Movlog

India

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പ പലിശ നിരക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കിലെ കുറവ് മാത്രമല്ല മറ്റു പല ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. രാജ്യത്തെ ഭവന വായ്പകളുടെ 35 % എസ് ബി ഐ യുടെ വകയാണ്. ഇപ്പോൾ എസ് ബി ഐ നൽകുന്ന മികച്ച ഓഫറുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഭവന വായ്പ പലിശ നിരക്കുകൾ കുറഞ്ഞു വരികയാണ്. പലിശ നിരക്കിന്റെ കുറവ് അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. അത് കൊണ്ട് തന്നെ സ്വന്തം വീട് എന്ന ഒരു സ്വപ്നം സാക്ഷാത്കരിക്കുവാൻ ആയി ഇതിലും നല്ല ഒരു അവസരം ലഭിക്കാനില്ല.

വിവിധ തരത്തിലുള്ള വായ്പകൾ ആണ് എസ് ബി ഐ നൽകുന്നത്. രാജ്യത്തിലെ ഏറ്റവും വലിയാ വായ്പ ദാതാവായ എസ് ബി ഐ ഭവന വായ്പയുടെ പലിശ നിരക്ക് പത്ത് ബേസിസ് പോയ്ന്റ്സ് കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ പ്രകാരം 6 .7 %ത്തിൽ പലിശ ആരംഭിക്കും.2021 മാർച്ച് 31 വരെ എസ് ബി ഐ ഭവന വായ്പകൾക്ക് പ്രോസസിംഗ് ചാർജ് ഒഴിവാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഉയർന്ന സിവിൽ സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്ക് ലഭിക്കുകയും ചെയ്യും. 700 -750 വരെ സിവിൽ സ്കോർ ഉള്ളവർക്ക് 75 ലക്ഷം രൂപ വരെ ഭവന വായ്പ വേണ്ടവർക്ക് 6 .9 % ആയിരിക്കും പലിശ നിരക്ക്.

സിവിൽ സ്കോർ 751 -800 ഇടയിൽ ഉള്ളവർക്ക് പലിശ നിരക്ക് 6 .8 % ആയിരിക്കും. 800 നു മുകളിൽ സിവിൽ സ്കോർ ഉള്ളവർക്കാണ് 6 .7 % പലിശ നിരക്ക് ഉണ്ടാവുക. എസ് ബി ഐ യോനോ ആപ്പ് വഴി അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ അധികമായിട്ട് 5 ബേസിസ് പോയിന്റ് പലിശ ഇളവ് ലഭിക്കുന്നതാണ്. എസ് ബി ഐ വഴി ലഭിക്കുന്ന പ്രധാനപ്പെട്ട ഹോം ലോണുകൾ ഇവയാണ്- ഉപഭോക്താക്കൾക്കുള്ള റെഗുലർ ഹോം ലോണുകൾ,സർക്കാർ ജീവനക്കാർക്കായുള്ള എസ് ബി ഐ പ്രിവിലേജ് ഹോം ലോണുകൾ, ആർമി ഡിഫൻസ് മേഖലയിൽ ഉള്ളവർക്ക് എസ് ബി ഐ ശൗര്യ ഹോം ലോണുകൾ, നിലവിൽ ൽ എടുത്തിട്ടുള്ളവർക്ക് വീണ്ടും ൽ എടുക്കാൻ ആയി ടോപ്പപ്പ് ലോണുകൾ, പ്രവാസികൾക്കായി എസ് ബി ഐ എൻ ആർ ഐ ഹോം ലോണുകൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top