Movlog

Kerala

കുറച്ചു കാലം മുൻപ് വരെ ഇവൾ ഞങ്ങളുടെ മാത്രം മാലാഖയായിരുന്നു ! ഹൃദയത്തോട് ചേർത്ത് വെയ്ക്കും കുറിപ്പ്

ഏതൊരു അച്ഛനും സ്വന്തം മകൾ അവരുടെ രാജകുമാരി ആയിരിക്കും. പെൺകുട്ടികൾക്ക് അവരുടെ അച്ഛനോട് ആയിരിക്കും കൂടുതൽ ഇഷ്ടം എന്ന് നമ്മൾ പൊതുവേ പറഞ്ഞു കേട്ടിട്ടുണ്ട്. വളരെ ശക്തമായ ഒരു ബന്ധമാണ് ഒരു മകളും അച്ഛനും തമ്മിൽ ഉള്ളത്. അച്ഛനെ കണ്ടു വളരുന്ന ഒരു മകൾ അച്ഛനിൽനിന്നും ആത്മവിശ്വാസവും ആത്മാഭിമാനവും അവളിലേക്ക് സ്വായത്തമാക്കും. മകൾ എത്ര വളർന്നാലും, അവൾ വിവാഹം കഴിച്ച് കുഞ്ഞുങ്ങളുടെ അമ്മയായാലും, ഒരു അച്ഛന് സ്വന്തം മകൾ എന്നും തന്റെ മാലാഖ കുഞ്ഞു തന്നെയായിരിക്കും.

അതുപോലെ മകളെ ഒരു മാലാഖ കുഞ്ഞായി കാണുന്ന ഒരു അച്ഛന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രമുഖ മാപ്പിളപ്പാട്ട് കലാകാരനും ഗായകനുമായ സലിം കുടത്തൂർ ആണ് മകളുടെ പത്താം പിറന്നാളിന് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചത്. സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് സലീമിന്റെ മാലാഖ കുഞ്ഞ് പത്താം പിറന്നാൾ ആഘോഷിക്കുകയാണ്. കുറച്ചുകാലം മുമ്പ് വരെ സലീമിന്റെയും കുടുംബത്തിന്റെയും മാത്രം മാലാഖ ആയിരുന്ന ഹന്നമോൾ ഇന്ന് കേരളക്കരയുടെ സ്വന്തം പുത്രിയാണ്.

ഈ ഭൂമിയിലുള്ള സൗന്ദര്യം സലീം കണ്ടത് സ്വന്തം മകളിലൂടെ ആയിരുന്നു. അതുകൊണ്ടുതന്നെ സലീമിന് സ്വന്തം ലോകം തന്നെയാണ് മകൾ ഹന്ന. ഒരു പട്ടം പോലെ ആയിരുന്നു മകൾ ഹന്ന. വിശാലമായ ആകാശത്തിൽ കാറ്റിനോട് പോരാടി ലക്ഷ്യത്തിൽ എത്തുന്ന ഒരു പട്ടം. ആ പട്ടത്തിന്റെ ഒരിക്കലും പൊട്ടാത്ത നൂൽ ആയി മാറുകയായിരുന്നു സലീമും കുടുംബം. കൊടുങ്കാറ്റിനെ പോലും മറികടക്കാനായി എന്നതാണ് ഇവരുടെ വിജയം. ഒരു റോസാപ്പൂവിന്റെ ഭംഗി നോക്കി ആസ്വദിക്കുന്നവർ ആരും ഒരിക്കലും അതിന്റെ തണ്ടുകളിൽ നോക്കി നിരാശപ്പെടുകയോ സഹതപിക്കുകയോ ചെയ്യാറില്ല.

ഇതുപോലെ ആവണം നമ്മൾ ജീവിതത്തെയും നോക്കി കാണുന്നത്. ജീവിതത്തിലെ പോസിറ്റീവായ വശങ്ങളെ മാത്രം കാണാൻ കഴിയുകയാണെങ്കിൽ ജീവിതം വളരെ മനോഹരവും സന്തോഷകരമായിരിക്കും. ജീവിതത്തിലെ ഈ വലിയ പാഠം സലീമിന് പഠിപ്പിച്ചു തന്നത് മകൾ ഹന്നയായിരുന്നു. മകൾ ഹന്നയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നതിനോടൊപ്പം എല്ലാവരോടും മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും ഹൃദയത്തോട് ചേർത്ത് വെക്കണം എന്നും സലീം കൂട്ടിച്ചേർത്തു. നടക്കില്ലെന്നും സംസാരിക്കാൻ പോലും കഴിയില്ലെന്നും വൈദ്യശാസ്ത്രം വിധിയെഴുതിയ കുട്ടിയായിരുന്നു ഹന്നമോൾ.

എന്നാൽ വിധിയെ മറികടന്ന് പ്രതിസന്ധികൾ എല്ലാം അതിജീവിച്ച് തന്റെ കഴിവ് പ്രകടിപ്പിക്കുകയാണ് ഈ പത്തുവയസ്സുകാരി. മക്കൾക്ക് നിസാരമായ കുറവുകൾ ഉണ്ടെങ്കിൽ പോലും അവരെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്ന മാതാപിതാക്കൾക്ക് മുന്നിൽ ഒരു പ്രചോദനവും മാതൃകയുമാണ് സലീം. തന്റെ മകളെ നിരന്തരം സമൂഹത്തിന്റെ ഇടയിലേക്ക് കൊണ്ടുവരികയും അവൾക്ക് വേണ്ടതെല്ലാം ചെയ്തു അവളുടെ ജീവിതത്തിലെ ഈ വെളിച്ചത്തിന് കാരണം ആയത് സലിം എന്ന അച്ഛൻ തന്നെയാണ്. അന്ന മോൾ ആലപിച്ച “മദീനയിലേക്ക് ഒരു വെള്ളരിപ്രാവ്” എന്ന ആൽബം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആയിക്കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top