Movlog

Movie Express

ഭർത്താവ് അഖിലിനെ കുറിച്ച് മനസ്സുതുറന്ന് സംവൃതാസുനിൽ !

ലാൽ ജോസ് സംവിധാനം ചെയ്ത “രസികൻ” എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്കെത്തിയ താരമാണ് സംവൃത സുനിൽ. ഗോസിപ്പുകളിൽ ഒന്നും തല വയ്ക്കാതെ മികച്ച നടിയായി മലയാളികളുടെ ഇഷ്ട നായികയായി മാറുകയായിരുന്നു സംവൃത . എന്നും ഓർമ്മിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചാണ് സംവൃത വിവാഹജീവിതത്തിലേക്ക് കടന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന സംവൃത പിന്നീട് റിയാലിറ്റിഷോയിലൂടെ തിരിച്ചു വന്നിരുന്നു.

ഭർത്താവ് അഖിലും മക്കൾക്കുമൊപ്പം വിദേശത്താണ് സംവൃത കഴിയുന്നത്. ലോക്ഡൗൺ സമയത്താണ് സംവൃതയ്ക്ക് രണ്ടാമത് ഒരു കുഞ്ഞു പിറന്നത് . കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് താരം സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. ഇപ്പോഴിതാ കുടുംബജീവിതത്തെ കുറിച്ചും മക്കളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മലയാളികളുടെ പ്രിയ നടി . മക്കളുടെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് എങ്കിലും ഒരു ഭർത്താവ് എന്ന നിലയ്ക്ക് അഖിൽ കൂടുതൽ മാർക്ക് നേടുമെന്നാണ് സംവൃത പറയുന്നത്. മക്കളോട് ഒരുപാട് അടുപ്പമുള്ള അച്ഛനാണ് അഖിൽ. മക്കളെ കളിപ്പിക്കാനും സന്തോഷിപ്പിക്കാനും എല്ലാം അദ്ദേഹം സമയം കണ്ടെത്താറുണ്ട്. എന്നാൽ ഒരു അച്ഛൻ എന്നതിനേക്കാൾ ഒരു ഭർത്താവ് എന്ന നിലയ്ക്കാണ് കൂടുതൽ മികച്ചുനിൽക്കുന്നത് എന്ന സംവൃത മനസ്സുതുറക്കുന്നു.

അഖിൽ എപ്പോഴും ഒരു നല്ല സുഹൃത്താണ് . ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും തന്നെ പിന്തുണയ്ക്കുന്നു എന്ന് മാത്രമല്ല സ്വന്തമായി ഒരു സ്പേസും സ്വാതന്ത്ര്യവും നൽകുന്നു എന്നായിരുന്നു അഖിലിനെ കുറിച്ചുള്ള സംവൃതയുടെ വാക്കുകൾ. രണ്ടു മക്കളാണ് സംവൃതയ്ക്കും അഖിലിനും . അഗസ്ത്യയും രുദ്രയും. രണ്ടാമത്തെ മകന്റെ പ്രസവത്തിനുശേഷം അമ്മയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു സംവൃത . എന്നാൽ അപ്രതീക്ഷിതമായി ലോകത്തിനെ കീഴടക്കിയ കോവിഡ് കാരണം യാത്ര മുടങ്ങി .

നിലവിലെ സാഹചര്യത്തിൽ കുട്ടികൾക്കൊപ്പം ഉള്ള ഒരു യാത്ര ആരോഗ്യകരമല്ലാത്തതിനാൽ നാട്ടിലേക്ക് ഇല്ല എന്നാണ് സംവൃത പറയുന്നത്. അമ്മ നാട്ടിലേക്ക് പോയാലുള്ള വിഷമങ്ങളും സംവൃത പങ്കുവെക്കുന്നു. എന്നാൽ വിദേശത്ത് അഖിലിന്റെ മലയാളി സുഹൃത്തുക്കൾ ഉള്ളത് ആശ്വാസമാണെന്ന് താരം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top