Movlog

Movie Express

സാരിയേക്കാൾ കൂടുതൽ ഷോർട്സ് ധരിക്കുവാൻ ആണ് ഇഷ്ടമെന്ന് സംയുക്ത മേനോൻ .

വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട നായിക ആയി മാറിയ നടിയാണ് സംയുക്ത മേനോൻ .”തീവണ്ടി “,”ലില്ലി “,”ഒരു യമണ്ടൻ പ്രേമകഥ “,”കൽക്കി “,”എടക്കാട് ബറ്റാലിയൻ “,”ഉയരെ ” തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംയുക്ത ,”പോപ്പ്കോൺ ” എന്ന സിനിമയിലൂടെ ആണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത് .സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച സംയുക്തയുടെ ചിത്രങ്ങൾ കണ്ട  ഫോട്ടോഗ്രാഫർ ആണ്  ഒരു മാഗസിന്റെ കവർ ഗേൾ ആകുവാൻ താരത്തെ ക്ഷണിച്ചത് .ആ ഫോട്ടോഷൂട്ടിലൂടെയാണ് സംയുക്ത “പോപ്പ്കോൺ” എന്ന സിനിമയിലേക്കെത്തുന്നത് .ഈ സിനിമയിൽ സഹനടി ആയി വന്ന താരം പിന്നീട് നായികനിരയിലേക്ക് ഉയരുകയായിരുന്നു .

യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയനായ ടോവിനോയുടെ നായിക ആയി “തീവണ്ടി ” എന്ന സിനിമയിൽ അഭിനയിച്ചതോടെ പ്രേക്ഷകരുടെ പ്രിയനായിക  ആയി മാറുകയായിരുന്നു സംയുക്ത .ടോവിനോയുടെ തന്നെ നായികയായി “എടക്കാട് ബറ്റാലിയൻ “,”കൽക്കി ” എന്നീ ചിത്രങ്ങളിലും അഭിനയിച്ചു .ദുൽഖർ ചിത്രമായ “ഒരു യമണ്ടൻ പ്രേമകഥ “യിലും സംയുക്ത ആയിരുന്നു നായിക .

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം .താരം പങ്കു വെക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ തരംഗമാവാറുണ്ട് .കഴിഞ്ഞ ദിവസം സാരി അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കു വെച്ച സംയുക്ത തനിക്ക് സാരിയേക്കാൾ കൂടുതൽ ഷോർട്സ് അണിയുവാൻ ആണ് ഇഷ്ടം എന്ന് ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചിരുന്നു .പ്രിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .ജയസൂര്യ നായകൻ ആയെത്തുന്ന “വെള്ളം ” ,വി കെ പി സംവിധാനം ചെയ്യുന്ന “എറിഡ ” എന്നിവയാണ് സംയുക്തയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ .”എറിഡ”യിൽ ഗ്ലാമറസായി എത്തുന്ന സംയുക്തയുടെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top