അടുത്തിടെ ടാറ്റൂ ചെയ്യാൻ എത്തിയ യുവതിയെ ടാറ്റൂ ആർട്ടിസ്റ്റ് ലൈം ഗി ക മാ യി പീ ഡി പ്പിച്ചത് ഏറെ വി വാ ദം സൃഷ്ടിച്ചിരുന്നു. ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിലായതോടെ നിരവധി പെൺകുട്ടികൾ ആണ് സമാനമായ അനുഭവങ്ങൾ പങ്കു വെച്ച് മുന്നോട്ട് വന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ ആണ് ഈ വിഷയത്തെ കുറിച്ച് നടന്നത്. ടാറ്റൂ ആർട്ടിസ്റ്റിനെയും ടാറ്റൂ ചെയ്യാൻ എത്തിയ യുവതികളെയും വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാൽ ടാറ്റൂ ചെയ്യാൻ എത്തിയ യുവതികളെ പിന്തുണച്ചും ചിലർ രംഗത്തെത്തി. ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിക്കുകയാണ് നടി സാധിക വേണുഗോപാൽ. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് സാധിക വേണുഗോപാൽ. സിനിമയിലും സീരിയലുകളിലും നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത “പട്ടുസാരി” എന്ന പരമ്പരയിലൂടെ ജനഹൃദയങ്ങൾ കീഴടക്കുകയായിരുന്നു.
ഒരൊറ്റ പരമ്പരയിലൂടെ മികച്ച പ്രേക്ഷക പിന്തുണ നേടിയെടുത്ത സാധിക , “ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്” എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് ചുവടുവെച്ചത്. സിനിമകളിലും, സീരിയലുകളിലും, ഹ്രസ്വചിത്രങ്ങളും സജീവമാണ് സാധിക വേണുഗോപാൽ. ഇതിനു പുറമേ സ്വന്തമായി ക്രിയാ മൂവി മേക്കേഴ്സ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഒരു അഭിനേത്രി എന്നതിലുപരി സമകാലിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കി കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട് സാധിക.
തന്റെ ശക്തമായ നിലപാടുകൾ വെട്ടിത്തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത ഒരു വ്യക്തിത്വമാണ് സാധിക്കയുടേത്. ഇത് തന്നെ ആണ് സാധികയെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്ത ആക്കുന്നത്. പലപ്പോഴും സാധികയുടെ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നതിനോടൊപ്പം വിമർശനങ്ങൾക്കും വഴിവെക്കാറുണ്ട്. സാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം ആവാറുണ്ട്. വളരെ ബോൾഡ് ആയിട്ടുള്ള സാധിക്കയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പലപ്പോഴും മോശം കമന്റുകളും ലഭിക്കാറുണ്ട്.
ഇപ്പോഴിതാ ലൈംഗികപീഡന കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിലായ സംഭവത്തിൽ സാധിക്കയുടെ പ്രതികരണം ശ്രദ്ധേയമാവുകയാണ്. ടാറ്റൂ ചെയ്യുന്നതിനെക്കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അവബോധം വേണം എന്നാണ് താരം പറയുന്നത്. ടാറ്റൂ ചെയ്യുന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം ആയതുകൊണ്ട് സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുന്നതിൽ തെറ്റില്ല എന്ന് താരം വ്യക്തമാക്കി. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് താരം പറയുന്നു.
ടാറ്റൂ ചെയ്യാൻ പോകുമ്പോൾ നിങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ള ഒരാളെ കൂടെ കൂട്ടണം എന്ന് താരം വെളിപ്പെടുത്തി. ടാറ്റൂ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏത് ഡിസൈനാണ് ചെയ്യേണ്ടതെന്നും, ശരീരത്തിൽ എവിടെയാണ് ടാറ്റൂ ചെയ്യേണ്ടതെന്നും ആരാണ് ചെയ്യേണ്ടതെന്നും ആദ്യം തന്നെ തീരുമാനിക്കണം. ഇതുകൂടാതെ ടാറ്റൂ ചെയ്യുന്ന ആളെയും സ്ഥാപനത്തെയും നന്നായി മനസ്സിലാക്കണം. ടാറ്റൂ ചെയ്യുന്നതിനു മുമ്പ് അവിടെ സന്ദർശിക്കുന്നതും നല്ലതായിരിക്കും. ടാറ്റൂ ചെയ്തതിന്റെ പേരിൽ വിമർശിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും നടി കൂട്ടിച്ചേർത്തു.
