Movlog

Movie Express

അട്ട എവിടെയൊക്കെയാണ് കടിക്കുക എന്ന് പറയാൻ പറ്റില്ലെന്ന് കമന്റിട്ടയാൾക്ക് തക്ക മറുപടി നൽകി സനുഷ സന്തോഷ്…

“കല്ല് കൊണ്ടൊരു പെൺകുട്ടി” എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്ത് ചുവടുവെച്ച് താരമാണ് സനുഷ. ബ്ലസി സംവിധാനം ചെയ്‌ത്‌ മമ്മൂട്ടി നായകൻ ആയ “കാഴ്ച” എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ സനുഷ നിരവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനി ആയ സനുഷ അഞ്ചാം വയസിൽ ആണ് അഭിനയത്തിലേക്ക് ചുവട് വെക്കുന്നത്.

“മീശമാധവൻ”, “മാമ്പഴക്കാലം”, “കാഴ്ച”, “ദാദാസാഹിബ്” എന്നീ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട് സനുഷ. “ഓർമ”, “സ്വപ്നം” എന്നീ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയിരുന്നു താരം.

വളരെ ചെറിയ പ്രായത്തിൽ തന്നെ അസാമാന്യ അഭിനയമികവു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ സനുഷയ്ക്ക് എളുപ്പം സാധിച്ചു. അഭിനയത്തിൽ നിന്നും കുറച്ചു വർഷങ്ങൾ വിട്ടുനിന്ന താരം ദിലീപിന്റെ നായികയായി “മിസ്റ്റർ മരുമകൻ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി.

“ഇഡിയറ്റ്സ്”, “സക്കറിയയുടെ ഗ ർ ഭി ണി കൾ”,”സപ്തമശ്രീ തസ്കരാഃ” തുടങ്ങി നിരവധി സിനിമകളിൽ തിളങ്ങിയ താരം പഠനത്തിൽ കൂടുത ശ്രദ്ധിക്കുവാൻ ആയി സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ്. തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് സനുഷ. സനുഷയ്ക്ക് പിന്നാലെ അനിയൻ സനൂപും മലയാള സിനിമയിലേക്ക് ചുവട് വെച്ചിരുന്നു. ജയസൂര്യ നായകൻ ആയ “മങ്കിപെൻ” എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സനൂപ് നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള സനുഷ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുറച്ചു നാളുകൾക്കു മുൻപ് തനിക്ക് വി ഷാ ദ രോ ഗം ഉണ്ടായിരുന്നു എന്ന് സനുഷ ആരാധകരോട് തുറന്നു പറഞ്ഞിരുന്നു. വി ഷാ ദ രോ ഗം കൂടിയപ്പോൾ വരെ ചിന്തിച്ചിരുന്നു. എന്നാൽ അനിയനെ കുറിച്ച് ഓർത്ത് ആണ് അതിൽ നിന്നും പിന്മാറിയതെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. സനുഷയുടെ മേക്കോവർ ചിത്രങ്ങൾ എല്ലാം ഇരുകയ്യും നീട്ടി ആണ് ആരാധകർ സ്വീകരിക്കാറുള്ളത്. അടുത്തിടെ വ്യത്യസ്ത ഗെറ്റപ്പിൽ ഗ്ളാമർ ഫോട്ടോഷൂട്ടിൽ എത്തിയ സനുഷയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയ്‌ക്കെല്ലാം അർഹിക്കുന്ന മറുപടി നൽകുകയായിരുന്നു സനുഷ.

ഇപ്പോഴിതാ സനുഷയുടെ ഏറ്റവും പുതിയ ചിത്രവും അതിന് വന്ന കമന്റുകളും ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രകൃതിയെ സംരക്ഷിക്കുക പ്ലാസ്റ്റിക് നിരോധിക്കുക എന്ന സന്ദേശമാണ് സനുഷ ഈ ചിത്രത്തിലൂടെ പങ്കുവെച്ചത്. മരം ഒരു വരം ആണല്ലോ.

പിന്നെ എന്ത് പ്രത്യേക കാര്യത്തിന് വേണ്ടിയാണ് നമ്മൾ പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ട് ഇടുന്നത്. ഇത്രയും ദണ്ണം ഉള്ള ആൾ തന്നെ എടുത്തു കളഞ്ഞിരുന്നു. എന്ന് നന്നാവാനാ എന്ന് നന്നായി കൊണ്ടിരിക്കുന്ന ഒരു പാവം പ്രകൃതി സ്നേഹി. ശോ ആ പാട്ടിന്റെ ഫ്ലോ അങ്ങോട്ട് പോയി എന്നായിരുന്നു താരം ചിത്രത്തിന് കീഴിൽ കുറിച്ചത്.

ഒരുപാട് ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു സനുഷ ഈ ചിത്രം പങ്കു വെച്ചത്. ഇതിണ് താഴെയാണ് ഒരാൾ, സൂക്ഷിച്ചു നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാൻ പറ്റില്ല എന്ന് കമന്റ് ഇട്ടത്. എന്നാൽ ഈ കമന്റിന് സനുഷ നൽകിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.

ആ എവിടെയൊക്കെയോ എന്ന് പറഞ്ഞതിൽ ചേട്ടന്റെ കരുതൽ മനസ്സിലാവുന്നുണ്ട് എന്നും ചേട്ടനും ചേട്ടനെ ഇത്രയുമൊക്കെ കരുതലോടെ വളർത്തിയ എല്ലാവരോടും തന്റെ നന്ദി രേഖപ്പെടുത്തുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. പിന്നെ അട്ട എന്നെ അല്ലേ കടിക്കുന്നത്, എനിക്ക് നോക്കാൻ അറിയാം സഹോദരൻ വിഷമിക്കേണ്ട എന്നും സനുഷ കൂട്ടിച്ചേർത്തു. നിരവധി പേരാണ് താരത്തിന്റെ മറുപടി ഏറ്റെടുത്തിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top