മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രം അത്ര പെട്ടെന്നൊന്നും മലയാള സിനിമ പ്രേമികൾക്ക് മറക്കാൻ സാധിക്കില്ല. ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഈ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു കൊണ്ട് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. ലാലേട്ടൻ ആറാടുകയാണ് എന്ന സന്തോഷ് വർക്കിയുടെ ഡയലോഗ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. തുടർന്ന് സന്തോഷിനെ ആറാട്ട് അണ്ണൻ എന്നായിരുന്നു ട്രോളന്മാർ കളിയാക്കി വിളിച്ചിരുന്നത് പോലും. തുടർന്ന് സന്തോഷ് വർക്കി എത്തിയത് തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു. തന്റെ പ്രണയിനി നടി നിത്യാമേനോൻ ആണ് എന്നും, നിത്യയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നുമായിരുന്നു സന്തോഷ് പറഞ്ഞിരുന്നത്. എന്നാൽ നിത്യയോട് ഈ കാര്യം പറഞ്ഞപ്പോൾ അവർക്ക് താല്പര്യം ഇല്ല എന്നാണ് മറുപടി എന്നും സന്തോഷ് പറഞ്ഞിരുന്നു.
ഇപ്പോൾ സന്തോഷ് ബിഗ് ബോസ് താരമായ റോബിൻ രാധാകൃഷ്ണനെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രേദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റോബിനെ കാണുമ്പോൾ തനിക്ക് രൺബീർ കപൂറിന് ആണ് ഓർമ്മ വരുന്നത് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. രൺവീറിന് ദീപിക പദുക്കോണും ആയി ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് ആലിയ ഭട്ടിനെ വിവാഹം കഴിച്ചത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയതെന്നും സന്തഷ് പ്രതികരണമായി പറഞ്ഞിരുന്നു.
ഡോക്ടർ റോബിനെ കാണുമ്പോൾ എനിക്ക് രൺബീർ കപൂറിനെ ആണ് ഓർമ്മ വരുന്നത്. പക്ഷേ അത് മുഖച്ഛായ വച്ചല്ല. അയാൾക്ക് ദീപികയും ആയി ബന്ധമുണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് ഇപ്പോൾ ആലിയ ഭട്ടിന്റെ പിറകെ പോയത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയത്. വളരെ അഗ്രസീവ് ആണ് റോബിൻ. ഇനി തുറന്നു പറയുകയാണെങ്കിൽ അദ്ദേഹം അത്ര സ്ട്രൈറ്റ് ഫോർവേഡ് ഒന്നുമല്ല. ഒരുപാട് കളികളൊക്കെ അദ്ദേഹം കളിച്ചിട്ടുണ്ട്.
അദ്ദേഹം അതിലൂടെ പണം ഉണ്ടാക്കുകയാണ് എന്നും സന്തോഷ് വർക്കി പറയുന്നുണ്ട്. ഇതിനു മുൻപ് തന്നെ താരം റോബിൻ രാധാകൃഷ്ണനേ കുറിച്ച് ഒരു പ്രസ്താവനയും തുറന്നു പറഞ്ഞിരുന്നു. റോബിൻ നിലനിൽക്കുന്നത് പി ആർ വർക്കിൽ കൂടി ആയിരുന്നു എന്ന് സന്തോഷ് വർക്കി പറഞ്ഞിരുന്നത്. നിരവധി ആരാധകരാണ് റോബിൻ രാധാകൃഷ്ണന് സോഷ്യൽ മീഡിയയിൽ ഉള്ളത്. റോബിനെ കുറിച്ച് എന്തെങ്കിലും ഒരു മോശം അഭിപ്രായം എത്തുമ്പോൾ തന്നെ റോബിന്റെ ആരാധകർ വളരെ വലിയ രീതിയിലാണ് പ്രതികരിക്കാറുള്ളത്. വളരെ പെട്ടെന്ന് തന്നെ വലിയൊരു ആരാധകനിരയെ സ്വന്തമാക്കാൻ സാധിച്ച വ്യക്തികൂടിയാണ് റോബിൻ രാധാകൃഷ്ണൻ
