വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ജയസൂര്യ. ജയസൂര്യയെ പോലെതന്നെ ജയസൂര്യയുടെ കുടുംബം ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. ജയസൂര്യ ഇപ്പോൾ ഭാര്യ മക്കൾ എന്നിവരെക്കുറിച്ച് പ്രമുഖ മാഗസിനായ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആദിയും വേദയുമാണ് ജയസൂര്യയുടെ മക്കൾ. മകന്റെയും മകളുടെയും വിശേഷങ്ങളും ഫോട്ടോകളും ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ജയസൂര്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകൻ ജനിച്ചു ആറു വർഷം കഴിഞ്ഞ് വീണ്ടും താൻ ഗർഭിണിയായപ്പോൾ തന്റെ മനസ്സിൽ ഉണ്ടായിരുന്നു ആഗ്രഹത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സരിത. മകൻ ജനിച്ചതിനു ശേഷം ഒരു മകൾ വേണമെന്നായിരുന്നു താൻ ആഗ്രഹിച്ചിരുന്നത്. ഗർഭകാലത്ത് തന്നെ ഒരു പെൺകുഞ്ഞ് ആയിരിക്കും എന്നുള്ള ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നു.
ആ സമയത്ത് പെൺകുഞ്ഞാണ് എന്ന ചിന്തക്കൊപ്പം വേദ എന്നൊരു പേരും മനസ്സിലേക്ക് ഓടിയെത്തുമായിരുന്നു. ജൻഡർ അറിയില്ലായിരുന്നെങ്കിൽ കൂടി ഈ തവണ ഒരു പെൺകുഞ്ഞ് ആയിരിക്കും എന്ന് മനസ്സിൽ തോന്നുമായിരുന്നു. ഈ കാര്യം ജയനോടും പറഞ്ഞിരുന്നു. പെൺകുഞ്ഞു ആണ് എന്ന് അറിഞ്ഞതും അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം തന്നെയായിരുന്നു. വേദ എന്ന് തന്നെ അവൾക്ക് പേരുമിട്ടു. വേദ എന്നാൽ അറിവ് എന്നാണ് അർത്ഥം. ഭാവിയിൽ ഒരു കരുത്തുറ്റ സ്ത്രീ ആയി അവൾ മാറണം എന്നതാണ് അമ്മ എന്ന നിലയിൽ എന്റെ ആഗ്രഹം.
മാർക്ക് അല്ല ഒരു കുഞ്ഞിന്റെ ഭാവി അളക്കുന്നത്. കുഞ്ഞു മൂല്യമുള്ള വ്യക്തിയായി വളരണമെന്നും ഞാൻ ആഗ്രഹിക്കുന്നു എന്നാണ് സരിത പറഞ്ഞത്. സിനിമാലോകത്തെ മാതൃക ദമ്പതിമാർ ആയിരുന്നു ഇരുവരും. ഇവരുടെ വാർത്തകൾക്ക് വലിയ സ്വീകാര്യത ആയിരുന്നു പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് ജയസൂര്യ. അതുകൊണ്ടു തന്നെ ഓരോ വിശേഷങ്ങളും ജയസൂര്യ ആരാധകർക്ക് ഇടയിലേക്ക് എത്തിക്കാറുണ്ട്.
മകളും സരിതയുമായുള്ള ചിത്രങ്ങളും ജയസൂര്യ പങ്കുവയ്ക്കാറുണ്ട്. ജയസൂര്യയും കുടുംബവും സോഷ്യൽ മീഡിയയ്ക്ക് സുപരിചിതമായ മുഖങ്ങൾ തന്നെയാണ്. ഇപ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇവർ ഇവരുടെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മകൻ ആദിയും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. മകൾ വേദ സോഷ്യൽ മീഡിയയിലെ റീലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ്. ആദിക്കും വേദയ്ക്കും നിരവധി ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.
