Movlog

Kerala

ഇനി നിത്യ മേനോൻ പിറകെ വന്നാലും അവരെ വിവാഹം കഴിക്കില്ലെന്ന് സന്തോഷ് വർക്കി…

“ദി മഗ്ഗി ഹു നോ ടൂ മച്” എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് നിത്യ മേനോൻ. ദേശീയ അവാർഡ് ജേതാവ് കെ പി കുമാരൻ സംവിധാനം ചെയ്ത “ആകാശഗോപുരം ” എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്തേക്ക് നായികയായി നിത്യ മേനോൻ കടന്നു വന്നു. 2008ൽ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും നിരവധി അവസരങ്ങൾ താരത്തിനെ തേടിയെത്തുകയായിരുന്നു.

“കേരള കഫെ”, “അപൂർവ്വരാഗം”, “ഉറുമി”, “ഉസ്താദ് ഹോട്ടൽ”, “വയലിൻ”, “തത്സമയം ഒരു പെൺകുട്ടി”, “100 ഡെയ്‌സ് ഓഫ് ലവ്”, “ബാംഗ്ലൂർ ഡെയ്‌സ്”, “പ്രാണ ” തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട നായിക ആയി മാറുകയായിരുന്നു നിത്യ മേനോൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലെല്ലാം ശക്തമായ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുള്ള മുൻനിര നായികമാരിൽ ഒരാൾ ആണ് നിത്യ മേനോൻ.

തെന്നിന്ത്യൻ സിനിമകളിൽ നിന്നും കടന്ന് അങ്ങ് ബോളിവുഡിൽ എത്തിയിരിക്കുകയാണ് താരമിപ്പോൾ. 2019 ൽ “മിഷൻ മംഗൾ ” എന്ന സിനിമയിലൂടെ അക്ഷയ് കുമാറിന്റെ നായിക ആയി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ താരസുന്ദരി. വ്യത്യസ്തവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് നിത്യ മേനോൻ. അഭിനയത്തിന് പുറമെ നല്ല ഒരു ഗായിക കൂടിയാണ് താരം.

ഇപ്പോൾ നിത്യ മേനോനെ കുറിച്ച് സന്തോഷ് വർക്കി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. മോഹൻലാലിന്റെ “ആറാട്ട്” എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ സ്റ്റാറായ താരമാണ് സന്തോഷ് വർക്കി. ഒറ്റ ദിവസം കൊണ്ട് താരമായി മാറിയ സന്തോഷ് പറഞ്ഞ “ആറാടുകയാണ്” എന്ന വാക്ക് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി മാറുകയായിരുന്നു. നാലാമത്തെ വയസ്സുമുതൽ മോഹൻലാൽ ആരാധകനാണ് സന്തോഷ്.

സിനിമ നടി നിത്യ മേനോനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു. തന്റെ ആഗ്രഹം നിത്യ മേനോനോടും വീട്ടുകാരോടും അറിയിച്ചെങ്കിലും അവർ ബന്ധത്തിന് അനുകൂലിച്ചില്ല. ഒരു സഹോദരനായോ സുഹൃത്തായോ കാണണം എന്ന് പറഞ്ഞിട്ട് പോലും അവർ വഴങ്ങിയില്ല എന്ന് സന്തോഷ് വർക്കി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പേജ് വഴി സന്തോഷ് പങ്കു വയ്ക്കുന്ന വെളിപ്പെടുത്തലുകൾ എല്ലാം ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്.

നിത്യ മേനോനോട് ഇഷ്ടം കാരണം പലതവണ കാണാനും സംസാരിക്കാനും ശ്രമിച്ചിട്ടുണ്ട് എന്നും വീട്ടിൽ വരെ ചെല്ലുകയും കല്യാണം ആലോചിക്കും ചെയ്തു എന്നും സന്തോഷ് പറയുന്നു. ഇപ്പോഴിതാ നിർണായകമായ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. നിത്യ മേനോനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറുകയാണെന്നും ഇനി നിത്യ മേനോൻ തന്റെ പിന്നാലെ വന്നാൽ പോലും അവരെ വിവാഹം കഴിക്കില്ല എന്നും സന്തോഷ് വർക്കി തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു.

അവർ ഒരു ഹൃദയമില്ലാത്ത സ്ത്രീയാണ്. താൻ ഇത്രയേറെ സ്നേഹിച്ചിട്ടും കുറച്ചെങ്കിലും കനിവുണ്ടായിരുന്നു എങ്കിൽ തനിക്ക് ഫോൺ നമ്പർ എങ്കിലും തരുമായിരുന്നു. എന്നാൽ അവർ അതിനൊന്നും ശ്രമിച്ചില്ല. ഇങ്ങനെ ഒരു ആളെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. തന്നോട് ചെയ്തതിനും, പരിശുദ്ധമായ ആത്മാർത്ഥമായ പ്രണയം നിരസിച്ചതിനും നിത്യ മേനോൻ ജീവിതത്തിൽ ദുഃഖിക്കും എന്നും, അവൾ എന്നെ അർഹിക്കുന്നില്ല എന്നും സന്തോഷ് വർക്കി തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top