Movlog

Faith

“എന്റെ ഏട്ടൻ ആണ് എന്റെ ബലം” എന്ന് പറഞ്ഞ നടി ശരണ്യയുടെ ഭർത്താവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

ഒരുകാലത്ത് മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു ശരണ്യ ശശി. വില്ലത്തി ആയും നായികയായും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.” ചോട്ടാ മുംബൈ”യിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയത്തിയുടെ വേഷം മലയാളികൾ ഇന്നും ഓർക്കുന്നു. ശാലീന സൗന്ദര്യവും അഭിനയ മികവുകൊണ്ടും മിനി സ്‌ക്രീനിൽ സജീവമായിരുന്ന ശരണ്യ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചതോടെ ആണ് താരം പരമ്പരകളിൽ നിന്നും വിട്ടു നിന്നത്. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ ആണ് കണ്ണൂർ പഴയങ്ങാടി സ്വദേശിനി ആയ ശരണ്യ കടന്നുപോയത്. “സിറ്റി ലൈറ്റ്സ് ” എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച ശരണ്യ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ശസ്ത്രക്രിയയുടെ വേദനകളും അസുഖത്തിന്റെ ക്ഷീണവും എല്ലാം മറന്ന് ഒരു പുഞ്ചിരിയോടെ ആരാധകരുമായി സംവദിക്കാറുള്ള ശരണ്യ ഒരുപാട് പേർക്ക് പ്രചോദനമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗത്തിന്റെ പ്രയാസങ്ങൾ അനുഭവിക്കുകയായിരുന്നു ശരണ്യ. ശരണ്യയുടെ യൂട്യൂബ് ചാനലിലൂടെ താരത്തിന്റെ രോഗാവസ്ഥയെ കുറിച്ച് അമ്മ വെളിപ്പെടുത്തുകയായിരുന്നു. രണ്ടുമാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടതിനാൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും അമ്മ വീഡിയോയിലൂടെ പറഞ്ഞു. എല്ലാവരോടും ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും ആ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. 2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച അന്ന് മുതൽ ആറ് തവണയാണ് ട്യൂമറിന് ഉള്ള മേജർ സർജറിക്ക് താരം വിധേയമായത്.

ഓരോ തവണയും ട്യൂമറിനോട് പൊരുതി പൂർവാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു ശരണ്യ. അടുത്തിടെ ശരണ്യയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെറിയൊരു പ്രശ്നമുണ്ടാകുമ്പോൾ തന്നെ ജീവിതത്തെ പഴിക്കുന്ന ഒരുപാട് പേർക്ക് പ്രചോദനമാണ് ശരണ്യയുടെ ജീവിതം. ഒരിക്കലും തളരാത്ത ആത്മവിശ്വാസവും മായാത്ത പുഞ്ചിരിയും കൊണ്ട് കടുത്ത വേദനകളെയും അസുഖത്തെയും മറികടക്കുകയാണ് താരം. ഏഴാമത്തെ തവണയും ശരണ്യ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നു എന്ന വാർത്തകൾ പ്രചരിക്കുമ്പോളാണ് ശരണ്യയുടെ മുൻ ഭർത്താവിനെ കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ എത്തിയത്.

ശരണ്യയുടെ മുൻ ഭർത്താവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ വേദനിപ്പിക്കുന്നത്. ശരണ്യയുടെ അസുഖ വിവരങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് , എന്തിനും കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകി പ്രണയിച്ച് വിവാഹം ചെയ്ത ആളായിരുന്നു ശരണ്യയുടെ ഭർത്താവ് ബിനു. മാനസികവും ശാരീരികവുമായി ശരണ്യ തളർന്നിരുന്ന സമയത്താണ് തന്റെ ശക്തിയായി കരുതിയ ഭർത്താവ് ബിനു ശരണ്യയെ വിട്ടുപോകുന്നത്. ശരണ്യയുമായി വിവാഹമോചിതനായില്ലെങ്കിലും ഇരുവരും വേർപിരിഞ്ഞിട്ട് വർഷങ്ങളായി. ശരണ്യയുടെ അസുഖത്തെ കുറിച്ച് പൂർണമായും അറിഞ്ഞതിനു ശേഷമായിരുന്നു താരത്തിനെ വിവാഹം ചെയ്യണമെന്ന് വീട്ടുകാരോട് ബിനു ആവശ്യപ്പെട്ടത്. എന്നാൽ വിവാഹം കഴിഞ്ഞു രണ്ടുതവണ സർജറി ചെയ്തപ്പോഴേക്കും ബിനു ശരണ്യയുടെ ജീവിതത്തിൽ നിന്നും അകലുകയായിരുന്നു.

ആശുപത്രിക്കിടക്കയിൽ എന്റെ ഏട്ടനാണ് എന്റെ ബലം എന്ന് പറഞ്ഞ ശരണ്യയ്ക്ക് അകൽച്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോഴിതാ മറ്റൊരു യുവതിക്കൊപ്പം ഉള്ള ബിനുവിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ശരണ്യ കടന്നു പോകുമ്പോൾ ബിനുവിന്റെ ചിത്രങ്ങൾക്ക് വിമർശനങ്ങൾ ഉയരുകയാണ്. തുടർച്ചയായുള്ള ശസ്ത്രക്രിയകൾ കാരണം ആരോഗ്യപരവും മാനസികവുമായി തളർന്ന ശരണ്യ സാമ്പത്തികമായും പ്രയാസത്തിലാവുകയായിരുന്നു. സിനിമ-സീരിയൽ മേഖലയിൽ ഉള്ളവരായിരുന്നു താരത്തിന് പൂർണ്ണ പിന്തുണ നൽകിയത്. ശരണ്യയെ ഒരു സഹോദരിയുടെ സ്നേഹവും പിന്തുണയും നൽകി സിനിമാ സീരിയൽ താരം സീമ ജി നായർ ശരണ്യയ്ക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top