Movlog

Faith

വിഷമുള്ള പാമ്പു മൂന്നു തവണയാണ് താരത്തെ കൊത്തിയത് !

ഒരു മനുഷ്യനെ മ ര ണ ത്തി ന്റെ വക്കിൽ എത്തിക്കാവുന്ന ഒരു മെഡിക്കൽ എമർജൻസി ആണ് പാമ്പ് കടിക്കുന്നത്. വർഷം തോറും പാമ്പു കടിച്ചു ആളുകൾ മ രി ക്കു ന്ന നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പാമ്പു കടിയേക്കുറിച്ചുള്ള സാധാരണ ജനങ്ങളുടെ അറിവ് വളരെ പരിമിതമാണ്. അത് കൊണ്ട് തന്നെ ലോക ആരോഗ്യ സംഘടനാ പാമ്പ് കടിയെ വിശേഷിപ്പിക്കുന്നത് ഏറ്റവും അവഗണിക്കപ്പെട്ട മെഡിക്കൽ എമെർജെൻസി എന്ന പട്ടികയിൽ ആണ്.

ഇന്നും ഇന്ത്യയിൽ പല ഇടങ്ങളിൽ പാമ്പു കടിച്ചാൽ പരമ്പരാഗതമായ ചികിത്സകരുടെ അടുത്തേക്ക് ആണ് ആളുകൾ കൊണ്ട് പോകുന്നത്. ശാസ്ത്രീയമായി യാതൊരു അടിത്തറയും ഇല്ലാത്ത ചികിത്സകൾ ആണിവ. കൃത്യമായ ചികിത്സ ലഭിക്കേണ്ടതിനുള്ള ദൈർഘ്യം കൂട്ടുകയാണ് ഈ പ്രവണതയുടെ അനന്തരഫലം. പാമ്പ് കടിയേറ്റ ആൾക്ക് ആ അവസരത്തിൽ തന്നെ ലഭിക്കേണ്ട പ്രാഥമിക ചികിത്സ ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

പാമ്പ് കടിയുടെ ചികിത്സയ്ക്ക് വേണ്ടി ആന്റി സ്നേക്ക് വെനം പല സ്ഥലങ്ങളിലും അപൂർവം ആണ് എന്നതും ഇതിനെ ഏറ്റവും അവഗണിക്കപ്പെട്ട മെഡിക്കൽ എമർജൻസി എന്ന് വ്യാഖ്യാനിക്കാൻ കാരണം ആകുന്നു. പ്രധാനമായും രണ്ടു തരത്തിലാണ് പാമ്പിന് വിഷമുള്ളത്.

പാമ്പിന്റെ വിഷം ഹിമാനോടോക്സിക് ആണെങ്കിൽ അത് കടിച്ചയാളുടെ രക്തത്തെയാണ് ബാധിക്കുക. അഥവാ ന്യൂറോടോക്സിക് ആണെങ്കിൽ അത് ഞരമ്പുകളെ ആണ് ബാധിക്കുക. ഇപ്പോഴിതാ പാമ്പ് കടിയേറ്റ അനുഭവങ്ങൾ പങ്കു വെക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ.

ഒന്നും രണ്ടും തവണയല്ല മൂന്നു തവണയാണ് ബോളിവുഡിലെ മസിൽമാൻ സൽമാൻ ഖാനിന് പാമ്പ് കഴിച്ചത്. പാമ്പിനെ കണ്ടാൽ അടിച്ചു കൊല്ലുന്ന ആളുകളെ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ കടിച്ച പാമ്പിനെ ഒരു ഉപദ്രവം ഏൽപ്പിക്കാതെ തിരികെ കാട്ടിൽ യാത്ര ആക്കാൻ ആയിരുന്നു സൽമാൻ ഖാൻ ഉദ്ദേശിച്ചത്. പൻവേലിലെ സൽമാൻ ഖാന്റെ ഫാം ഹൗസിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. കാടിനോട് ചേർന്ന ഈ ഫാം ഹൗസിൽ ആയിരുന്നു ലോക്ക് ഡൗൺ കാലത്ത് താരം കഴിഞ്ഞിരുന്നത്.

ഒരിക്കൽ ഫാം ഹൗസിൽ എവിടെ നിന്നോ ഒരു പാമ്പ് താരത്തിന്റെ മുറിയിലേക്ക് പ്രവേശിക്കുകയായിരുന്നു. പാമ്പിനെ മുറിയിൽ കണ്ട കുട്ടികൾ ഭയന്ന് ബഹളം വെക്കാൻ തുടങ്ങി. ഇത് കേട്ട് ഓടിച്ചെന്ന താരം പാമ്പിനെ കണ്ടതും ഒരു വടി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കുട്ടികൾ ചെറിയ വടി കൊണ്ടു വന്നതിനാൽ അത് ഉപയോഗിച്ച് പാമ്പിനെ സ്നേഹത്തോടെ വടിയിൽ പൊതിഞ്ഞെടുത്തു. പുറത്തേക്ക് കളയാൻ നോക്കുന്നതിനിടയിൽ വടിയിലൂടെ മുകളിലേക്ക് പാമ്പ് കയറാൻ തുടങ്ങി.


കയ്യിന്റെ അടുത്തെത്തിയപ്പോൾ മറുകൈകൊണ്ട് പാമ്പിനെ പിടിച്ചു വടി താഴേക്ക് ഇടുകയായിരുന്നു. ചുറ്റുമുള്ള ഗ്രാമവാസികൾ വിഷമുള്ള പാമ്പ് ആണെന്ന് കരുതി ഭയങ്കര ബഹളം വയ്ക്കാൻ തുടങ്ങിയപ്പോൾ പാമ്പ് തിരിഞ്ഞു കയ്യിൽ കടിച്ചു. ബഹളം കേട്ട് ഭയന്നാവാം പാമ്പ് സൽമാൻ ഖാനെ വീണ്ടും വീണ്ടും കൊത്തി. അല്പം വിഷമുള്ള തരം പാമ്പ് ആയിരുന്നതിനാൽ കടിച്ച പാമ്പിനെ കൊണ്ട് തന്നെ ആശുപത്രിയിലേക്ക് ഉടനടി പോയി.

അങ്ങനെ ആശുപത്രിയിൽ നിന്നും വി ഷ മരുന്ന് നൽകി. തുടർന്ന് ആറ് മണിക്കൂറുകളോളം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. വിവരങ്ങൾ അറിഞ്ഞ താരത്തിന്റെ അച്ഛൻ വിഷമിച്ചത് പാമ്പിനെ കുറിച്ചായിരുന്നു.

പാമ്പിന് എന്തെങ്കിലും പറ്റിയോ ജീവനോടെയുണ്ടോ എന്നായിരുന്നു ആശങ്ക. ടൈഗറും പാമ്പും സുഖമായിരിക്കുന്നു എന്ന് സൽമാൻ ഖാൻ അച്ഛനോട് പറഞ്ഞു. ഡിസംബർ 25നായിരുന്നു സൽമാൻഖാന് പാമ്പുകടിയേറ്റത്. പിറന്നാൾ ആഘോഷിക്കുവാൻ പൻവേലിലെ ഫാം ഹൗസിലേക്ക് പോയതായിരുന്നു താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top