Movlog

Movie Express

കഴിഞ്ഞ ദിവസം വിവാഹിതരായ താരം വാർത്തകളോട് മറുപടി ഇങ്ങനെ !

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് സീരിയൽ താരം അപ്‌സരയുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും ആയിരുന്നു. അപ്‌സര എന്ന് പറഞ്ഞാൽ ഒരുപക്ഷേ മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിതം ആയിരിക്കില്ല. എന്നാൽ “സാന്ത്വനം” പരമ്പരയിലെ ജയന്തി എന്നു പറഞ്ഞാൽ മലയാളികൾക്ക് മനസ്സിലാകും. ഏഷ്യാനെറ്റിൽ മികച്ച റേറ്റിംഗോടെ മുന്നേറുന്ന ജനപ്രിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ സ്നേഹത്തിൻറെയും സന്തോഷത്തിന്റെയും കഥ പറയുന്ന പരമ്പരയിൽ കുശുമ്പും അസൂയയും നിറഞ്ഞ, കുടുംബത്തിൽ പ്രശ്നമുണ്ടാക്കാൻ നോക്കുന്ന ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്‌സര അവതരിപ്പിക്കുന്നത്.

തിങ്കളാഴ്ച ചോറ്റാനിക്കരയിൽ വെച്ച് അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും എല്ലാം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. വർഷങ്ങളായി മിനിസ്ക്രീനിൽ സജീവമായിട്ടുള്ള അപ്‌സര മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. അപ്‌സര പ്രധാനവേഷത്തിലെത്തിയ “ഉള്ളത് പറഞ്ഞാൽ” എന്ന പരമ്പരയുടെ സംവിധായകനായിരുന്നു ആൽബിൻ. ഈ പരമ്പരയിലെ അവിസ്മരണീയ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അപ്‌സരയ്ക്ക് ലഭിച്ചിരുന്നു.

കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇവർ അപ്‌സരയും ആൽബിനും പ്രണയത്തിലാണ്. തിരുവനന്തപുരം സ്വദേശിയായ അപ്സര എട്ടു വർഷക്കാലമായി സീരിയൽ രംഗത്തെ സജീവ സാന്നിധ്യമാണ്. ഇതിനോടകം 22 സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ ആൽബിൻ കഴിഞ്ഞ 10 വർഷമായി ടെലിവിഷൻ രംഗത്ത് സജീവം ആണ്. നിരവധി ഷോകളും സംവിധാനം ചെയ്തിട്ടുണ്ട് ആൽബിൻ. ചോറ്റാനിക്കര ക്ഷേത്രത്തിൽ താലികെട്ട് കഴിഞ്ഞതിനുശേഷം തിരുവനന്തപുരത്തുവെച്ച് സീരിയൽ താരങ്ങളെല്ലാം പങ്കെടുത്ത വിവാഹ വിരുന്ന് നടന്നിരുന്നു.

ഇതിന്റെ എല്ലാം ചിത്രങ്ങളും വാർത്തകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. എന്നാൽ ഇവരുടെ വിവാഹ വാർത്തകളോട് ഒപ്പം തന്നെ ഇവരുടെ ജീവിതത്തെക്കുറിച്ചുള്ള പല വ്യാ ജ വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇവരുടേത് രണ്ടാം വിവാഹമാണ് എന്നും അപ്‌സരയ്ക്ക് ഒരു മകൾ ഉണ്ടെന്നും ആ മകളെ കൊണ്ടാണ് അപ്‌സര മണ്ഡപത്തിൽ വന്നതും എന്നു തുടങ്ങി ഒരുപാട് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു.

വ്യാ ജ വാർത്തകളോട് ശക്തമായി പ്രതികരിക്കുകയാണ് അപ്സര. ഏതൊരു സെലിബ്രിറ്റിയുടെ വിവാഹം നടന്നാൽ അതിനെക്കുറിച്ചുള്ള വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. അത് തീർത്തും സ്വാഭാവികമാണ്. ഇതുപോലുള്ള പല പ്രോഗ്രാമുകളും അപ്‌സര ചെയ്തിട്ടുള്ളതാണ്. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത അടിസ്ഥാനരഹിതമായ കാര്യങ്ങളായിരുന്നു അപ്‌സരയെ കുറിച്ച് പല ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

സ്വന്തം കുഞ്ഞിനെയുംകൊണ്ട് മണ്ഡപത്തിൽ എത്തി ആ പിഞ്ചു കുഞ്ഞ് മണ്ഡലത്തിൽനിന്നു പൊട്ടിക്കരഞ്ഞു എന്ന വാർത്തകൾ ആയിരുന്നു പ്രചരിച്ചത്. മക്കളെ ഓർക്കാതെ സ്വന്തം സുഖത്തിനായി ഇരുവരും സന്തോഷത്തോടെ വിവാഹം കഴിച്ചു എന്നൊക്കെ ഉള്ള മാ ന സി ക മായി തളർത്തുന്ന വാർത്തകളാണ് പല ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സുഹൃത്തുക്കൾ വഴിയായിരുന്നു ഇത്തരത്തിലുള്ള വ്യാ ജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അപ്സര അറിഞ്ഞത്.

തനിക്ക് കുട്ടികൾ ഇല്ല എന്നും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നും അപ്സര തുറന്നുപറയുന്നു. അപ്‌സരയുടെ കുട്ടികൾ എന്ന പേരിൽ വാർത്തകളിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളെല്ലാം താരത്തിന്റെ ചേട്ടന്റെ മക്കളാണ്. രണ്ട് പെൺമക്കളാണ് അപ്‌സരയുടെ ചേട്ടന്. ഇതുകൂടാതെ ഒപ്പം അഭിനയിച്ചിട്ടുള്ള സഹപ്രവർത്തകരുടെ മക്കൾക്കൊപ്പം എടുത്ത ഫോട്ടോകളും ആണ് അപ്‌സരയുടെ കുട്ടികൾ എന്ന രീതിയിൽ വാർത്തകളായി പ്രചരിക്കുന്നത്. ഇത്തരം വാർത്തകൾ മാ ന സി ക മാ യി ഒരുപാട് വിഷമിപ്പിച്ചു എന്ന് താരം പറഞ്ഞു.

നിലവിൽ രണ്ടുപേർക്കും കുട്ടികളില്ല എന്നും അങ്ങനെ ഒരു കുട്ടി ഉണ്ടെങ്കിൽ മാധ്യമങ്ങൾ തന്നെ കുട്ടിയെ കണ്ടു പിടിച്ചു തരൂ എന്നും അപ്സര പറയുന്നു. രണ്ടു മതവിഭാഗത്തിൽ പെട്ടവർ ആണ് ആൽബിനും അപ്‌സരയും. ചോറ്റാനിക്കരയിൽ വച്ചായിരുന്നു താലികെട്ട് ചടങ്ങുകൾ. തൃശ്ശൂർ ഉള്ള ആചാരപ്രകാരം ക്രിസ്ത്യൻ വിവാഹ രീതി അനുസരിച്ച് വീട്ടിൽ മാലയും കൊന്തയും പിടിച്ചാണ് കയറുന്നത്. രണ്ടു മതങ്ങളിലേക്കും ആചാരങ്ങൾ അനുഷ്ഠിക്കാൻ ഇരുകൂട്ടർക്കും ഒരു പ്രശ്നവുമില്ലായിരുന്നു.

തലയിൽ പൂക്കൾ വെച്ച് മേക്കപ്പ് ഉണ്ടായിരുന്നതിനാൽ തലയിലൂടെ മാല ഇടാൻ സാധിച്ചില്ല. എന്നാൽ മാല കൈയിൽപിടിക്കാൻ അമ്മ പറഞ്ഞു. ഇത് എന്തൊരു ധി ക്കാ രി യാണ് അപ്സര എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. മതവും വിശ്വാസങ്ങളും വ്യക്തിപരമായ ഇഷ്ടങ്ങൾ ആണ്. അപ്സര ഒരു ഹിന്ദുവാണ്. അവൾ ഹിന്ദുവായി തന്നെ ജീവിക്കും എന്ന് ആൽബിൻ പറഞ്ഞു. ഇവരുടെ ഏറ്റവും വലിയ ആഗ്രഹം മകൾ വേണമെന്നാണ്. അത് പുറത്തു പറയുന്നതിന് മുൻപ് തന്നെ ആളുകൾ പറഞ്ഞു ഉണ്ടാക്കി കഴിഞ്ഞു. അപ്‌സരയുടെ രണ്ടാം വി വാ ഹമാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല എന്ന് അവർ പ്രതികരിച്ചു.

ഒരാൾ ആദ്യമായി വിവാഹം കഴിക്കുന്നതും രണ്ടാമതായി വിവാഹം കഴിക്കുന്നതും എല്ലാം ഒരുപോലെ തന്നെയാണ്. ഒരാളിനെ വിവാഹം കഴിച്ച് ആ ബന്ധം നിലനിർത്തി കൊണ്ടുപോകാൻ സാധിക്കാതെ വരുമ്പോൾ അത് വേണ്ടെന്ന് വെച്ചു മറ്റൊരു വിവാഹം കഴിക്കുന്നതിൽ ഒരു തെറ്റുമില്ല. യാഥാർത്ഥ്യങ്ങൾ എത്രവേണമെങ്കിലും എഴുതിയാൽ ഒരു വിഷമവുമില്ല. എന്നാൽ ഇല്ലാത്ത കാര്യങ്ങൾ എഴുതിവിട്ട് ആരെയും വേദനിപ്പിക്കരുത് എന്ന് ആൽബിൻ വ്യക്തമാക്കി. രണ്ടു മത വിഭാഗത്തിൽപ്പെട്ടവർ ആയതിനാൽ ആദ്യമൊക്കെ ഇവരുടെ പ്രണയബന്ധം വീട്ടുകാർ എതിർത്തു. ഒരു വർഷത്തിനു ശേഷമായിരുന്നു വീട്ടുകാർ വിവാഹത്തിന് സമ്മതം മൂളിയത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top