Movlog

Movie Express

‘മേനി പ്രദർശിപ്പിക്കാൻ എനിക്ക് താൽപര്യമില്ല’ സംയുക്ത വർമ്മയുടെ ഇന്റർവ്യൂ ശ്രദ്ധ നേടുന്നു

വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടനായിക ആയി മാറിയ അതുല്യ പ്രതിഭയാണ് സംയുക്ത മേനോൻ. മഞ്ജുവാര്യറിനു ശേഷം സിനിമയിലേക്ക് തിരിച്ചുവരണമെന്ന് മലയാളികൾ ആഗ്രഹിച്ച ഒരു നടിയാണ് സംയുക്തവർമ്മ. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സംയുക്ത വർമ്മ, ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

മകന്റെ കാര്യങ്ങളും കുടുംബജീവിതവുമായി അതീവ സന്തോഷവതിയാണ് സംയുക്ത. മഞ്ജു വാര്യരുടെ തിരിച്ചുവരവോടുകൂടി സംയുക്തയും സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ സിനിമയിലേക്ക് ഉടനെ ഒരു വരവ് ഉണ്ടാവില്ല എന്ന് പലപ്പോഴും നടി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. സംയുക്ത സിനിമയിൽ വന്ന ഉടനെയുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്.

സിനിമയിൽ തിളങ്ങി നിന്ന സമയത്ത് മറ്റു ഭാഷകളിലേക്ക് അഭിനയിക്കാൻ പോകുമോ എന്ന ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 2000 ൽ നടത്തിയ അഭിമുഖമാണ് ഇരുപത് വർഷങ്ങൾക്ക് ഇപ്പുറം യൂട്യൂബിൽ വൈറലാകുന്നത്. താരത്തിനെ പിന്തുണച്ച് ഒരുപാട് കമന്റുകളും അവതാരകന്റെ ചോദ്യങ്ങൾക്ക് വ്യാപകമായ വിമർശനങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട് . മിക്ക നടിമാരും മലയാളസിനിമയിൽ തുടങ്ങിയിട്ട് പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറുന്ന ഒരു പതിവുണ്ട്. എന്നാൽ സംയുക്തയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.ഞാൻ ജനിച്ചതും വളർന്നതും എല്ലാം മലയാളത്തിലാണ്. എന്റെ അഭിനയജീവിതം തുടങ്ങിയത് മലയാളത്തിൽ നിന്നാണ് അതുകൊണ്ടുതന്നെ ഇവിടെ തുടരാൻ ആണ് ഇഷ്ടം എന്നായിരുന്നു സംയുക്തയുടെ നിലപാട്. ഇതിനു പിന്നാലെ മറ്റു നടിമാർ തമിഴിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാറുണ്ട് അതിന് താല്പര്യമുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചോദ്യത്തിന് സംയുക്ത നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുന്നത്.

വസ്ത്രം അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളാണ് അതിൽ മറ്റൊരാൾ അഭിപ്രായം പറയുന്നത് അത്ര നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല എന്നായിരുന്നു സംയുക്തയുടെ മറുപടി . മലയാളത്തിൽ നിന്നും മറ്റൊരു ഭാഷയിലേക്ക് പോയി അവിടെ തിളങ്ങാൻ കഴിയുന്നത് ഒരു നടിയെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണ്. കഥാപാത്രത്തിനുവേണ്ടി ഒരു നടി ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതും വലിയ കാര്യം തന്നെ . എന്നാൽ ആവശ്യമില്ലാതെ മേനി പ്രദർശിപ്പിക്കുന്നതിനോട് യോജിപ്പില്ല എന്നും സംയുക്ത കൂട്ടിച്ചേർത്തു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top