Movlog

Movie Express

നാഗചൈതന്യയ്ക്ക് ആ വികാരം വരാൻ എടുത്തത് 6 മണിക്കൂർ – ആ രംഗത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സായി പല്ലവി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സായി പല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത “പ്രേമം” എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി എത്തിയ സായി പല്ലവി മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീവമാണ്. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ് സായി പല്ലവി സിനിമയിലെത്തുന്നത്.

റിയാലിറ്റി ഷോയിലെ സായി പല്ലവിയുടെ ഡാൻസ് കണ്ടു ഇഷ്ടപ്പെട്ട അൽഫോൺസ് പുത്രൻ തന്റെ സിനിമയിലേക്ക് നായികയായി ക്ഷണിക്കുകയായിരുന്നു. “പ്രേമ”ത്തിന് ശേഷം “അതിരൻ”, “കലി” എന്നീ സിനിമകളിൽ നായികയായി തിളങ്ങിയ സായി പല്ലവി പിന്നീട് തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു.

നാഗചൈതന്യ നായകനാകുന്ന “ലൗ സ്റ്റോറി” ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മികച്ച കളക്ഷനോടെ മുന്നേറുന്ന ചിത്രത്തിലെ ഒരു ചുംബനരംഗം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരക്കുന്നത്. ചുംബനരംഗങ്ങളിലും കിടപ്പറ രംഗങ്ങളിലും ഒരിക്കലും അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ താരമായിരുന്നു സായിപല്ലവി.

ചിത്രത്തിന്റെ പ്രമോഷന് നൽകിയ ഒരു അഭിമുഖത്തിലാണ് സിനിമയിലെ ചുംബന രംഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. സിനിമയിൽ ചുംബനരംഗങ്ങളിൽ അഭിനയിക്കുന്നതിനോട് എതിർപ്പുള്ള താരം സംവിധായകൻ ശേഖർ കമ്മൂലയോട് ഈ കാര്യം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും സംവിധായകൻ ആ രംഗത്തിന് വേണ്ടി താരത്തിനെ നിർബന്ധിച്ചതും ഇല്ല.

സിനിമയിലുള്ള ചുംബനരംഗം ക്യാമറാമാന്റെ മാന്ത്രികത ആണെന്ന് താരം പറയുന്നു. അങ്ങനെയൊരു ആങ്കിളിൽ നിന്നും ചിത്രീകരിച്ച് അത് യഥാർത്ഥ ചുംബനരംഗം ആയി പകർത്തുകയായിരുന്നു ക്യാമറാമാൻ. തീവണ്ടിക്ക് അകത്തുള്ള ആ ചുംബനരംഗത്തിനു വേണ്ടി 6 മണിക്കൂറുകളോളം ആയിരുന്നു നാഗചൈതന്യ എടുത്തത് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.

ഒരേസമയം സന്തോഷവും അത്ഭുതവും ചെറിയൊരു വേദനയും മുഖത്ത് പ്രതിഫലിക്കുന്ന രംഗമായിരുന്നു അത്. ആ ഒരു വികാരം മുഖത്ത് കൊണ്ടുവരാൻ ആയി ആറ് മണിക്കൂറോളം ആണ് താരം തയ്യാറെടുത്തത്. അമിഗോ ക്രിയേഷൻസും, ശ്രീ വെങ്കിടേശ്വര സിനിമാസ് ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നാഗചൈതന്യയും സായി പല്ലവിക്കും ദേവയാനി, ഈശ്വരി റാവു, ഉത്തേജ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

2020 ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം സെപ്റ്റംബർ 24 നായിരുന്നു റിലീസ് ചെയ്തത്. കോവിഡ് രണ്ടാം തരംഗം കഴിഞ്ഞ് സിനിമാ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതിനു ശേഷം ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തികനേട്ടം നേടിയ സിനിമയാണ് “ലൗ സ്റ്റോറി”.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top