Movlog

Kerala

ജ്യോതിഷി ആയ തന്റെ അച്ഛൻ തന്നെകുറിച്ചു പണ്ട് തന്നെ പ്രവചിച്ച കാര്യങ്ങൾ വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് എല്ലാവർക്കും ഏറെ പ്രിയപ്പെട്ട താരമാണ് സന്തോഷ് പണ്ഡിറ്റ്. ഒരു കാലത്ത് മലയാളികൾ പരിഹാസത്തോടെ ഒരു കോമാളിയായി കണ്ടിരുന്ന സന്തോഷ് പണ്ഡിറ്റിന് ഇന്ന് ആരാധകരേറെയാണ്. സ്വന്തം സിനിമയിലെ എട്ടോളം മേഖലകളും കൈകാര്യം ചെയ്തുകൊണ്ട് ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ് തന്റെ സംസാര ശൈലി കൊണ്ടും സ്വയം സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നത് കൊണ്ടും ഒരുപാട് വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇരയായിട്ടുണ്ട്.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞു തുടങ്ങുന്നത്. സന്തോഷ് പണ്ഡിറ്റിനെ തള്ളിപ്പറഞ്ഞവർ പിന്നീട് സന്തോഷിന്റെ ആരാധകൻ ആയി മാറുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ള താരത്തിന്റെ നന്മ നിറഞ്ഞ മനസ്സ് മലയാളികൾ തൊട്ടറിയുകയായിരുന്നു.

കോടികൾ നേടുന്ന സൂപ്പർതാരങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾ നോക്കി പോകുമ്പോൾ തനിക്ക് കിട്ടുന്ന പണം കൊണ്ട് സഹജീവികളോട് സ്നേഹവും അനുകമ്പയും കാണിച്ചുകൊണ്ട് യഥാർത്ഥജീവിതത്തിൽ സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും നിലപാടുകളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. സ്വന്തം സിനിമയിൽ സംവിധാനം, തിരക്കഥ ഉൾപ്പെടെ എട്ടോളം മേഖലകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്തതോടെ ആണ് സന്തോഷ് പണ്ഡിറ്റ് ശ്രദ്ധേയനായത്.

2011ലാണ് സന്തോഷ് പണ്ഡിറ്റിന്റെ ഗാനങ്ങൾ യൂട്യൂബിലൂടെ പുറത്തിറങ്ങിയത്. വളരെ കുറഞ്ഞ ചിലവിൽ ഒരു സിനിമയുണ്ടാക്കാൻ, മറ്റുള്ളവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അത്ര കുറഞ്ഞ ചെലവിൽ സിനിമ എടുക്കാൻ പോകുന്ന ഒരാളെ ചവിട്ടി താഴ്ത്താൻ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികൾ ചിരിച്ചു. എന്നാൽ ആ പുച്ഛങ്ങളും പരിഹാസങ്ങളും തന്നെ സന്തോഷ് പണ്ഡിറ്റിനെ സമ്പന്നൻ ആക്കുകയായിരുന്നു. ഒരു ഫീനിക്സ് പക്ഷിയെ പോലെ സന്തോഷ് പണ്ഡിറ്റ് കുതിച്ചുയർന്നു.

ഇന്ന് കേരളക്കര അറിയുന്ന ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു സന്തോഷ് പണ്ഡിറ്റ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരാണ് സന്തോഷ് പണ്ഡിറ്റിനെ പിന്തുണയ്ക്കുന്നത്. യൂട്യൂബിൽ നിന്നും ലഭിക്കുന്ന പണം കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് പാവങ്ങളെ സഹായിക്കുന്നത്. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും താൻ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിക്കാറുണ്ട് സന്തോഷ് പണ്ഡിറ്റ്.

ഒരു തുറന്ന പുസ്തകമാണ് അദ്ദേഹം. ഇപ്പോൾ ഇതാ ഭാര്യയെക്കുറിച്ചും മകനെ കുറിച്ചുമെല്ലാം സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന അമൃത ടിവിയിലെ പറയാൻ നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് സന്തോഷ് പണ്ഡിറ്റ് കുടുംബകാര്യങ്ങൾ തുറന്നു പറഞ്ഞത്. വിവാഹിതനായ സന്തോഷ് പണ്ഡിറ്റിന് ഒരു മകനുണ്ട്. നവജ്യോത് എന്നാണ് പേര്. സന്തോഷിന്റെ മകൻ പത്താം ക്ലാസിൽ പഠിക്കുകയാണ്.

ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണെന്നും സന്തോഷ് പറയുന്നു. ചെറുപ്പത്തിൽ ഒരുപാട് പേരോട് പ്രണയം തോന്നിയിട്ടുണ്ട് എങ്കിലും അതൊന്നും വർക്ക് ആയില്ല എന്ന് സന്തോഷ് പണ്ഡിറ്റ് അഭിമുഖത്തിൽ പറയുന്നു. ആരെയും പ്രണയിക്കാൻ കഴിയാത്തതുകൊണ്ട് ആരെയും വഞ്ചിച്ചിട്ടില്ല എന്നും സന്തോഷ് വെളിപ്പെടുത്തുന്നു. സന്തോഷ് പണ്ഡിറ്റ് പ്രശസ്തൻ ആവും എന്നും ഹിറ്റാകുമെന്ന് എല്ലാം അച്ഛൻ ജാതകം നോക്കി പറഞ്ഞിട്ടുണ്ടായിരുന്നു.

എന്നാൽ പ്രണയത്തിന്റെ കാര്യത്തിൽ മാത്രമാണ് ജാതകം ശരിയാണെന്ന് തോന്നിയിട്ടുള്ളത് എന്ന് സന്തോഷ് ചിരിച്ചുകൊണ്ട് പറയുന്നു. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം ഒരിക്കലെങ്കിലും ഇരിക്കാൻ സാധിക്കണമെന്ന് ചെറുപ്പം മുതൽ ഒരുപാട് ആഗ്രഹിച്ചിട്ടുള്ള വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ഈ കളികൾ ഒക്കെ കളിച്ചത് അതിനു വേണ്ടി ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അസാധ്യമായി ഒന്നുമില്ല എന്ന് സന്തോഷ് പണ്ഡിറ്റ് അനുഭവത്തിലൂടെ തെളിയിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top