Movlog

Movie Express

നാഗ ചൈതന്യയും സാമന്തയും വേർപിരിയുന്നു ? കാരണം

തെന്നിന്ത്യൻ സിനിമയിൽ സജീവമായിട്ടുള്ള താര സുന്ദരിയാണ് സാമന്ത അക്കിനേനി. ഗൗതം മേനോൻ സംവിധാനം ചെയ്ത “യെ മായ ചെസാവ്” എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്ത് ചുവട് വെച്ച സാമന്ത തമിഴ്, തെലുങ്ക് സിനിമകളിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരു അഭിനേത്രി എന്നതിലുപരി സാമൂഹികപ്രതിബദ്ധതയുള്ള ഒരു കലാകാരിയാണ് സാമന്ത. ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് താരം. തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയും ആയിട്ടുള്ള താരത്തിന്റെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ഇവർ തമ്മിൽ വേർപിരിയുന്നുവെന്ന് വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും താരത്തിന്റെ പേരിൽ വന്ന മാറ്റമാണ് ഈ പ്രചരണങ്ങൾക്ക് കാരണം. 2017 ൽ നാഗചൈതന്യയും ആയുള്ള വിവാഹത്തിനുശേഷം സാമന്ത അക്കിനേനി എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ സാമന്ത നൽകിയിരുന്ന പേര്. എന്നാൽ ഇപ്പോൾ തന്റെ പേരിൽ നിന്നും അക്കിനേനി മാറ്റി തന്റെ അച്ഛന്റെ പേര് തന്നെ ചേർത്തിരിക്കുകയാണ് താരം. അടുത്തിടെയായി നാഗചൈതന്യയും ഒത്തുള്ള ചിത്രങ്ങൾ താരം പങ്കു വയ്ക്കാത്തതും സംശയങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ഭർത്താവുമായുള്ള ചിത്രങ്ങൾ ഒരുപാട് പങ്കുവെച്ചിരുന്ന താരത്തിന്റെ ഈ മാറ്റങ്ങൾ ആണ് ഇവർ വേർപിരിയുകയാണോ എന്ന സംശയം ഉണ്ടാക്കിയിരിക്കുന്നത്. വിവിധ തെലുങ്ക്, തമിഴ് മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ താരദമ്പതികൾ ഈ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017ലായിരുന്നു നാഗചൈതന്യയുമായിട്ടുള്ള സാമന്തയുടെ വിവാഹം. താരനിബിഡമായിട്ടുള്ള വിവാഹത്തിന്റെ ചടങ്ങുകളെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2017 തൊട്ട് സാമന്ത ഗർഭിണി ആണെന്നുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളോട് താരം വളരെ രസകരമായിട്ടാണ് പ്രതികരിച്ചത്. 2017 മുതൽ ഗർഭിണിയായ തന്റെ കുട്ടിക്ക് ഇതുവരെയും പുറത്തുവരണം എന്ന് തോന്നിയിട്ടില്ല എന്നായിരുന്നു താരം പ്രതികരിച്ചത്.

ഫാമിലി മാൻ ടു സീരീസിൽ സാമന്ത അവതരിപ്പിച്ച ശ്രീലങ്കൻ പെൺകുട്ടിയുടെ കഥാപാത്രം ഏറെ ചർച്ചയായിരുന്നു. സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ ഒരുപാട് വിമർശനങ്ങൾ താരത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു. ഗുണശേഖരൻ സംവിധാനം ചെയ്യുന്ന “ശാകുന്തളം” എന്ന ചിത്രത്തിലാണ് സാമന്ത അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിൽ അല്ലുഅർജുൻറെ മകൾ അല്ലു അർഹ ശ്രദ്ധേയമായ ഒരു വേഷത്തിലെത്തുന്നുണ്ട്. “സൂഫിയും സുജാതയും” എന്ന മലയാള സിനിമയിലൂടെ സിനിമാലോകത്തിലേക്ക് ചുവട് വെച്ച ദേവ് മോഹനാണ് ഈ ചിത്രത്തിൽ ദുഷ്യന്തന്റെ കഥാപാത്രം അവതരിപ്പിക്കുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം സാമന്ത എത്തുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top