Movlog

Kerala

സന്തോഷ് പണ്ഡിറ്റിന്റെ മനസ്സ് വീണ്ടും അറിഞ്ഞു കേരളം ! സാമൂഹിക പ്രതിബദ്ധതയ്ക്ക് ഇതിലും മികച്ചൊരു ഉദാഹരണം ഇല്ല എന്ന് കേരക്കര

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സ്വന്തമായി ഒരുക്കിയ സിനിമയിലെ അഭിനയം, സംവിധാനം, നിർമാണം തുടങ്ങി എട്ടോളം മേഖലകൾ സ്വയം കൈകാര്യം ചെയ്തു വാർത്തകളിൽ ഇടം പിടിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. വ്യത്യസ്തമായ സംസാരശൈലിയും നിലപാടുകൾ കൊണ്ടും തന്റെ സിനിമയെ വമ്പൻ വിജയം ആക്കുവാൻ താരത്തിന് സാധിച്ചു. ഷോയിൽ നിന്നും പുറത്ത് വന്ന അദ്ദേഹത്തെ പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം വീണ്ടും കൊണ്ടു വരികയായിരുന്നു അണിയറ പ്രവർത്തകർ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ നിലപാടുകൾ എല്ലാം വെട്ടിത്തുറന്ന് പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിന് പുറമേ നല്ലൊരു മനസ്സിന് ഉടമ കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് താരം.

മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തമായി നമ്മുടെ നാട്ടിലെ ഉൾപ്രദേശങ്ങളിലേക്ക് സ്വയം എത്തി അവിടെയുള്ള പാവപ്പെട്ടവർക്ക് സഹായം നൽകുന്ന ഒരു നല്ല മനസ്സിന് ഉടമയാണ് സന്തോഷ് പണ്ഡിറ്റ്. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമല്ല നന്മനിറഞ്ഞ പ്രവർത്തനങ്ങളും ചെയ്യുന്നു സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ സൽപ്രവർത്തികൾ ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ സൂപ്പർസ്റ്റാർ ആക്കി മാറ്റിയിരിക്കുകയാണ്.

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരനാണ് സന്തോഷ് പണ്ഡിറ്റ്. ഒരുപാട് പണം സമ്പാദിക്കുന്നത് കൊണ്ടല്ല അദ്ദേഹം ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്. എന്നാൽ കിട്ടുന്ന സമ്പാദ്യത്തിൽ നിന്നും ഒരു പങ്ക് ജനങ്ങളുടെ ഇല്ലായ്മ മനസ്സിലാക്കി അവരെ സഹായിക്കുവാൻ മാറ്റിവെക്കുന്നത് അദ്ദേഹത്തിന് നന്മ നിറഞ്ഞ ഒരു മനസ് ഉള്ളത് കൊണ്ടാണ്. അർഹമായ കൈകളിൽ സഹായം നേരിട്ട് ചെന്നെത്തിച്ചു ഒരുപാട് പേർക്ക് പ്രചോദനം ആവുകയാണ് സന്തോഷ് പണ്ഡിറ്റ്. ദുരിതമനുഭവിക്കുന്നവരുടെ അടുത്ത് നേരിട്ട് എത്തി അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകുന്ന സന്തോഷ് പണ്ഡിറ്റിന്റെ നന്മ മലയാളികൾ ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിക്ക് കൈത്താങ്ങ് ആയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അസുഖ ബാധിതനായ ഈ വ്യക്തിക്ക് ഭാര്യയും രണ്ടു മക്കളും ആണുള്ളത്. വാടക വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. KL 29 C 7303 എന്ന നമ്പറിലുള്ള സെക്കൻഡ് ഹാൻഡ് ഓട്ടോറിക്ഷ ആണ് സന്തോഷ് പണ്ഡിറ്റ് സമ്മാനമായി നൽകിയത്.

നമ്മുടെ സംസ്ഥാനം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് തൊഴിലില്ലായ്മ. ഏതൊരു വ്യക്തിക്കും വേണ്ടത് അടിസ്ഥാന വിദ്യാഭ്യാസവും തൊഴിലും തന്നെയാണ്. ഇതു മനസ്സിലാക്കിയതുകൊണ്ടാണ് പണം നൽകുന്നതിന് പകരം ഒരു കുട്ടിക്ക് വിദ്യാഭ്യാസമോ ഒരു വ്യക്തിക്ക് തൊഴിലോ സന്തോഷ് പണ്ഡിറ്റ് നൽകി സഹായിക്കുന്നത്. തന്നെ കൊണ്ട് ആവുന്ന വിധത്തിൽ എല്ലാവരുടെയും സഹകരണത്തോടെ ഇത് പോലുള്ള സഹായങ്ങൾഇനിയും തുടരുമെന്ന് താരം വ്യക്തമാക്കി.

സന്തോഷ് പണ്ഡിറ്റ് ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. താക്കോൽ കൈമാറുന്ന ചടങ്ങിനിടയിൽ സന്തോഷ് പണ്ഡിറ്റിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയാവണം സൂപ്പർസ്റ്റാറെന്ന് എല്ലാവരും ഒന്നടങ്കം പറയുന്നു. പാവങ്ങളുടെ സൂപ്പർസ്റ്റാർ എന്നാണ് സന്തോഷ് പണ്ഡിറ്റ് വിശേഷിപ്പിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് ഒരു മാതൃകയും പ്രചോദനവും ആകട്ടെ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top