വരെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടുവാൻ സംസ്ഥാന സർക്കാരുകൾ നിർദേശിച്ചു. മഹാരാഷ്ട്രയിൽ ഫെബ്രുവരി 15 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുന്നത്. നാഗ്പൂരിൽ ജനുവരി 31 വരെ സ്കൂളുകൾ പ്രവർത്തിക്കാതിരിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top