Movlog

Movie Express

അദ്ഭുതങ്ങൾ ഇരട്ടകളായി ആണ് എത്തുക എന്ന് കുറിച്ചുകൊണ്ട് ഇരട്ട കുട്ടികളുടെ അച്ഛനായ സന്തോഷം അറിയിച്ചു താരം !

മിനിസ്ക്രീൻ സംവിധായകനായി കടന്നുവന്ന് പിന്നീട് മലയാള സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് സജി സുരേന്ദ്രൻ. മാനസം, മേഘം, ആലിപ്പഴം, മന്ദാരം, ദയ, അമ്മയ്ക്കായി തുടങ്ങി നിരവധി സീരിയലുകൾ സംവിധാനം ചെയ്ത സജി സുരേന്ദ്രൻ, ജയസൂര്യയും ഭാമയും ഒന്നിച്ച “ഇവർ വിവാഹിതരായാൽ” എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. പിന്നീട് “ഹാപ്പി ഹസ്ബൻസ്”, “ഫോർ ഫ്രണ്ട്സ്”, “കുഞ്ഞളിയൻ”, “ഹസ്ബൻസ് ഇൻ ഗോവ”, “ആംഗ്രി ബേബീസ് ഇൻ ലവ്”, “ഷീടാക്സി” തുടങ്ങി നിരവധി സിനിമകൾ ചെയ്തു.

ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവയ്ക്കുകയാണ് സജി സുരേന്ദ്രൻ. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛനായ സന്തോഷം പങ്കുവയ്ക്കുകയാണ് സജി സുരേന്ദ്രൻ. അദ്ഭുതങ്ങൾ ഇരട്ടകളായി ആണ് എത്തുക എന്ന് കുറിച്ചുകൊണ്ട് ഇരട്ട കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കു വെച്ചിരിക്കുകയാണ് സജി. രണ്ടു ആൺകുട്ടികളുടെ അച്ഛൻ ആയെന്നും ദൈവത്തിന് നന്ദി എന്നും സജി സുരേന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

നിരവധി താരങ്ങളും ആരാധകരും ആണ് സജി സുരേന്ദ്രന് ആശംസിച്ച് രംഗത്തെത്തിയത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയായ സജി സുരേന്ദ്രൻ വിദ്യാഭ്യാസത്തിന് ഇടയിൽ തന്നെ ഏതാനും പരമ്പരകളിൽ അഭിനയിക്കുകയും സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ കാലം മുതൽ പ്രണയിച്ചിരുന്ന സംഗീതയെ ആണ് 2005ൽ സജി സുരേന്ദ്രൻ വിവാഹം കഴിച്ചത്. സ്‌കൂളിൽ സംഗീതയുടെ സീനിയർ ആയിരുന്നു സജി സുരേന്ദ്രൻ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top