Movlog

Movie Express

പ്രണയം തകർന്നതാണ് വിഷാദരോഗത്തിന് കാരണമെന്ന് പറഞ്ഞു ! എന്നാൽ താൻ ആരാണെന്നോ എന്താണ് പ്രശ്നങ്ങൾ എന്ന് ഒന്നും അറിയാതെ

ബാലതാരമായി അഭിനയരംഗത്ത് ചുവടുവെച്ച് താരമാണ് സനുഷ. “കല്ല് കൊണ്ടൊരു പെൺകുട്ടി” എന്ന സിനിമയിലൂടെ ബാലതാരം ആയി കടന്നു വന്ന സനുഷ ,ബ്ലസി സംവിധാനം ചെയ്ത “കാഴ്ച” എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ട് താരം. വളരെ ചെറിയ പ്രായത്തിൽ തന്നെ അസാമാന്യ അഭിനയമികവു കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരി ആകുവാൻ സനുഷയ്ക്ക് സാധിച്ചു. അഭിനയത്തിൽ നിന്നും കുറച്ചു വർഷങ്ങൾ വിട്ടുനിന്ന താരം ദിലീപിന്റെ നായികയായി “മിസ്റ്റർ മരുമകൻ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. കുറച്ചു സിനിമകളിൽ നായികയായി തിളങ്ങിയതിനുശേഷം വീണ്ടും സിനിമയിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ് താരം.

സനുഷയ്ക്ക് പിന്നാലെ അനിയൻ സനൂപും മലയാള സിനിമയിലേക്ക് ചുവട് വെച്ചിരുന്നു. ജയസൂര്യ നായകൻ ആയ “മങ്കിപെൻ” എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സനൂപ് നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള സനുഷ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുറച്ചു നാളുകൾക്കു മുൻപ് തനിക്ക് വിഷാദരോഗം ഉണ്ടായിരുന്നു എന്ന് സനുഷ ആരാധകരോട് തുറന്നു പറഞ്ഞിരുന്നു. വിഷാദരോഗം കൂടിയപ്പോൾ ജീവൻ ഓടിക്കുന്നത് വരെ ചിന്തിച്ചിരുന്നു. എന്നാൽ അനിയനെ കുറിച്ച് ഓർത്ത് ആണ് അതിൽ നിന്നും പിന്മാറിയതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. സനുഷയുടെ വെളിപ്പെടുത്തലുകൾക്ക് ശേഷം പല തരത്തിലുള്ള വാർത്തകളായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

സനുഷയുടെ പ്രണയം തകർന്നതാണ് വിഷാദരോഗത്തിന് കാരണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഈ വാർത്തകളോട് പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് താരം. തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, അത് തകർന്നതാണ് വിഷാദരോഗത്തിനു കാരണമെന്നും പലരും പറയുന്നതായി സനുഷ അറിഞ്ഞു. ഇങ്ങനെ പറയുന്നവർ ഓർക്കേണ്ട ഒരു കാര്യം അവരുടെ കൂടെ അല്ല സനുഷ ജീവിക്കുന്നത് എന്നാണ്. സനുഷ ആരാണെന്നോ താരത്തിന്റെ പ്രശ്നങ്ങൾ എന്താണെന്നോ ഒന്നും അറിയാതെ വിധിയെഴുതാൻ എങ്ങനെ പറ്റും എന്ന് സനുഷ ചോദിക്കുന്നു. കാര്യങ്ങൾ വ്യക്തമായി അറിഞ്ഞതിനു ശേഷം പറയുന്നതിലാണ് മാന്യത ഉള്ളത് എന്നും സനുഷയുടെ വിഷാദ രോഗത്തിന് കാരണം ഇതൊന്നുമല്ല എന്നും താരം തുറന്നുപറയുന്നു. വളരെ വ്യക്തിപരമായ ഒരു കാര്യമാണ് അത് എന്നും അതു പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ല എന്നും സനുഷ പ്രതികരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top